ഉണ്ണീ ഉറങ്ങാരിരാരോ

ഉണ്ണീ ഉറങ്ങാരിരാരോ
പൂവിനുറങ്ങാൻ പൂനിലാപ്പട്ട്‌
കാവിലെ കാറ്റിനു പൂവള്ളിത്തട്ട്‌
ഉണ്ണിയ്ക്കുറങ്ങാനീ മടിതട്ട്‌
ഉണ്ണീ ഉറങ്ങാരിരാരൊ (2)

ഉണ്ണിപ്പൂവുടൽ വളര്‌ അമ്മ തൻ
കണ്ണിലെ അമ്പിളിയായ്‌ വളര്‌ (ഉണ്ണിപ്പൂവുടൽ)
പൊന്നിൻ വിളക്കു പൊടുന്നനെ കത്തിച്ച്‌
കൊണ്ടൊരു പൂക്കണിയായ്‌ വളര്‌
ഉണ്ണീ ഉറങ്ങാരിരാരോ

ആയില്യം കാവിൽ വിളക്ക്‌ എന്നുണ്ണി
ക്കായുസ്സു നേർന്നു കളം പാട്ട്‌ (ആയില്യം)
പൊന്നുകൊണ്ടാൾ രൂപം പൂത്തിരുനാളിന്‌
പുള്ളുവ വീണതൻ നാവോറ്‌
(ഉണ്ണീ)