ഹരിശ്രീയെന്നാദ്യമായ്
വിരൽപ്പൂ കൊണ്ടെഴുതിച്ച
ഗുരുവിന്റെ പാദപത്മം തൊഴുന്നൂ
ഞങ്ങൾ
കുലപതി ഗണപതി ഭഗവാനേ തൊഴുന്നൂ
കളവാണി ശ്രീ വാണി
ദേവിയെത്തൊഴുന്നു അഴകോടെ
ആറുമുഖസ്വാമിയെത്തൊഴുന്നു
പമ്പയാറിന്നപ്പുറത്തെ
പവിഴമലകൾക്കപ്പുറത്തെ
പൊന്നമ്പലമേട്ടിലെ തിരുമുടി തൊഴുന്നു
മായയാകും കടൽ നീന്തി മല ചവിട്ടി
വന്നൂ ഞങ്ങൾ മാളികപ്പുറം വാഴും
അമ്മയെത്തൊഴുന്നു
കണ്ണുനീരിൽ നനഞ്ഞൊരീ
കർപ്പൂരത്തിരി കൊളുത്തി
കൈയ്യിലുള്ള പൊള്ളയായൊരുടുക്കും കൊട്ടി
പഞ്ചഭൂതച്ചുമടും താങ്ങി
പതിനെട്ടാം പടി താണ്ടി
പത്മരാഗ പ്രഭാമണ്ഡല നടയിലെത്തി
ശ്രീ ശബരിമലയിലെ
ശ്രീകോവിലിനുള്ളിലെ
ശിവവിഷ്ണു ചൈതന്യ സാരത്തെത്തൊഴുന്നു