പ്രവാഹിനീ പ്രവാഹിനീ

പ്രവാഹിനീ പ്രവാഹിനീ
പ്രേമവികാര തരംഗിണി
ഏതഴിമുഖത്തേയ്ക്കൊഴുകുന്നു -  നീ
ഏതലയാഴിയെ തിരയുന്നു 
പ്രവാഹിനീ പ്രവാഹിനീ

നിന്റെ മനസ്സിൻ താണ നിലങ്ങളിൽ 
നീയറിയാത്ത കയങ്ങളിൽ 
ആർക്കു നൽകാൻ സൂക്ഷിപ്പൂ നീ
ആയിരം അചുംബിത പുഷ്പങ്ങൾ 
പ്രവാഹിനീ പ്രവാഹിനീ

നിന്നെ പുണരാൻ കൈ നീട്ടുന്നു 
നീ കാണാതൊരു തീരം 
സ്വർഗം ഭൂമിയെ ചുംബിച്ചുണർത്തും
സ്വപ്നമനോഹര തീരം 
പ്രവാഹിനീ പ്രവാഹിനീ

അന്തരാത്മാവിലെ അന്തപ്പുരത്തിലെ 
ആരാധനാമണി മഞ്ജുഷയിൽ
ആരോ നിനക്കായ്‌ സൂക്ഷിക്കുന്നു 
ആയിരംചൂടാ രത്നങ്ങൾ 

പ്രവാഹിനീ പ്രവാഹിനീ
പ്രേമവികാര തരംഗിണി
ഏതഴിമുഖത്തേയ്ക്കൊഴുകുന്നു -  നീ
ഏതലയാഴിയെ തിരയുന്നു 
പ്രവാഹിനീ പ്രവാഹിനീ