നീലാരണ്യമേ

നീലാരണ്യമേ നീലാരണ്യമേ
നിൻ മുളങ്കുടിലിൽ നീ വളർത്തുന്നൊരു
പൊന്മാൻ പേടയെ കണ്ടുവോ

ചിത്രമണിച്ചിറകടിയാൽ
ശൃംഗാരച്ചിലമ്പൊലിയാൽ
സ്വപ്നലതാഗൃഹങ്ങളെ
നൃത്തകല പഠിപ്പിക്കും
ഉദ്യാനമോഹിനിയെ കണ്ടുവോ
കണ്ടുവോ ഇല്ലയോ
കാത്തിരിപ്പൂ ഞാനവളുടെ
കാട്ടുകൂവള മിഴികൾ

പുഷ്യരാഗപ്പുഞ്ചിരിയാൽ
പൂ ചൂടും ലജ്ജകളാൽ
എന്റെ തപോവനത്തിൽ വന്നെന്നെ
വിളിച്ചുണർത്തും
ഏകാന്തകാമുകിയെ കണ്ടുവോ
കണ്ടുവോ ഇല്ലയോ
കാത്തിരിപ്പൂ ഞാനവളുടെ
കാൽനഖേന്ദു മരീചികൾ