തുള്ളിതുള്ളി നടക്കുന്ന

തുള്ളി തുള്ളി നടക്കുന്ന കള്ളിപ്പെണ്ണേ
കാക്കപ്പുള്ളിയുള്ള നിൻ കവിളിൽ
നുള്ളി നോക്കട്ടെ ഒന്ന് നുള്ളി നോക്കട്ടെ

നിൻ മിഴിക്കോണുകളിൽ ആരു വെച്ചു കാന്തം
നിൻ മന്ദഹാസത്തിലീ മകരന്ദം ആ....
നിൻ മിഴിക്കോണുകളിൽ ആരു വെച്ചു കാന്തം
നിൻ മന്ദഹാസത്തിലീ മകരന്ദം
നീണ്ടുചുരുണ്ടിരുണ്ട നീലക്കരകുഴലിൽ ആ...
നീണ്ടുചുരുണ്ടിരുണ്ട നീലക്കരകുഴലിൽ
നിർവൃതി നൽകും സുഗന്ധം ആ...
(തുള്ളി..)

നിൻ തങ്കമേനി തൻ അംഗപ്രത്യംഗം
നിത്യവസന്തത്തിനുത്സവരംഗം ആ...
നിൻ തങ്കമേനി തൻ അംഗപ്രത്യംഗം
നിത്യവസന്തത്തിനുത്സവരംഗം
തന്വംഗിയാളേ എന്നന്തഃരംഗം ആ...
തന്വംഗിയാളേ എന്നന്തഃരംഗം
തല്ലിതകർക്കുന്നു മോഹതരംഗം ആ...
തുള്ളി തുള്ളി നടക്കുന്ന കള്ളിപ്പെണ്ണേ....