അജ്ഞാതസഖീ ആത്മസഖീ
അനുരാഗ നർമ്മദാതീരത്തു നിൽപ്പൂ നീ
ആകാശപുഷ്പങ്ങൾ ചൂടി
ആകാശപുഷ്പങ്ങൾ ചൂടി (അജ്ഞാത...)
മാമകഹൃദയകുടീരത്തിന്നുള്ളിൽ നീ
രാഗപരാഗങ്ങൾ തൂകീ
ഇന്നെന്തിനെന്തെന്റെ ദിവാസ്വപ്നങ്ങളെ
വന്നു നീ പുൽകി വിടർത്തി എന്തിനു
വന്നു നീ പുൽകി വിടർത്തീ (അജ്ഞാത...)
ഏകാന്തവിജന ലതസദനത്തിൽ നീ
മഞ്ജീര ശിഞ്ജിതം തൂകീ
താമരമലർമിഴിയമ്പുകളോടെ
തപസ്സിളക്കാൻ വന്നൂ എന്തിനു
തപസ്സിളക്കാൻ വന്നൂ (അജ്ഞാത...)