അതിരു കാക്കും മലയൊന്നു

അതിരുകാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തക തക താ
അങ്ങു കിഴക്കത്തെ ചെന്താമര കുളിരിന്റെ ഈറ്റില്ല തറയില്‌
പേറ്റു നോവിൻ പേരാറ്റുറവ ഉരുകി ഒലിച്ചേ തക തക താ


ചതിച്ചില്ലേ നീരാളി ചതി ചതിച്ചില്ലെ
ചതിച്ചേ തക തക താ

മാനത്തുയർന്ന മനക്കോട്ടയല്ലെ
തകർന്നേ തക തക താ
തകർന്നിടത്തൊരു തരി തരിയില്ല പൊടിയില്ല
പുകയുമില്ലേ തക തക താ
(മാനത്തുയർന്ന)

കാറ്റിന്റെ ഉലച്ചിലിൽ ഒരു വള്ളി കുരുക്കിൽ
കുരലൊന്നു മുറുകി തടി ഒന്നു ഞെരിഞ്ഞു
ജീവൻ ഞരങ്ങി തക തക താ