പൊന്നിലഞ്ഞി ചോട്ടിൽ

പൊന്നിലഞ്ഞി ചോട്ടിൽ വെച്ചൊരു
കിന്നരനേ കണ്ടൂ
കണ്ടിരിക്കേ കണ്മുനകൾ
കരളിൽ വന്നു കൊണ്ടൂ... 
കരളിൽ വന്നു കൊണ്ടൂ
(പൊന്നിലഞ്ഞി...)

താമരപ്പൂത്താമ്പാളവുമായ്
പുലരിവരും നേരം
പൂമരത്തിൻ ചോട്ടിൽനിന്ന്
പുല്ലരിയും നേരം
(പൊന്നിലഞ്ഞി...)

കാട്ടുമുളം തണ്ടെടുത്തു
ചുണ്ടിലവൻ ചേർത്തു
പാട്ടുകൊണ്ടൊരു പാലാഴി
പാരിലവൻ തീർത്തു
(പൊന്നിലഞ്ഞി...)

കാടുചുറ്റി ഓടിടുന്ന 
വേടക്കിടാത്തിയെപ്പോൽ
മാടം തീർത്തു മഞ്ചം തീർത്തു
മാരനേ കാത്തു
(പൊന്നിലഞ്ഞി...)