മൊഞ്ചത്തിപ്പെണ്ണെ നിൻ ചുണ്ട്

Title in English
Monchathippenne nin chundu

മൊഞ്ചത്തിപ്പെണ്ണേ നിന്‍ ചുണ്ട് നല്ല
ചുവന്നതാമരച്ചെണ്ട്
പറന്നുവന്നൊരു വണ്ട് - അതിന്‍
മധുവും കാത്തിരുപ്പുണ്ട്
(മൊഞ്ചത്തിപ്പെണ്ണേ..)

സുറുമക്കണ്ണിന്റെ തുമ്പ് - നെഞ്ചില്‍
തുളഞ്ഞിറങ്ങുന്നൊരമ്പ്
തൊടുത്തുവിട്ടിടും മുന്‍പ്
പറപറക്കും ആണിന്റെ വമ്പ്
(മൊഞ്ചത്തിപ്പെണ്ണേ..)

അരുമക്കൈവളക്കൂ‍ട്ടം - മെല്ലെ
കിലുക്കിക്കൊണ്ടുള്ള നോട്ടം
നിനക്കുവെറും വിളയാട്ടം എന്റെ
പൊരിയും ഖല്‍ബിലൊരാട്ടം
(മൊഞ്ചത്തിപ്പെണ്ണേ..)

Film/album

നിന്റെ ശരീരം കാരാഗൃഹം

നിന്റെ ശരീരം കാരാഗൃഹം
നിന്റെ മനസ്സൊരു മുഴുഭ്രാന്തൻ
ഈ തടവറയിൽ തടിയിൽ കിടന്നവൻ
കരയുന്നൂ പിന്നെ ചിരിക്കുന്നൂ..
(നിന്റെ..)

അലറും കരിമുകിലെ കണ്ണു നിറയും
മഴ മുകിലുകളെ(അലറും)
ഗഗനം കല്ലുമതിലായ്‌(2)
നീയും തടവിൽ പെട്ടു പോയി
(നിന്റെ..)

കാറ്റേ ചുഴലിക്കാറ്റേ
ലക്ഷ്യമെവിടെ ലക്ഷ്യമെവിടെ (കാറ്റേ..)
പറയൂ ഭ്രാന്ത മനമെ(2)
രക്ഷയെവിടെ രക്ഷയെവിടെ
(നിന്റെ..)

ചൈത്രമാസത്തിലെ

Title in English
Chaithramaasathile

ചൈത്രമാസത്തിലെ ആദ്യത്തെ മുല്ലപ്പൂ
പൊട്ടിച്ചിരിച്ചപ്പോൾ
നിന്നെയാദ്യം ഞാൻ കണ്ടൊരാ രംഗം
നീ മറന്നുവോ - സഖീ നീ മറന്നുവോ
(ചൈത്രമാസത്തിലെ... )

മുറ്റത്തെ മാങ്കൊമ്പില്‍ ആദ്യത്തെ പൂങ്കുല
മുത്തണിക്കിങ്ങിണി ചാര്‍ത്തിയപ്പോള്‍
നിന്റെ രൂപത്തില്‍ കണ്ടു ഞാന്‍ സഖി
എന്റെ സ്വപ്നത്തിന്‍ നായികയെ - എന്റെ
സങ്കല്പനായികയെ
(ചൈത്രമാസത്തിലെ... )

പ്രത്യൂഷചന്ദ്രിക പോലെ നീ വന്നെന്നെ
നിദ്രയില്‍ നിന്നു വിളിച്ചുണര്‍ത്തി
മാനസമണിവീണയില്‍ പ്രേമഗാനപല്ലവിയായ് നീ
ഗാനപല്ലവിയായി നീ
(ചൈത്രമാസത്തിലെ... )

നിന്റെ മിഴികൾ നീലമിഴികൾ

Title in English
Ninte mizhikal neela mizhikal

നിന്റെ മിഴികൾ നീലമിഴികൾ
എന്നെ ഇന്നലെ ക്ഷണിച്ചു
കൗമാരത്തിൻ കാനനഛായയിൽ
കാവ്യോൽസവത്തിനു വിളിച്ചു വിളിച്ചു
(നിന്റെ മിഴികൾ)

ചിരിച്ചു കളിച്ചു നമ്മൾ
ചിരകാല പരിചയം കാണിച്ചു
പരിഭവം ഭാവിച്ചു കലഹിച്ചു
പിന്നെ പലതും പലതും മോഹിച്ചു
(നിന്റെ മിഴികൾ)

നിന്റെ കരവും എന്റെ കരവും
ആൾതിരക്കിൽ വെച്ചടുത്തു
മദിരോൽസവത്തിൻ നർത്തനവേദിയിൽ
മാറിടം മാറോടടുത്തു
നടന്നു നമ്മൾ നടന്നു
മുന്നിൽ രജനീപുഷ്പങ്ങൾ വിളക്കുവെച്ചു
ഒരുരാഗ സ്വപ്നത്തിൻ തരംഗിണിയിൽ കൂടി
ഒഴുകി എതോ വിജനതയിൽ
(നിന്റെ മിഴികൾ)

കണ്മുനയാലേ ചീട്ടുകൾ

Title in English
kanmunayaale cheettukal

കണ്മുനയാലേ ചീട്ടുകൾ കശക്കി
നമ്മളിരിപ്പൂ കളിയാടാൻ
പെണ്ണേ കളിയിൽ തോറ്റൂ ഞാൻ
കണ്ണീരാണുനിൻ തുറുപ്പുഗുലാൻ - ഈ
കണ്ണീരാണുനിൻ തുറുപ്പുഗുലാൻ
(കണ്മുനയാലേ...)

കളിച്ചില്ലെങ്കിൽ വെല്ലുവിളി
കളിക്കാനിരുന്നാൽ കള്ളക്കളി
എപ്പോഴുമെപ്പോഴും നിനക്കു ജയം
ഞാനിസ്പേടേഴാം കൂലി
വെറുമിസ്പേടേഴാം കൂലി
(കണ്മുനയാലേ...)

പേരാറും പെരിയാറും കളിയാടും

Title in English
Peraarum periyaarum

പേരാറും പെരിയാറും കളിയാടും നാടേതോ
പേരാറും പെരിയാറും കളിയാടും നാടേതോ
കടലലയും കായലുമേ കഥ പറയും നാടേതോ
കടലലയും കായലുമേ കഥ പറയും നാടേതോ
പേരതിന് മലയാളം - പേരുകേട്ട മലയാളം
പേരതിന് മലയാളം - പേരുകേട്ട മലയാളം

പഞ്ചവര്‍ണ്ണപ്പൈങ്കിളിയെ രാമായണകഥയാലേ
പഞ്ചമങ്ങള്‍ പാടിച്ച പണ്ഡിതനാം കവിയേതോ
പഞ്ചവര്‍ണ്ണപ്പൈങ്കിളിയെ രാമായണകഥയാലേ
പഞ്ചമങ്ങള്‍ പാടിച്ച പണ്ഡിതനാം കവിയേതോ
പണ്ഡിതനാം കവിയേതോ
പേരവനു ഗുരുതുഞ്ചന്‍ - പേരാളും ഗുരുതുഞ്ചന്‍
പേരവനു ഗുരുതുഞ്ചന്‍ - പേരാളും ഗുരുതുഞ്ചന്‍

മണ്ണാങ്കട്ടയും കരിയിലയും

Title in English
Mannankattayum kariyilayum

മണ്ണാങ്കട്ടയും കരിയിലയും
കണ്ണാരം പൊത്തി കളിക്കാന്‍ പോയ്‌ (2)
കരിവേപ്പിന്‍ തണലില്‍ കര്‍ക്കിടമാസം
കടുക്കാരം ചൊല്ലി കളിക്കാന്‍ പോയ്‌ (2)
മണ്ണാങ്കട്ടയും കരിയിലയും
കണ്ണാരം പൊത്തി കളിക്കാന്‍ പോയ്‌ 

മാനത്തു തുരുതുരെ മഴ വന്നു
മാലോകരെല്ലാരും അമ്പരന്നു (2)
കരിയിലയപ്പോള്‍ മണ്ണാങ്കട്ടയില്‍ 
കയറിയിരുന്നു കുടയായി
കുടയായി - കുടയായി‌ 
മണ്ണാങ്കട്ടയും കരിയിലയും
കണ്ണാരം പൊത്തി കളിക്കാന്‍ പോയ്‌ 

മുല്ലപ്പൂത്തൈലമിട്ട്

Title in English
mullappoo thailamittu

മുല്ലപ്പൂ തൈലമിട്ടു
മുടിചീകിയ മാരനൊരുത്തന്‍
കള്ളക്കണ്‍ താക്കോലിട്ടു കതകു തുറന്നു
കരളിന്റെ നാലുകെട്ടില്‍ കള്ളന്‍ കടന്നു

കിന്നാരം ചൊല്ലും പെണ്ണു കിളിവാതിലില്‍
നിന്നതു കണ്ടു
കള്ളക്കണ്‍ താക്കോലിട്ടു കതകു തുറന്ന്
കരളിന്റെ നാലുകെട്ടില്‍ കള്ളന്‍ കടന്നു

കാവൽക്കാരുറങ്ങുമ്പോൾ കൈ നിറയെ നിധി വാരി
കാലൊച്ച കേള്‍പ്പിക്കാതെ കടന്നുവല്ലോ
കാവൽക്കാരുറങ്ങുമ്പോൾ കൈ നിറയെ നിധി വാരി
കാലൊച്ച കേള്‍പ്പിക്കാതെ കടന്നുവല്ലോ - അവൻ
കനകവും മുത്തും കൊണ്ട്‌ കടന്നുവല്ലോ

Year
1965
Lyrics Genre

പനിനീരു തൂവുന്ന

Title in English
Panineeru thoovunna

പനിനീരു തൂവുന്ന പൂനിലാവേ
പതിനേഴു താണ്ടിയ പെൺകിടാവേ
മാനസം കണികാണും മാരിവില്ലേ
മായല്ലേ നീയെന്റെ ജീവനല്ലേ
(പനിനീരു...)

ഇല്ലില്ലം കാവിലിന്നു കാത്തിരുന്നു പിന്നെ -
അല്ലിപ്പൂംകുളങ്ങരെ കാത്തിരുന്നു (ഇല്ലില്ലം..)
കാണുന്ന നേരത്ത് നാണിപ്പതെന്തിനോ
കാനനക്കിളിപോലെ ഓടുന്നതെന്തിനോ
(പനിനീരു...)

പൂവായ പൂവെല്ലാം ചേർത്ത് വെച്ചു നിന്നെ
പൂജിയ്ക്കാൻ പൂമാല കോർത്തു വെച്ചു (പൂവായ..)
ആശതൻ കോവിലിൽ അനുരാഗദീപത്തിൻ
ആയിരം തിരിയുമായ് കാക്കുന്നു നിന്നെ ഞാൻ
(പനിനീരു...)

ഏതു പൂവു ചൂടണം

Title in English
ethu poovu choodanam

ഏതു പൂവു ചൂടണം എന്നോടിഷ്ടം കൂടുവാൻ
ഏതു പാട്ട് പാടണം എന്നെയെന്നും തേടുവാൻ
അവൻ എന്നെയെന്നും തേടുവാൻ (ഏതു പൂവു.. )
ഓ....ഓ...ഓ...
എന്നെയെന്നും തേടുവാൻ.. ഹൊയ് ഹൊയ്

ഓ....ഓ.....ഓ....
കാത്തിരിയ്ക്കും കണ്ണുകൾക്ക് പൂക്കണിയേന്തി
വീട്ടിലെന്റെ വിരുന്നുകാരൻ വന്നു ചേരുമ്പോൾ (2)
കണ്ടു കണ്ടു കൺ കുളിർക്കാൻ എന്തൊരു മോഹം (2)
പണ്ടു കണ്ട പോലെയാണു പരിചയഭാവം (2)
(ഏതു പൂവു...)

Year
1965
Lyrics Genre