തൃത്താലപ്പൂക്കടവിൽ
കൊട്ടാരക്കൽപടവിൽ
പൂമുഖം താഴ്ത്തി പെണ്ണെ നീയിരുന്നപ്പോൾ
ഓമനേ പിന്നിൽ ഞാനൊളിച്ചു നിന്നൂ
നിന്റെ ഓലക്കം മിഴി പൊത്തി പതുങ്ങി നിന്നു ( തൃത്താല...)
വിണ്ണിലെ പൊൻ കിണ്ണത്തിൽ
ചന്ദനാദിതൈലവുമായ്
വെണ്ണിലാവാം സഖിമാത്രമടുത്തു വന്നു (2)
ചിരിച്ചൂ മുഖം മറച്ചൂ അവൾ
മുകിലിന്റെ മൂടുപടം ധരിച്ചു ( തൃത്താല...)
പാരിജാതപ്പൂമാല ചൂടി വന്ന സുന്ദരി
പാതിരാവും വാനിടവും മോതിരം മാറി (2)
പുണർന്നൂ തമ്മിൽ പുണർന്നൂ നമ്മിൽ
ചിരകാലമോഹങ്ങളുണർന്നൂ ( തൃത്താല...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page