നീലവയലിനു പൂത്തിരുനാള് ഇന്ന്
നിറയം പുത്തരിനാള്
പുത്തൻ കലപ്പ കൊണ്ടുഴുതിട്ട മണ്ണിൽ
പുതുമണം പരക്കും നാൾ
നീലവയലിനു പൂത്തിരുനാള് ഇന്ന്
നിറയം പുത്തരിനാള്
ആലീമാലീ മാനം മാനത്തശ്വതി മുത്തു-
കൊണ്ടമ്മാനം
ആ മുത്തു വാരാൻ
കൂടെപ്പോരണതാരോ ആരോ
കാലിൽ ചന്ദനമെതിയടിയിട്ടൊരു
കന്നിനിലാപ്പെണ്ണ്
കന്നിനിലാപ്പെണ്ണ്
നീലവയലിനു പൂത്തിരുനാള് ഇന്ന്
നിറയം പുത്തരിനാള്
എള്ളു വിതച്ചിട്ടെള്ളോല
നെല്ലു വിതച്ച് നെല്ലോല
ഞാനൊരുപിടി മുത്തു വിതച്ചിട്ട്
എല്ലാടത്തും പൊന്നോല
നീലവയലിനു പൂത്തിരുനാള് ഇന്ന്
നിറയം പുത്തരിനാള്
ആയില്യം മകം പൂരം അക്കരെ
ആരിയൻ പാടത്ത് കതിരാട്ടം
ആക്കതിർ കൊയ്യാൻ
കൂടെപ്പോരണതാരോ ആരോ
കൈയ്യിൽ പിച്ചളയരിവാളേന്തിയ
കരുമാടിപ്പെണ്ണ് - ആ
കരുമാടിപ്പെണ്ണ്
നീലവയലിനു പൂത്തിരുനാള് ഇന്ന്
നിറയം പുത്തരിനാള്