ഉന്മാദിനികൾ

ഉന്മാദിനികൾ ഉദ്യാനലതകൾ
മന്മഥപൂജക്കു പൂവണിഞ്ഞു
ഋതുമതികൾ പുഷ്പ മധുമതികൾ ഒരു
ചുടുചുംബനത്തിലുണർന്നു (ഉന്മാദിനികൾ..)

തെന്നലിലിളകാത്ത ദീപം പോലെ
തിരകളടക്കിയ കടൽ പോലെ എന്തിനീ
ശിശിരമനോഹര സന്ധ്യയിൽ
ഏകാന്ത ധ്യാനത്തിൽ മുഴുകി പ്രിയനെന്തി
നേകാന്ത ധ്യാനത്തിൽ മുഴുകി (ഉന്മാദിനികൾ..)

ലജ്ജാലോലയായ് വള്ളിക്കുടിലിന്റെ
പച്ചിലക്കതകു തുറക്കും ഞാൻ
ആപാദചൂഡമൊരാലിംഗനം കൊണ്ട്
രോമാഞ്ചമിളക്കും ഞാൻ ആ മാറിൽ
രോമാഞ്ചമിളക്കും ഞാൻ(ഉന്മാദിനികൾ..)

മഴമുകിലിന്ദ്രധനുസ്സിനെ പോലെ
മാലതിപ്പൂ മധുപനെ പോലെ എന്തെന്നു
പറയാനെനിക്കറിയാത്തൊ
രെന്റെ വികാരത്തിന്നടിമയാക്കും അവനെ
ഞാനെന്റെ വികാരത്തിന്നടിമയാക്കും (ഉന്മാദിനികൾ..)