കണ്ണിനു കണ്ണായ കണ്ണാ

Title in English
Kanninu kannaaya

കണ്ണിനു കണ്ണായ കണ്ണാ
കണ്ണിനു കണ്ണായ കണ്ണാ - എന്നും
ഗുരുവായൂര്‍ വാഴും താമരക്കണ്ണാ
കണ്ണിനു കണ്ണായ കണ്ണാ

ഈരേഴുലോകവും നിന്നെക്കാണാന്‍
ഇരവും പകലും തേടുന്നൂ (2)
മഴമുകില്‍വര്‍ണ്ണാ നിന്നുടല്‍ കാണാന്‍
മനസ്സിനു കണ്ണുകള്‍ നല്‍കൂ നീ (2)
മനസ്സിനു കണ്ണുകള്‍ നല്‍കൂ നീ

കണ്ണിനു കണ്ണായ കണ്ണാ - എന്നും
ഗുരുവായൂര്‍ വാഴും താമരക്കണ്ണാ
കണ്ണിനു കണ്ണായ കണ്ണാ

Film/album

വാകച്ചാർത്തു കഴിഞ്ഞൊരു

Title in English
Vaakacharthu kazhinjoru

വാകച്ചാർത്തു കഴിഞ്ഞൊരു ദേവന്റെ
മോഹനമലർമേനി കണികാണണം 
കണികാണണം കണ്ണാ കണികാണണം 
കമനീയമുഖപത്മം കണികാണണം
വാകച്ചാർത്തു കഴിഞ്ഞൊരു ദേവന്റെ
മോഹനമലർമേനി കണികാണണം 

മഞ്ഞപ്പട്ടാട ചാർത്തി മണിവേണു കൈയിലേന്തി
അഞ്‌ജനക്കണ്ണനുണ്ണി ഓടിവായോ 
നിറുകയിൽ പീലികുത്തീ ചുരുൾമുടി മേലെ കെട്ടി
നീലക്കാർവർണ്ണനുണ്ണി ഓടി വായോ 
വാകച്ചാർത്തു കഴിഞ്ഞൊരു ദേവന്റെ
മോഹനമലർമേനി കണികാണണം 

കാലിൽ ചിലമ്പു കെട്ടി പാലയ്ക്കാമോതിരമായി
കാലികൾ മേയ്ക്കുമുണ്ണീ ഓടിവായോ 
ദുരിതത്തിൽ വീണ്ടുമെന്നെ സുകൃതത്തിൻ ദിനം കാട്ടാൻ 
മുരഹരമുകുന്ദാ നീ ഓടി വായോ

ദുഃഖങ്ങൾക്കിന്നു ഞാൻ

Title in English
Dukhangalkkinnu njan

ദുഃഖങ്ങൾക്കിന്നു ഞാൻ അവധി കൊടുത്തു
സ്വർഗ്ഗത്തിൽ ഞാനൊരു മുറിയെടുത്തു 
വിധിയും ഞാനും ഒരു കൂടു ചീട്ടുമായ്‌
വിളയാടാനിരിക്കുന്നൂ - വിളയാടാനിരിക്കുന്നു - എന്റെ
ദുഃഖങ്ങൾക്കിന്നു ഞാൻ അവധി കൊടുത്തു
സ്വർഗ്ഗത്തിൽ ഞാനൊരു മുറിയെടുത്തു 

അപ്സരരമണികൾ സ്വപങ്ങൾ ചുറ്റും
അൽഭുതപാന പാത്രം നിറയ്ക്കുന്നു 
മുത്തണിക്കൈവള കിലുക്കിയെൻ കൽപന
കസ്തൂരി ചാമരം വീശുന്നു - എന്റെ
ദുഃഖങ്ങൾക്കിന്നു ഞാൻ അവധി കൊടുത്തു
സ്വർഗ്ഗത്തിൽ ഞാനൊരു മുറിയെടുത്തു 

തുള്ളിതുള്ളി നടക്കുന്ന

Title in English
Thullithulli nadakkunna

തുള്ളി തുള്ളി നടക്കുന്ന കള്ളിപ്പെണ്ണേ
കാക്കപ്പുള്ളിയുള്ള നിൻ കവിളിൽ
നുള്ളി നോക്കട്ടെ ഒന്ന് നുള്ളി നോക്കട്ടെ

നിൻ മിഴിക്കോണുകളിൽ ആരു വെച്ചു കാന്തം
നിൻ മന്ദഹാസത്തിലീ മകരന്ദം ആ....
നിൻ മിഴിക്കോണുകളിൽ ആരു വെച്ചു കാന്തം
നിൻ മന്ദഹാസത്തിലീ മകരന്ദം
നീണ്ടുചുരുണ്ടിരുണ്ട നീലക്കരകുഴലിൽ ആ...
നീണ്ടുചുരുണ്ടിരുണ്ട നീലക്കരകുഴലിൽ
നിർവൃതി നൽകും സുഗന്ധം ആ...
(തുള്ളി..)

നിശീഥിനി നിശീഥിനി

Title in English
Nisheedhini

നിശീഥിനി നിശീഥിനി
നീലക്കടലാസിൽ നീ കുറിച്ചൊരു
പ്രേമലേഖത്തിൻ അക്ഷരമാലകൾ
കാർമഷി വീണു കണ്ണീരു വീണു
മാഞ്ഞു പോയ്‌ സഖി മാഞ്ഞു പോയ്‌
നിശീഥിനി നിശീഥിനി

ഏഴു നിറമുള്ള തൂലിക കൊണ്ടു നീ
ഏഴു കടലിലെ മഷി മുക്കി
എഴുതി സായംസന്ധ്യയിലേതോ
ഏകാന്തതയിൽ ഇരുന്നു നീ
(നിശീഥിനി..)

വെള്ളകൂട്ടിനുള്ളിൽ മാനടയാളമുള്ള
വെള്ളിമുദ്രയും കുത്തി നീ
ആരും കാണാത്ത ദൂതന്റെ കൈയിൽ
ആരോമലേ കൊടുത്തയച്ചു നീ
(നിശീഥിനി..)

എന്തു വേണം എനിയ്ക്കെന്തു വേണം

Title in English
Enthu venam

എന്തു വേണം - എനിയ്ക്കെന്തു വേണം
ഇന്ദുമുഖീ ഇനി എന്തു വേണം
എന്തു വേണം - എനിയ്ക്കെന്തു വേണം
ഇന്ദുമുഖീ ഇനി എന്തു വേണം
എന്തു വേണം എനിയ്ക്കെന്തു വേണം

ചന്ദ്രകാന്ത കൽത്തറയിൽ
ചന്ദനമരത്തിന്റെ പൂന്തണലിൽ
മുന്തിരിപ്പാത്രവും സുന്ദരി നീയും
അന്തികത്തുണ്ടെങ്കിൽ എന്തു വേണം
(എന്തു വേണം..)

എൻ മടിയിൽ നീ തലചായ്ക്കൂ
ഇടെയിടെ വീണ വായിക്കൂ
അപ്സരഗാനങ്ങൾ ആലപിക്കൂ നിന്റെ
അത്ഭുത നടന ചുവടു വയ്ക്കൂ
(എന്തു വേണം..)

ഉദ്യാനപാലകാ നിൻ പുഷ്പവാടിയിൽ

Title in English
Udyanapaalakaa

ഉദ്യാനപാലകാ നിൻ പുഷ്പവാടിയിൽ
ഇക്കാട്ടുമുല്ലയ്ക്കിടമുണ്ടോ
മൊട്ടിട്ട നാളുകളേറെയായി ഒന്നു
പൊട്ടിവിടരുവാൻ മോഹം
ഉദ്യാനപാലകാ നിൻ പുഷ്പവാടിയിൽ
ഇക്കാട്ടുമുല്ലയ്ക്കിടമുണ്ടോ

മൊട്ടിയുഴറി ഒരുദ്യാനവാതിലും
മുട്ടി വിളിച്ചതില്ലിന്നോളം
തൊട്ടിട്ടില്ലാ - കണ്ണുപെട്ടിട്ടില്ലാ
കയ്യിൽ കിട്ടിയിട്ടില്ലാർക്കുമിന്നോളം
ഉദ്യാനപാലകാ നിൻ പുഷ്പവാടിയിൽ
ഇക്കാട്ടുമുല്ലയ്ക്കിടമുണ്ടോ

ഉള്ളിൽ നിറഞ്ഞു തുളുമ്പുന്ന പൂന്തേൻ
തുള്ളികളാരും നുകർന്നില്ലാ
നുള്ളി വിടർത്താൻ വണ്ടും വന്നില്ലാ
പുള്ളിപ്പൂമ്പാറ്റയും വന്നില്ലാ

അഗ്നികിരീടമണിഞ്ഞവളേ

Title in English
Agnikireedamaninjavale

അഗ്നി കിരീടമണിഞ്ഞവളേ
അഞ്ജന മിഴികൾ നിറഞ്ഞവളേ
ചുറ്റും പരിമള ധൂപം പരത്തി നീ
കത്തും ചന്ദനത്തിരി പോലെ (2)
(അഗ്നി)

മൂവുരു തള്ളി പറഞ്ഞു നിന്നെ
മൂടു പടങ്ങളണിഞ്ഞ ലോകം
മുഖമ്മൂടികൾക്കുള്ളിലൊളിച്ച ലോകം
മൂക ദു:ഖത്തിന്റെ മുത്തുമായ്‌
മൂവന്തിയെ പോലെരിഞ്ഞടങ്ങും (2)
(അഗ്നി)

കണ്ണുനീർ പാടത്തിൻ പാഴ്‌വരമ്പിൽ
കണ്മണി നീയാരെ കാത്തു നിന്നു
നിറകണ്ണുമായ്‌ ആരെ നീ കാത്തു നിന്നു
ആരും മുകരാതെ നീ ചിരിച്ചു
ആരാരും കാണാതെ നീ കരഞ്ഞു
മിഴി തോരാതെ തോരാതെ നീ കരഞ്ഞു
(അഗ്നി)

പാടുന്നൂ പുഴ പാടുന്നൂ (M)

Title in English
Padunnuu Puzha Paadunnu (M)

പാടുന്നൂ - പുഴ പാടുന്നൂ
പാടുന്നൂ പുഴ പാടുന്നൂ
പാരാവാരം തേടുന്നൂ
പാടുന്നൂ - പുഴ പാടുന്നൂ
എന്നാത്മ സംഗീതനാദമേ
എന്‍ ദാഹം നിന്നേ വിളിക്കുന്നൂ
പാടുന്നൂ - പുഴ പാടുന്നൂ

നിറകതിര്‍ പുഞ്ചിരിപ്പൂവുമായി
നിത്യാനുരാഗത്തിന്‍ പാട്ടുമായി (2)
എന്‍ ജീവസാരമേ നീ വരില്ലേ
എന്‍ ദാഹം നിന്നേ വിളിക്കുന്നൂ
പാടുന്നൂ - പുഴ പാടുന്നൂ

കുളിരാര്‍ന്നു ചില്ലകള്‍ തളിരണിഞ്ഞു
കുരുക്കുത്തിമുല്ലകള്‍ ചിലമ്പണിഞ്ഞു (2)
ഈറന്‍ശരത്കാല മേള കാണാന്‍
എന്‍ദാഹം നിന്നേ വിളിക്കുന്നൂ
പാടുന്നൂ - പുഴ പാടുന്നൂ

Year
1968

സ്വർണ്ണഗോപുര നർത്തകീ

Title in English
Swarnagopura

സ്വർണ്ണ ഗോപുര നർത്തകി ശിൽപം
കണ്ണിനു സായൂജ്യം നിൻ രൂപം
ഏതൊരു കോവിലും ദേവതയാക്കും
ഏതു പൂജാരിയും പൂജിയ്ക്കും - നിന്നെ
ഏതു പൂജാരിയും പൂജിയ്ക്കും
സ്വർണ്ണ ഗോപുര നർത്തകി ശിൽപം
കണ്ണിനു സായൂജ്യം നിൻ രൂപം

പ്രേമവൃന്ദാവന ഹേമന്തമേ
നിന്റെ പേരു കേട്ടാൽ സ്വർഗ്ഗം നാണിയ്ക്കും
ആരാധ സോമരസാമൃതം നേടുവാൻ
ആരായാലും മോഹിയ്ക്കും
ആനന്ദ ചന്ദ്രികയല്ലേ നീ
അഭിലാഷ മഞ്ജരിയല്ലേ നീ
അഭിലാഷ മഞ്ജരിയല്ലേ നീ
സ്വർണ്ണ ഗോപുര നർത്തകി ശിൽപം
കണ്ണിനു സായൂജ്യം നിൻ രൂപം