ജനനങ്ങളേ മരണങ്ങളേ
ചിറകറ്റ ശലഭങ്ങളേ
അജ്ഞാതമാം തീരങ്ങളിൽ
അലയുന്ന മോഹങ്ങളേ
ദുഃഖങ്ങളേ സ്വപ്നങ്ങളേ
തുഴ പോയ തോണികളേ
ഇതിലേ വരൂ ഇതിലേ വരൂ
വിധി തീർത്ത വിരഹങ്ങളേ (ജനന...)
ഏകാന്തമാം ഈ വീഥിയിൽ
എവിടന്നു വന്നൂ നീ
കണ്ണീരുമായ് നെടുവീർപ്പുമായ്
തിരയുന്നതാരേ നീ കാലമേ
പകൽ മായുമീ മരുഭൂമിയിൽ
എവിടെ നിൻ വഴിയമ്പലം (ജനന...)
മണ്ണാണു നീ മണ്ണാണു നീ
മണ്ണോടു മണ്ണായ് മാറും നീ
വിധി മുൻപിലും നിഴൽ പിൻപിലും
പഥികാ നീയെങ്ങു പോയ് എങ്ങു പോയി
കടൽകാറ്റിലോ മണൽക്കാട്ടിലോ
കാറ്റോടു കാറ്റായ് നീ (ജനന..)
Film/album
Singer
Music
Lyricist