കാലം ഒരു പ്രവാഹം
കാലം ഒരു പ്രവാഹം
ആലംബമില്ലാതെ മുങ്ങിയും പൊങ്ങിയും
അതിലലയുന്നു വ്യാമോഹം
ജീവിത വ്യാമോഹം
കാലം ഒരു പ്രവാഹം... കാലം
കയ്യെത്തുന്നിടത്താണെന്നു തോന്നും
കണ്ടാലഴകുള്ള ചക്രവാളം
അടുക്കുമ്പോഴകലും അകലുമ്പോള്‍ അടുക്കും
ആശാ ചക്രവാളം
എവിടേ തീരമെവിടേ
അവസാന വിശ്രമമെവിടേ
കാലം ഒരു പ്രവാഹം...കാലം
വെള്ളത്തിലെഴുതിയ വാഗ്ദാനങ്ങള്‍
വഴിയില്‍ കാണുന്ന സ്വപ്നങ്ങള്‍
ഉറങ്ങുമ്പോള്‍ ഉണരും ഉണരുമ്പോള്‍ ഉറങ്ങും
ഓരോ പൊയ്മുഖങ്ങള്‍
എവിടേ തീരമെവിടേ അവസാന വിശ്രമമെവിടേ
കാലം ഒരു പ്രവാഹം
കാലം ഒരു പ്രവാഹം
ആലംബമില്ലാതെ മുങ്ങിയും പൊങ്ങിയും
അതിലലയുന്നു വ്യാമോഹം
ജീവിത വ്യാമോഹം
കാലം ഒരു പ്രവാഹം... കാലം