കണ്ണിനകത്തൊരു കണ്ണുണ്ട്

Title in English
Kanninakathoru kannundu

 

കണ്ണിനകത്തൊരു കണ്ണുണ്ട് - അതു
കണ്ടുപിടിച്ചു തുറക്കുക നീ 
കണ്ണിനകത്തൊരു കണ്ണുണ്ട് അതു
കണ്ടുപിടിച്ചു തുറക്കുക നീ

എന്നാല്‍ സോദര - വിശ്വാസികളുടെ
സുന്ദരനഗരം മെക്കാ കാണാം (2)
കണ്ണിന്‍ കണിയായ് കരളിന്നമൃതായ്
മണ്ണിലെ വിണ്ണാം മെക്കാ കാണാം (2)
(കണ്ണിനകത്തൊരു... )

പാവനനായ മുഹമ്മദ് മുസ്തഫ 
പള്ളിയുറങ്ങും മക്ബറ കാണാം (2)
കോമളമായ മദീനാപുരിയില്‍
പാമരനെ പണ്ഠിതനെ കാണാം (2)
(കണ്ണിനകത്തൊരു.... )

മിടുക്കി മിടുക്കി മിടുക്കി

Title in English
Midukki midukki

 

മിടുക്കി മിടുക്കി മിടുക്കി
മിടുമിടുക്കി മിടുക്കി മിടുക്കി
കണ്ണിലിന്നൊരു കാണാത്ത കയറിട്ടു
കരളിലെ മാനിനെ കുടുക്കി

മിടുക്കി മിടുക്കി മിടുക്കി
മിടുമിടുക്കി മിടുക്കി മിടുക്കി
കണ്ണിലിന്നൊരു കാണാത്ത കയറിട്ടു
കരളിലെ മാനിനെ കുടുക്കി
കുടുക്കി കുടുക്കി കുടുക്കി

മൊഞ്ചുള്ള മുഖം കൊണ്ട് 
മോടിയിൽ ചരടിട്ട്
മോഹത്തിൻ പമ്പരം കറക്കി
മൊഞ്ചുള്ള മുഖം കൊണ്ട് 
മോടിയിൽ ചരടിട്ട്
മോഹത്തിൻ പമ്പരം കറക്കി
കറക്കി കറക്കി കറക്കി

ആരു നീയെൻ മാരിവില്ലേ

Title in English
Aaru neeyen maariville

ആരു നീയെൻ മാരിവില്ലേ
ഊരു കാണാൻ വന്നതാണോ
കാത്തു നിൽക്കും കരളിലേറി
മാല കോർക്കാൻ വന്നതാണോ

(ആരു...)

പുത്തിലഞ്ഞിക്കാവിൽ നിന്നും
പൂവറുക്കാൻ പോന്നതാണോ
പൂവറുക്കാൻ പോന്നതാണോ (2)
പൂനിലാവിൻ ഇഴകൾകൊണ്ടൊരു
പുടവ നെയ്യാൻ വന്നതാണോ (2)

(ആരു...)

മെല്ലെ മെല്ലെ കൺ തുറന്ന
മുല്ല മലരേ നിന്റെ മുന്നിൽ 
മുല്ല മലരേ നിന്റെ മുന്നിൽ (2)
മധുര ഗാനം മൂളി മൂളി
മധുപനിന്നു കാത്തിടുന്നു (2)

(ആരു...)

പോരിങ്കൽ ജയമല്ലോ

Title in English
Porinkal jayamallo

 

പോരിങ്കല്‍ ജയമല്ലോ പൊന്നാങ്ങള വരുമല്ലോ (2)
വീരാളിപ്പട്ടെവിടെ പട്ടുവിരിക്കാനാളെവിടെ (2)
പോരിങ്കല്‍ ജയമല്ലോ പൊന്നാങ്ങള വരുമല്ലോ

കുഴലൂതാനാളുകളെവിടെ കുമ്മിയടിക്കാനാളെവിടെ (2)
അങ്കക്കലിയും കച്ചയുമായ് അങ്കച്ചേകോന്‍ വരുമല്ലോ (2)
പോരിങ്കല്‍ ജയമല്ലോ പൊന്നാങ്ങള വരുമല്ലോ (2)

പുത്തന്‍ നിറപറ വെച്ചാട്ടേ പുത്തരിനെല്ലു നിറച്ചാട്ടേ (2)
ചന്ദനനീരില്‍ മുക്കിയനല്ലൊരു ചാമരവിശറിയെടുത്താട്ടെ (2)
പോരിങ്കല്‍ ജയമല്ലോ പൊന്നാങ്ങള വരുമല്ലോ (2)

പുള്ളിക്കാളേ പുള്ളിക്കാളേ

Title in English
Pullikkaale

 

പുള്ളിക്കാളേ പുള്ളിക്കാളേ
തുള്ളിത്തുള്ളി നടന്നാട്ടേ (2)
പള്ളകുലുക്കി താടയുമാട്ടി
കള്ളക്കാളേ പോയാട്ടേ (2)
(പുള്ളിക്കാളേ. . . )

ഇല്ലിക്കാട്ടിൽ ചുള്ളിപെറുക്കി
ഇല്ലത്തേക്കു മടങ്ങേണം (2)
വല്ലതുമിത്തിരി വെച്ചു കുടിക്കാൻ
നല്ല തരം വിറകൊക്കേണം (2)
(പുള്ളിക്കാളേ. . . )

അന്തിമയങ്ങും മുൻപേ തന്നേ
അമ്പാടിയിൽ വന്നെത്തേണം (2)
അത്തിയുമിത്തിയുമാഞ്ഞിലി വിറകും
വെട്ടിയെടുത്തു മടങ്ങേണം (2)

പുള്ളിക്കാളേ പുള്ളിക്കാളേ
തുള്ളിത്തുള്ളി നടന്നാട്ടേ 
പള്ളകുലുക്കി താടയുമാട്ടി
കള്ളക്കാളേ പോയാട്ടേ 

സ്വാഗതം സ്വാഗതം

Title in English
SWagatham swagatham

 

ആ.....
സ്വാഗതം സ്വാഗതം ഭക്തകുചേല (2) - ഇന്ന്
ദ്വാരകപ്പട്ടണത്തിന്‍ ഉത്സവ വേള
താമര മലരടി പനിനീരാല്‍ക്കഴുകി (2)
തൂമയേറും പൂപൂമ്പട്ടാല്‍ കാലടിതുവര്‍ത്തി (2)
മലരൊളി വെണ്‍പട്ടു മുന്‍പില്‍ നീര്‍ത്തി - നല്ല
മാണിക്യ മണിപീഠം നല്‍കാമല്ലോ
(സ്വാഗതം....)

ആ.....
കാമിനിയാം സത്യഭാമ ചാമരം വീശീ (2)
രുക്മിണി മേനിയില്‍ കസ്തൂരി പൂശീ
അച്യുതന്‍ ചന്ദനപ്പൊട്ടും കുത്തി - മാറില്‍
അല്‍ഭുത നവരത്ന മാലചാര്‍ത്തി (2)
(സ്വാഗതം...)

 

വെണ്ണിലാവു പൂത്തു

വെണ്ണിലാവു പൂത്തു കണ്ണനെ ഞാൻ കാത്തു
എന്നിട്ടും വന്നില്ല മാധവൻ ഓ സഖി
എന്നാത്മനായകൻ മോഹനൻ

കാളിന്ദി തീരെ കടമ്പിന്റെ ചാരെ
കണ്ണനെ രാവിലെ കണ്ടു ഞാൻ അപ്പോൾ
വർണ്ണക്കിളിയായി പോയവൻ
പൂവള്ളിക്കുടിലിൽ താമരത്തളിരിൽ
കോടക്കാർവർണ്ണനെ കണ്ടു ഞാൻ

കണ്ടോ കണ്ടോ കണ്ണനെ

Title in English
Kando kando kannane

 

കണ്ടോ കണ്ടോ കണ്ണനെ നിങ്ങൾ
കാടേ കുയിലേ പൂമരമേ
നേരമായി നേരമായി
കാലി മേയ്ക്കാൻ പോകുവാൻ
(കണ്ടോ. . .)

തൈരോ തൈര് പാലോ പാല് (2)
കയ്യിൽ ചോരാത്ത കട്ടിയുള്ള തൈരോ തൈര്
കുടിച്ചാൽ തീരാത്ത മധുരമുള്ള പാലോ പാല്
അകിടു തോരാത്ത പശുവിന്റെ പാലോ പാല്
തൈരോ തൈര് പാലോ പാല്
(തൈരോ. . . )

കാലിമേച്ചു കാലിമേച്ചു കാലാകെ കുഴഞ്ഞു
കോലക്കുഴലൂതിയൂതി തൊണ്ടയാകെ വരണ്ടു
തൈരു തരാമോ അൽപ്പം പാലു തരാമൊ
അമ്മാ തൈരു തരാമോ

ചഞ്ചല ചഞ്ചല സുന്ദരപാദം

ചഞ്ചല ചഞ്ചല സുന്ദരപാദം
കൊഞ്ചിടും വീണ തൻ വിരഹഗീതം
തധിമി തധിമി ധിമി
തധിമി തധിമി ധിമി
താള മനോഹര മൃദംഗ നാദം (ചഞ്ചല..)

ചന്ദന സുരഭില നന്ദന വനിയിൽ
മന്ദസമീരനിൽ മാലതി പോലെ
കലയുടെ പുതു പുതു കലികകൾ വിടരും
കരങ്ങൾ കോർത്താടുക നമ്മൾ  (ചഞ്ചല..)

അഞ്ചിക്കുഴഞ്ഞഴിഞ്ഞാടുക സഖി
നെഞ്ചിൽ മധു നിറച്ചാടുക
സ്വർലോക സംഗീത ഗംഗയിൽ
കല്ലോല മാല പോലാടുക  (ചഞ്ചല..)

-------------------------------------------------------

പവനുരുക്കീ പവനുരുക്കീ

Title in English
Pavanurukki

പവനുരുക്കീ പവനുരുക്കീ
പഞ്ചമിരാവൊരു പവനുരുക്കീ (2)
പല പല പണ്ടം പണിതൊരുക്കീ
പഞ്ചമിരാവൊരു പവനുരുക്കി (2)
ആഹ പഞ്ചമിരാവൊരു പവനുരുക്കീ

വാരിവാരി ദൂരെയെറിഞ്ഞു
പാരിനാകെ സമ്മാനം (2)
പലരും നേടീ സമ്മാനം (2)
വെള്ളിക്കുന്നിനു പൂത്താലി
വെള്ളാരം കുന്നിനു മണിത്താലി
തുള്ളിയോടും കുഞ്ഞോളത്തിനു -
പൊന്നിൻ കിങ്ങിണി കാലാകെ (2)  

ആഹ പവനുരുക്കീ പവനുരുക്കീ
പഞ്ചമിരാവൊരു പവനുരുക്കീ