അയലത്തെ ചിന്നമ്മ അഴകുള്ള ചിന്നമ്മ
അരമുഴം നാക്കുള്ള ചിന്നമ്മ
അവൾക്കൊരു ചട്ടയ്ക്ക് തുണിവെട്ടും നേരത്ത്
അകത്തിരുന്നെനിക്കൊരു കിരുകിരുപ്പ്
അവൾക്കൊരു ചട്ടയ്ക്ക് തുണിവെട്ടും നേരത്ത്
അകത്തിരുന്നെനിക്കൊരു കിരുകിരുപ്പ്
അയലത്തെ ചിന്നമ്മ അഴകുള്ള ചിന്നമ്മ
അരമുഴം നാക്കുള്ള ചിന്നമ്മ
അയലുത്തൂന്നെല്ലാരും അർത്തുങ്കൽ പോകുമ്പോൾ
ആ വീട്ടിലെനിക്കൊന്നു പോണം
ഒളികണ്ണിട്ടൊളികണ്ണിട്ടവളൊറ്റയ്ക്കിരിക്കുമ്പോൾ
അളവെടുക്കാനെനിക്ക് പോണം - ചട്ട-
യ്ക്കളവെടുക്കാനെനിക്കു പോണം -ചട്ട-
യ്ക്കളവെടുക്കാനെനിക്കൊന്നു പോണം
(അയലത്തെ...)
കണ്ണിന്റെ കട കൊണ്ട് കത്രികപ്പൂട്ടിട്ട്
കരളിന്റെ കൊളുത്തു ഞാനൂരും - അവൾ
അരികത്തു നിന്നാലും അകലത്തു നിന്നാലും
അടിമുടി മേലാകെ കുളിരു കോരും - എനി-
ക്കടിമുടി മേലാകെ കുളിരു കോരും
എനിക്ക് മേലാകെ കുളിരു കോരും
(അയലത്തെ..)