ലീലാതിലകമണിഞ്ഞു വരുന്നൊരു
ലാവണ്യവതി പ്രേമവതീ നിൻ
നീലാഞ്ജന മിഴി മുനകൾ (2)
എന മനോരാജ്യം പിടിച്ചടക്കീ
എന്നെ കീഴടക്കി (ലീലാ..)
തുടിച്ചുയർന്നും കിതച്ചമർന്നും(2)
നെടുവീർപ്പിടും നിൻ നെഞ്ചിനും പുതിയൊരു
വെൺചന്ദനത്തിൻ സൗരഭ്യം
അതിന്റെ ചിറകിനു കീഴിലെന്റെ ആവേശങ്ങളെ (2)
നീയുറക്കൂ നീയുറക്കൂ (ലീലാ..)
നഖം കടിച്ചും വിരൽ പിണച്ചും(2)
മുഖം കുനിക്കും നിൻ ലജ്ജക്കു പുതിയൊരു
മൂകാഭിലാഷത്തിൻ സൗന്ദര്യം
അതിന്റെ കവിൾത്തടമാകെയെന്റെ അനുരാഗം കൊണ്ട് (2)
തുടുപ്പിക്കൂ തുടുപ്പിക്കൂ(ലീലാ....)