എനിക്കു മേലമ്മേ

എനിക്കു മേലമ്മേ ഈ ഭൂമിയിലെ പൊറുതി
ഏതു നേരവും കലപില കലപില
എഴുപതു നേരവും കശപിശ കശപിശ 

പച്ചില -പഴുത്തില -പച്ചില -പഴുത്തില -പൂഹൊയ്
കാലത്തെണീക്കണം കഞ്ഞിയനത്തണം
കാക്കത്തൊള്ളായിരം കിണ്ണം നിരത്തണം
ഈ ചൊല്ലുവിളിയില്ലാത്ത പിള്ളേരെ വളർത്തണം
പിള്ളേരുടച്ഛനു പേൻ നോക്കിക്കൊടുക്കണം

രാമൻ നല്ലവൻ അവൻ രാവിലെ ഉണരും
പാഠം പഠിക്കും അച്ഛനുമമ്മേം അനുസരിക്കും

രാവിലെ ഉണരുന്ന പാഠം പഠിക്കുന്ന
രാമൻ ഇതുവരെ ജയിച്ചിട്ടുണ്ടോ
നാക്കിന്മേൽ എല്ലില്ലാത്തവളേ നീ
നാലണയ്ക്ക് നഞ്ചു വാങ്ങിത്താടീ 

അച്ഛനാണേ അമ്മയാണേ ചത്തു പോയ മക്കളാണേ
അടുത്തൊരു പ്രസവം എനിക്കു വേണ്ട

ദൈവം തരുന്നതു കൈ നീട്ടി  വാങ്ങണം
തെണ്ടിയാലുമതുങ്ങളെ വളർത്തേണം
അങ്ങാടലന്തിക്കു പോന്നവളേ നീ
അരക്കുപ്പി പട്ട കൂടി വാങ്ങിത്താ
പച്ചില -പഴുത്തില -പച്ചില -പഴുത്തില -പൂഹൊയ്