സ്വപ്നങ്ങൾ അലങ്കരിക്കും

സ്വപ്നങ്ങൾ അലങ്കരിക്കും നമ്മുടെ വീടു കണ്ടു
സ്വർഗ്ഗം നാണിക്കുന്നു - എന്നും സ്വർഗ്ഗംനാണിക്കുന്നു
(സ്വപ്നങ്ങൾ...)

കൈവല്യം പകരുമീ പൊന്നമ്പലത്തിൻ മുന്നിൽ
ദൈവദൂതന്മാർ ശിരസ്സു നമിക്കുന്നു
മണ്ണിനെ വിണ്ണാക്കുന്ന മധുരസ്നേഹമൂർത്തി
എന്നുമീ ശ്രീകോവിലിൽ രാജിക്കുന്നു
(സ്വപ്നങ്ങൾ...)

സൗഹൃദം പുഷ്പിച്ചീടും ഉപവനസീമയിൽ
സോദരസ്നേഹത്തിൻ ശീതളഛായയിൽ
കാലത്തിൻ കൈകൾക്കു തകർക്കുവാനാകാത്ത
കാഞ്ചനക്ഷേത്രമിതു ലസിച്ചിടുന്നു
(സ്വപ്നങ്ങൾ...)