ആദ്യചുംബനലഹരി ലഹരി ലഹരി

ആദ്യചുംബനലഹരി ലഹരി ലഹരി
അമൃതചുംബന ലഹരി ലഹരി ലഹരി
ഓർമ്മ വ്വേണം ഓർമ്മ വേണം നമ്മുടെ ആദ്യരജനി
രജനി രജനി (ആദ്യചുംബന...)

അന്നു തമ്മിൽ ചെവിയിൽ ചൊല്ലിയോ
രായിരം സ്വകാര്യം
അന്നു കണ്ട കിനാക്കൾ തന്നുടെ
അനുപമമാധുര്യം
നീ മറക്കരുതോമലാളേ ആ മധുവിധു മാധുരി (ആദ്യചുംബനം...)

പൂത്ത പുലരിപ്പൂവിനെ മുത്തും ആദ്യകിരണം പോലെ
നീലമുകിലിനെയുമ്മ വയ്ക്കും പൂനിലാവൊളി പോലെ
അന്നു രാത്രിയിലാദ്യരാത്രിയിൽ
നിന്നെ പുൽകിയ നിമിഷം (ആദ്യചുംബനം...)