പണമൊരു ബല്ലാത്ത പണ്ടാറക്കാലൻ

പണമൊരു ബല്ലാത്ത പണ്ടാറക്കാലന്‍ - ഓ
പണമൊരു ബല്ലാത്ത പണ്ടാറക്കാലന്‍ 
മനുഷ്യര്‍ക്കു പൊന്തിച്ചു പന്താടും വീരന്‍
മനുഷ്യര്‍ക്കു പൊന്തിച്ചു പന്താടും വീരന്‍
പണമൊരു ബല്ലാത്ത പണ്ടാറക്കാലന്‍ - ഓ
പണമൊരു ബല്ലാത്ത പണ്ടാറക്കാലന്‍

പൈസയല്ലേ കലിയുഗ ഭഗവാന്‍
പൈസയല്ലേ കലിയുഗ ഭഗവാന്‍
പറയൂ നിങ്ങള്‍ക്കു പറയൂ 
പറയൂ നിങ്ങള്‍ക്കു പറയൂ
തൂ സാങ്ങ് രേ അരേ തൂ സാങ്ങ് രേ -അരേ
തൂ സാങ്ങ് രേ അരേ തൂ സാങ്ങ് രേ 

പണമൊരു ബല്ലാത്ത പണ്ടാറക്കാലന്‍ - ഓ
പണമൊരു ബല്ലാത്ത പണ്ടാറക്കാലന്‍ 

പണമില്ലെങ്കില്‍ മാരണം
പണമുണ്ടെങ്കിലും മാരണം (2)
തുഞ്ചത്തുനമ്പ്യാര്‍ പറഞ്ഞതുപോലെ
പൊന്നും പെണ്ണും കലഹകാരണം
തൂ സാങ്ങ് രേ അരേ തൂ സാങ്ങ് രേ അരേ
തൂ സാങ്ങ് രേ അരേ തൂ സാങ്ങ് രേ 

പണമൊരു ബല്ലാത്ത പണ്ടാറക്കാലന്‍ - ഓ
പണമൊരു ബല്ലാത്ത പണ്ടാറക്കാലന്‍ 

രൂപാ ചിലര്‍ക്കു പരമാത്മാ
നയാപൈസാതാന്‍ ജീവാത്മാ (2)
രൂപാ വന്നാല്‍ രൂപം മാറും
രൂപാ വന്നാല്‍ രൂപം മാറും
പാപം തീരും ശാപം പോകും
തൂ സാങ്ങ് രേ അരേ തൂ സാങ്ങ് രേ - അരേ
തൂ സാങ്ങ് രേ അരേ തൂ സാങ്ങ് രേ

ബാങ്കില്‍ നിറയെ പണമുണ്ടെങ്കില്‍
വങ്കച്ചാരും കെങ്കേമന്‍ (2)
കള്ളം പറഞ്ഞാലും ഭൂഷണമല്ലേ
കള്ളു തിന്നാലും യോഗ്യതയല്ലേ (2)
തൂ സാങ്ങ് രേ അരേ തൂ സാങ്ങ് രേ - അരേ
തൂ സാങ്ങ് രേ അരേ തൂ സാങ്ങ് രേ

പണമൊരു ബല്ലാത്ത പണ്ടാറക്കാലന്‍ - ഓ
പണമൊരു ബല്ലാത്ത പണ്ടാറക്കാലന്‍