സ്വർഗ്ഗവാതിൽ തുറന്നു തന്നൊരു

സ്വർഗ്ഗവാതിൽ തുറന്നു തന്നൊരു
സ്വപ്നകാമുകിയാണു നീ
ലജ്ജകൊണ്ടു തളിരണിഞ്ഞൊരു
പുഷ്പിണീലതയാണു നീ
സ്വർഗ്ഗവാതിൽ തുറന്നു തന്നൊരു
സ്വപ്നകാമുകിയാണു നീ

എന്റെ മാനസപ്പന്തലിന്നുള്ളിൽ
എങ്ങുനിന്നു പടർന്നു നീ
മൊട്ടിടും എന്റെ മോഹമൊക്കെയും 
തൊട്ടു പുൽകി വിടർത്തി നീ
സ്വർഗ്ഗവാതിൽ തുറന്നു തന്നൊരു
സ്വപ്നകാമുകിയാണു നീ

നിന്റെ കൊച്ചു നുണക്കുഴികളിൽ
കുങ്കുമപ്പൂ വിരിഞ്ഞ നാൾ
പൂവിതളിൽ നിശാശലഭമായ്‌
വീണുറങ്ങാൻ കൊതിച്ചു ഞാൻ

സ്വർഗ്ഗവാതിൽ തുറന്നു തന്നൊരു
സ്വപ്നകാമുകിയാണു നീ
ലജ്ജകൊണ്ടു തളിരണിഞ്ഞൊരു
പുഷ്പിണീലതയാണു നീ
സ്വർഗ്ഗവാതിൽ തുറന്നു തന്നൊരു
സ്വപ്നകാമുകിയാണു നീ