ആയിരം ചിറകുള്ള വഞ്ചിയിൽ

ആയിരം ചിറകുള്ള വഞ്ചിയിൽ
ഉടനേ നീ വന്നാട്ടെ 
കിന്നാരങ്കുഴൽ തന്നാട്ടെ
കുഞ്ഞോലക്കുഴലാർക്കാണ്
പപ്പാ കാണാൻ കൊതിയായീ 
പപ്പാ കാണാൻ കൊതിയായീ 

തമ്മിൽ പിരിഞ്ഞേ നീയകന്ന മുതൽ
മിഴിനീരിലീറനായ് ദിവാസ്വപ്നങ്ങൾ
കരളിതൾ വാടിയ തളിരായി
എൻ വീടാകെ ഇരുളായി
ഇരവിൽ ചിങ്ങനിലാവത്ത്
തിരുവോണത്തിരുമുറ്റത്ത്
കവിതയിൽ മുഴുകിയിരുന്നവനേ
കനവും കണ്ട് നടന്നവനേ 
കനവും കണ്ട് നടന്നവനേ 
എവിടുണ്ടെവിടുണ്ടെൻ നാഥൻ
പപ്പാ കാണാൻ കൊതിയായി 
പപ്പാ കാണാൻ കൊതിയായി 

കത്തല്ല നൊ൩രക്കടലല്ലേ
കണ്ണീരിൻ കഥയിതു മറക്കല്ലേ
തുഴയില്ലാതെ നീ ദൂരേ
അലയുവതെന്തിനു മഴമുകിലേ
നിൻ മോഹത്തിൻ നിഴലായി
നിൻ വിരഹത്തിൻ വരവായി
എൻ ദേവനെ ഞാൻ തപസ്സല്ലോ
എന്നും തീരാതപസ്സല്ലോ
എന്നും തീരാതപസ്സല്ലോ
എന്തേയെന്തേ മിണ്ടാത്തെ
പപ്പാ ദർശനം തന്നാട്ടേ 
പപ്പാ ദർശനം തന്നാട്ടേ