ദേവി നിൻ രൂപം

ദേവി നിൻ രൂപം പാടും പ്രിയ രാഗം
ഹൃദയ വനിയിൽ ഒഴുകി ഒഴുകി
സിരകളിൽ കുളിർ തഴുകി തഴുകി വരുന്നിതാ
എന്നോർമയിൽ (ദേവി നിൻ രൂപം)

പ്രാണ ഹർഷം ഏകിടുവാൻ
ദേവതയായ്‌ നീ അരികിൽ(2)
സ്വര ഗംഗയായ്‌ ഒഴുകി വരു
മമ ജീവനിൽ സംഗീതമായി
സുധാരസം പകരുവാൻ വാ..(ദേവി നിൻ രൂപം)

തെന്നൽ വന്നു വെൺചാമരം
വീശിടുന്നു ഈ വേളയിൽ (2)
മുടി നിറയെ മലർ ചൂടി നീ
കടമിഴിയിൽ കവിതയുമായി
മണി മഞ്ചൽ ഇറങ്ങി നീ വാ..(ദേവി നിൻ രൂപം)