പാൽക്കടൽ നടുവിൽ

പാൽക്കടൽ നടുവിൽ പാമ്പിന്റെ മുകളിൽ
ഭഗവാനുറങ്ങുന്നു കൃഷ്ണാ
ഭഗവാനുറങ്ങുന്നു
അവിടത്തെ കാഞ്ചന സിംഹാസനത്തിൽ
ചെകുത്താനിരിക്കുന്നു അയ്യോ
ചെകുത്താനിരിക്കുന്നു (പാൽക്കടൽ..)

മുൾമുടി ചൂടി മരക്കുരിശിന്മേൽ
മനുഷ്യപുത്രൻ പിടയുന്നു
നേടിയ മുപ്പത് വെള്ളിയുമായ്
ജൂഡാസുയിർത്തെഴുന്നേൽക്കുന്നു
ജൂഡാസുയിർത്തെഴുന്നേൽക്കുന്നു  (പാൽക്കടൽ..)

കൗരവർ ജയിക്കുന്നു പാണ്ഡവർ
തോൽക്കുന്നു
കൃഷ്ണനെ നാടു കടത്തുന്നു
കാൽ വരി നശിപ്പിച്ച് ദ്വാരക നശിപ്പിച്ച്
കലിയുഗമാർത്തു ചിരിക്കുന്നു (പാൽക്കടൽ..)

പഞ്ചവടിയിൽ മാരീചനിന്നും
പൊന്മാനായ് നടക്കുന്നു
ആര് മാരീചൻ പഞ്ചവടിയിൽ
പ്രപഞ്ചസത്യാന്വേഷികളെവിടെ
പ്രകാശഗോപുരമെവിടെ
പ്രകാശഗോപുരമെവിടെ (പാൽക്കടൽ..)