എല്ലാം കഴിഞ്ഞു തെളിഞ്ഞ കിനാക്കള്‍

എല്ലാം കഴിഞ്ഞു തെളിഞ്ഞ കിനാക്കള്‍
എല്ലാമടിഞ്ഞു കൂരിരുളില്‍
എല്ലാം കഴിഞ്ഞു തെളിഞ്ഞ കിനാക്കള്‍
എല്ലാമടിഞ്ഞു കൂരിരുളില്‍
എങ്ങോട്ട് പോകും നീ എന്തു ചെയ്യും - നിന്റെ
എല്ലാം തകര്‍ന്നല്ലോ
എങ്ങോട്ട് പോകും നീ എന്തു ചെയ്യും - നിന്റെ
എല്ലാം തകര്‍ന്നല്ലോ
എല്ലാം കഴിഞ്ഞു തെളിഞ്ഞ കിനാക്കള്‍
എല്ലാമടിഞ്ഞു കൂരിരുളില്‍

താങ്ങാനാകാത്തൊരായിരം ഓര്‍മ്മകള്‍
തേങ്ങിക്കരയും ഹൃദയത്തിലേന്തി
കരുണതന്‍ തീരം കാണാതെയുള്ളോരീ
കണ്ണീരാഴിയില്‍ നീന്തി നീന്തി

താങ്ങാനാകാത്തൊരായിരം ഓര്‍മ്മകള്‍
തേങ്ങിക്കരയും ഹൃദയത്തിലേന്തി
കരുണതന്‍ തീരം കാണാതെയുള്ളോരീ
കണ്ണീരാഴിയില്‍ നീന്തി നീന്തി
എങ്ങോട്ടു പോകും നീ എന്തു ചെയ്യും - നിന്റെ
സങ്കല്പ പൊന്‍കൂടു പോയല്ലോ