നൂതനഗാനത്തിൻ യമുനാ തീരത്തിൽ
നൂതനഗാനത്തിൻ യമുനാ തീരത്തിൽ(2)
നൂപുര ധ്വനികൾ മുഴങ്ങട്ടെ(2)
നിറയ്കൂ നിങ്ങൾ നിറയ്കൂ - വീണ്ടും
നിർവൃതി തൻ പാനപാത്രം (2)
ആ....
പാവന പ്രണയത്തിൻ സങ്കൽപ സാമ്രാജ്യ
ബാദുഷയല്ലോ ഞാൻ - സഖിമാരെ
ബാദുഷയല്ലോ ഞാൻ
ചിരിയ്ക്കൂ ഒന്നു ചിരിയ്ക്കൂ
തങ്കചിലങ്കയും നിങ്ങളും ഒരുപോലെ
ചിരിയ്ക്കൂ ഒന്നു ചിരിയ്ക്കൂ
തങ്കചിലങ്കയും നിങ്ങളും ഒരുപോലെ
ആ....
നൂതനഗാനത്തിൻ യമുനാ തീരത്തിൽ
നൂപുര ധ്വനികൾ മുഴങ്ങട്ടെ(2)