നിശീഥിനി നിശീഥിനി

നിശീഥിനി നിശീഥിനി
നീലക്കടലാസിൽ നീ കുറിച്ചൊരു
പ്രേമലേഖത്തിൻ അക്ഷരമാലകൾ
കാർമഷി വീണു കണ്ണീരു വീണു
മാഞ്ഞു പോയ്‌ സഖി മാഞ്ഞു പോയ്‌
നിശീഥിനി നിശീഥിനി

ഏഴു നിറമുള്ള തൂലിക കൊണ്ടു നീ
ഏഴു കടലിലെ മഷി മുക്കി
എഴുതി സായംസന്ധ്യയിലേതോ
ഏകാന്തതയിൽ ഇരുന്നു നീ
(നിശീഥിനി..)

വെള്ളകൂട്ടിനുള്ളിൽ മാനടയാളമുള്ള
വെള്ളിമുദ്രയും കുത്തി നീ
ആരും കാണാത്ത ദൂതന്റെ കൈയിൽ
ആരോമലേ കൊടുത്തയച്ചു നീ
(നിശീഥിനി..)