അസ്തമനക്കടലിന്നകലെ

Title in English
Asthamanakkadalinnakale

അസ്തമനക്കടലിന്നകലേ 
അകലേ - അകലേ
അജ്ഞാത ദ്വീപിലെ
അരയന്നങ്ങളേ തിരമാലകളേ 
ആരു ദൂതിനയച്ചു - നിങ്ങളെ
ആരു ദൂതിനയച്ചു
(അസ്തമനക്കടലിന്നകലേ..)

പാര്‍വണചന്ദ്രിക പകലിരുന്നുറങ്ങും
പഞ്ചലോഹ മേടയിലെ
അനുരാഗവിവശയാമേതോനായിക
അയച്ചതാവാമവരെ
അസ്തമനക്കടലിന്നകലേ 
അകലേ - അകലേ

പറഞ്ഞാലും തീരാത്ത പ്രേമരഹസ്യം
കരയുടെ കാതില്‍ പറയും - അവർ
പറഞ്ഞാലും തീരാത്ത പ്രേമരഹസ്യം
കരയുടെ കാതില്‍ പറയും
തിരയുടെ വെള്ള പളുങ്കുതാളില്‍
തീരം മറുപടിയെഴുതും - തീരം
മറുപടിയെഴുതും
(അസ്തമയക്കടലിന്നകലേ..)

Film/album
Year
1969

ഉണരൂ ഉണരൂ കണ്ണാ നീയുണരൂ

Title in English
unaroo unaroo

ഉണരൂ ഉണരൂ കണ്ണാ നീയുണരൂ
ഉമ്മ തരാനുണ്ണിയുണരൂ 
ഉണരൂ ഉണരൂ കണ്ണാ നീയുണരൂ
ഉമ്മ തരാനുണ്ണിയുണരൂ

കൈ വളരുന്നോ കാൽ വളരുന്നോ
കള്ളനു നെഞ്ചിൽ കൊതി വളരുന്നോ 
കൈ വളരുന്നോ കാൽ വളരുന്നോ
കള്ളനു നെഞ്ചിൽ കൊതി വളരുന്നോ 

ആക്കൈയ്യിൽ ഈക്കൈയ്യിൽ
അവിലു തരാം - മലരു തരാം
അമ്മയ്ക്കമ്മിണിയെന്തു തരും-
എന്തു തരും 
ഉണരൂ ഉണരൂ കണ്ണാ നീയുണരൂ
ഉമ്മ തരാനുണ്ണിയുണരൂ 

പൂക്കില ഞൊറി വെച്ച്

Title in English
pookkila njorivach

പൂക്കില ഞൊറി വെച്ച് പൊന്നുംനൂലിഴ കോർത്ത്
കുഞ്ഞുടുപ്പു തുന്നുന്ന പൊൻമുകിലേ
കടിഞ്ഞൂൽ മുത്തിനു കൊടുക്കാനോ - ഇതു
കന്നിനിലാവിനുടുക്കാനോ
(പൂക്കില..)

മാമ്പൂക്കൾ വിടരുമ്പോൾ
മകരം പിറക്കുമ്പോൾ
മറ്റൊരു മുത്തിന്റെയമ്മയാകും - ഞാൻ
മറ്റൊരു മുത്തിന്റെയമ്മയാകും
പനിനീരിൽ കുളിപ്പിക്കും
പാദസരമണിയിക്കും
പുലിയാമോതിരം ചാർത്തും ഞാൻ
(പൂക്കില..)

ചിത്രാപൗർണ്ണമി

Title in English
chithrapournami

ചിത്രാപൌര്‍ണ്ണമി രാത്രിയിലിന്നലെ
ലജ്ജാവതിയായ് വന്നവളേ
കാലത്തുറങ്ങി ഉണര്‍ന്നപ്പോള്‍
കാലത്തുറങ്ങി ഉണര്‍ന്നപ്പോള്‍ നിന്റെ
നാണമെല്ലാം എവിടെപ്പോയ് - എവിടെപ്പോയ്

കവര്‍ന്നെടുത്തൂ - കള്ളനൊരാള്‍ കവര്‍ന്നെടുത്തൂ

കിടക്കമുറിയിലെ മുത്തുവിളക്കുകള്‍
കാറ്റുവന്നു കെടുത്തുമ്പോള്‍
മൂകവികാരങ്ങള്‍ വാരിച്ചൂടിയ
മൂകവികാരങ്ങള്‍ വാരിച്ചൂടിയ
മൂടുപടത്തുകിലെവിടെപ്പോയ് - എവിടെപ്പോയ്

പറന്നുപോയി - കുളിര്‍കാറ്റില്‍ പറന്നു പോയീ

ആരാധകരേ വരൂ വരൂ

Title in English
AAradhakare

ആരാധകരേ - വരൂ വരൂ
ആരാധകരേ വരൂ വരൂ വരൂ 

ആരാധകരേ ആരാധകരേ
അനുരാഗസദനത്തിലൊരുങ്ങി വരൂ
ആരാധകരേ ആരാധകരേ
അനുരാഗസദനത്തിലൊരുങ്ങി വരൂ
ഒരുങ്ങിവരൂ - വികാരലഹരി
പകര്‍ന്നുതരൂ
ആരാധകരേ ആരാധകരേ
അനുരാഗസദനത്തിലൊരുങ്ങി വരൂ

അല്ലലുള്ള പുലയിക്കേ

Title in English
Allalulla pulayikke

അല്ലലുള്ള പുലയിക്കേ
ചുള്ളിയുള്ള കാടറിയൂ
മുള്ളു കൊണ്ട കരളിനേ
മുറിവിന്റെ ചൂടറിയൂ 
മുറിവിന്റെ ചൂടറിയൂ - ചൂടറിയൂ
(അല്ലലുള്ള...)

കൂട്ടിലുള്ള കുരുവിക്കേ
കാട്ടിലുള്ള സുഖമറിയൂ
വെയിലു കൊണ്ട പശുവിനേ
വെള്ളമുള്ള കടവറിയൂ
വെയിലു കൊണ്ട പശുവിനേ
വെള്ളമുള്ള കടവറിയൂ - കടവറിയൂ
(അല്ലലുള്ള..)

പെണ്ണു കെട്ടി വലഞ്ഞവനേ
കണ്ണുനീരിൻ കഥയറിയൂ
വേല ചെയ്തു തളർന്നവനേ
കള്ളിന്റെ വിലയറിയൂ
വേല ചെയ്തു തളർന്നവനേ
കള്ളിന്റെ വിലയറിയൂ - വിലയറിയൂ
(അല്ലലുള്ള..)

പൊന്നമ്പലമേട്ടിൽ

Title in English
Ponnambalamettil

പൊന്നമ്പലമേട്ടിൽ - പുത്തിലഞ്ഞിക്കാട്ടിൽ
പൂ നുള്ളാൻ വന്ന തമ്പുരാട്ടി 
പൊന്നോലക്കുടക്കീഴിൽ ഒന്നിച്ചു നിന്നിട്ട്
പുതിയൊരു രോമാഞ്ചം - മേലാകെ
പുതിയൊരു രോമാഞ്ചം 
പൊന്നമ്പലമേട്ടിൽ പുത്തിലഞ്ഞിക്കാട്ടിൽ

ചന്ദനപ്പൊടിയിട്ടു മിനുക്കിയ കവിളത്ത്
സിന്ദൂരമറുകുള്ള തമ്പുരാട്ടി
താമര പൂത്തൊരീ പൊയ്കതൻ തീരത്ത്
താമസിക്കാനൊരു മോഹം - ഒന്നിച്ചു
താമസിക്കാനൊരു മോഹം 
പൊന്നമ്പലമേട്ടിൽ  പുത്തിലഞ്ഞിക്കാട്ടിൽ

വെള്ളാരംകുന്നിനു മുഖം നോക്കാൻ

Title in English
Vellaaram kunninu mukham

വെള്ളാരംകുന്നിനു മുഖം നോക്കാന്‍
വെണ്മേഘം കണ്ണാടി
വെണ്മേഘത്തിനു മുഖം നോക്കാന്‍
വെണ്മണിച്ചെറുപുഴ കണ്ണാടി
നമുക്കിരുപേര്‍ക്കും മുഖം നോക്കാന്‍
നമ്മുടെ ഹൃദയം കണ്ണാടി 
വെള്ളാരംകുന്നിനു മുഖം നോക്കാന്‍
വെണ്മേഘം കണ്ണാടി - വെണ്മേഘം കണ്ണാടി

കിളികിളിപ്പെണ്ണിനു തുഴഞ്ഞുപോകാന്‍
കിഴക്കന്‍ കാറ്റൊരു പൂന്തോണി
കിഴക്കൻ കാറ്റിനു തുഴഞ്ഞു പോകാന്‍
കിങ്ങിണിയോളം പൂന്തോണി
നമുക്കിരുപേര്‍ക്കും തുഴഞ്ഞു പോകാന്‍
നമ്മുടെ പ്രേമം പൂന്തോണി
വെള്ളാരംകുന്നിനു മുഖം നോക്കാന്‍
വെണ്മേഘം കണ്ണാടി - വെണ്മേഘം കണ്ണാടി

കൈയ്യിൽ മുന്തിരിക്കിണ്ണവുമായ്

Title in English
Kaiyyil munthiri kinnavumaay

കൈയ്യിൽ മുന്തിരിക്കിണ്ണവുമായെന്റെ
കണ്ണാടിവാതിൽ തുറന്നവനേ (2)
സ്വപ്നം കാണുന്ന പ്രായത്തിലെന്തിനു
പുഷ്പശരമെയ്തു - എന്നെ നീ 
പുഷ്പശരമെയ്തു  
കൈയ്യിൽ മുന്തിരിക്കിണ്ണവുമായെന്റെ
കണ്ണാടിവാതിൽ തുറന്നവനേ

ഉള്ളിൽ മധുരവികാരവുമായെന്റെ
ഉദ്യാനവീഥിയിൽ വന്നവനേ (2)
കാണാക്കൂട്ടിലുറങ്ങും കിളിയെ
കണ്ണെറിഞ്ഞെന്തിനുണർത്തി - ഒളി
കണ്ണെറിഞ്ഞെന്തിനുണർത്തി
കൈയ്യിൽ മുന്തിരിക്കിണ്ണവുമായെന്റെ
കണ്ണാടിവാതിൽ തുറന്നവനേ