ഏഴു കടലോടി വന്ന പട്ട്

Title in English
Ezhu Kadalodi Vanna

 

ഏഴു കടലോടിവന്ന പട്ട്
പച്ചോലപ്പട്ട് ചുളിയും തീര്‍ത്ത് 
ഏഴു കടലോടിവന്ന പട്ട്
പച്ചോലപ്പട്ട് ചുളിയും തീര്‍ത്ത് 

പൂക്കുലഞെറി വെച്ചുടുക്കുന്നുണ്ട് - പിന്നെ
പൊന്‍തോടയിട്ടു ചമയുന്നുണ്ട് (2)
കോട്ടം പടിവെച്ച പൊന്നരഞ്ഞാണ്‍ പിന്നെ
മീതെയഴകിന്നു പൂട്ടുന്നുണ്ട് (2)
ഏഴു കടലോടിവന്ന പട്ട്
പച്ചോലപ്പട്ട് ചുളിയും തീര്‍ത്ത് 
ഏഴു കടലോടിവന്ന പട്ട്
പച്ചോലപ്പട്ട് ചുളിയും തീര്‍ത്ത് 

പോ കുതിരേ പടക്കുതിരേ

Title in English
Po kuthire padakkuthire

 

ഹഹഹഹാ ആഹഹഹാ ആ. . . 
പോകുതിരേ പടകുതിരേ 
ടക്ടക്ടക്ടക്ടക് നടകുതിരേ (2)
ആറ്റുമ്മണമേല്‍ ഉണ്ണിയെ കാണാന്‍
ആഞ്ഞു കുതിക്കുക നീകുതിരേ

ഹഹഹഹാ ആഹഹഹാ ആ. . . 
പോകുതിരേ പടകുതിരേ 
ടക്ടക്ടക്ടക്ടക് നടകുതിരേ 

കാട്ടിത്തരുമോ കുതിരേ 
കാട്ടിത്തരുമോ കുതിരേ - നീയാ
കാട്ടിലൊളിച്ചൊരു നായയേ
ചന്തു എന്നാണ് അവനുടെ -
പേരൊരു ചതിന്‍ പേ നായ
അവനൊരു ചതിയന്‍ പേ നായ
ചന്തു എന്നാണ് അവനുടെ -
പേരൊരു ചതിന്‍ പേ നായ
അവനൊരു ചതിയന്‍ പേ നായ

ഹഹഹഹാ ആഹഹഹാ ആ. . . 
പോകുതിരേ പടകുതിരേ 
ടക്ടക്ടക്ടക്ടക് നടകുതിരേ 

നന്ദ നന്ദനാ കൃഷ്ണാ

Title in English
Nandanandana krishna

നന്ദനന്ദനാ കൃഷ്ണാ നന്ദനന്ദനാ 
നന്ദനന്ദനാ കൃഷ്ണാ നന്ദനന്ദനാ
ജന്മജന്മാന്തര പുണ്യം നേടാൻ (2)
കണ്ണനെക്കാണാൻ കണ്ണിനു ദാഹം (2)
നന്ദനന്ദനാ കൃഷ്ണാ നന്ദനന്ദനാ

ദ്വാരകാവാസനെ താണു വണങ്ങാൻ (2)
താപം തീർക്കാൻ കരളിനു ദാഹം (2)
നന്ദനന്ദനാ കൃഷ്ണാ നന്ദനന്ദനാ

നിൻ മുരളീരവം ഒരു ഞൊടി കേൾക്കാൻ (2)
നിർവൃതി നേടാൻ കാതിനു മോഹം (2)
നന്ദനന്ദനാ കൃഷ്ണാ നന്ദനന്ദനാ
നന്ദനന്ദനാ കൃഷ്ണാ നന്ദനന്ദനാ

മയിലാടും മല മാമല പൂമല

Title in English
Mayilaadum mala

 

മയിലാടും മല മാമല പൂമല
മലയിലിരിക്കണ മണ്ണാത്തി
മണ്ണാത്തിക്കിളി മണ്ണാത്തിക്കിളി
നിന്നോടക്കുഴലെവടെ പോയ് - നിൻ
പൊന്നോടക്കുഴലെവടെപ്പോയ് 
(മയിലാടും. . .)

മകരം വന്നതറിഞ്ഞീലേ
മാവു പൂത്തതറിഞ്ഞീലേ (2)
ആരിയൻ കൊയ്യാനാണും പെണ്ണും
അരിവാൾ തേച്ചതറിഞ്ഞീലേ (2)
(മയിലാടും. . . )

അല്ലിത്താമര തലയും പൊക്കി
അങ്ങനെയിങ്ങനെയൊളിനോട്ടം (2)
ചെല്ലക്കാറ്റിൽ ചോടുകൾ വെയ്ക്കണ -
മുല്ലക്കാടിനു മുടിയാട്ടം (2)

കോട്ടാറൻ കോടിയുടുത്തൊരു
കാട്ടാറിനു സന്തോഷം (2)
കല്ലേം മാലേം ഞാത്തിയിരിക്കണ
കദളിപ്പൂവനു കല്യാണം (2)

പുൽമാടമാണേലും പൂമേടയാണെലും

Title in English
Pulmaadamanelum

 

പുൽമാടമാണേലും പൂമേടയാണെലും
പൊന്നോടു മേയണ പൂനിലാവേ
നിന്നോടു ഞാനൊന്നു ചോദിച്ചോട്ടെ
(പുൽമാടമാണേലും... )

കാട്ടിക്കൊതിപ്പിക്കും പൊന്നിന്റെ മൂക്കുത്തി
കല്യാണനാളിൽ കടം തരാമോ - ഏനു
കല്യാണനാളിൽ കടം തരാമോ
(കാട്ടിക്കൊതിപ്പിക്കും... )

മാസത്തിൽ പത്തു നാൾ മാനത്തെച്ചളിയില്
മാണിക്യം വിതറണ കറുത്തവാവേ
വേലയ്ക്കു പോകുമ്പ  മാലയ്ക്കു കെട്ടുവാൻ
നാലഞ്ചു കല്ലു കടം തരാമോ -ഏന്
നാലഞ്ചു കല്ലു കടം തരാമോ
(പുൽമാടമാണേലും... )

പൊട്ടിച്ചിരിക്കരുതേ ചിലങ്കേ

Title in English
Pottichirkkaruthe chilanke

 

പൊട്ടിച്ചിരിക്കരുതേ ചിലങ്കേ
പൊട്ടിച്ചിരിക്കരുതേ (2)
കെട്ടിപ്പിടിച്ചെന്റെ കൊച്ചുപാദങ്ങളിൽ
പൊട്ടിച്ചിരിക്കരുതേ - ചിലങ്കേ
പൊട്ടിച്ചിരിക്കരുതേ ചിലങ്കേ
പൊട്ടിച്ചിരിക്കരുതേ

ജീവന്റെ ജീവനിൽ നീറുന്ന വേദന (2 - )പാവം
നീയെന്തറിഞ്ഞു - ചിലങ്കേ
പൊട്ടിച്ചിരിക്കരുതേ 

പൊട്ടാത്ത പൊൻകമ്പിക്കൂട്ടിൽ കിടക്കുന്ന
തത്തമ്മപൈങ്കിളി ഞാൻ (2)
പുഷ്പസുരഭില വാസന്തമണ്ഡപ -
നൃത്തം മറന്നുവല്ലോ - ചിലങ്കേ 
പൊട്ടിച്ചിരിക്കരുതേ ചിലങ്കേ 
പൊട്ടിച്ചിരിക്കരുതേ

തേങ്ങിടല്ലേ തേങ്ങിടല്ലേ (bit)

Title in English
Thengidalle thengidalle (bit)

 

തേങ്ങിടല്ലേ തേങ്ങിടല്ലേ തേന്‍കുയിലേ - നിന്‍
പൂങ്കിനാവിന്‍പുല്ലുമാടം ചാമ്പലായല്ലോ
വെറും ചാമ്പലായല്ലോ
തേങ്ങിടല്ലേ തേങ്ങിടല്ലേ തേന്‍കുയിലേ...

കഴിഞ്ഞുവല്ലോ കഴിഞ്ഞുവല്ലോ

Title in English
Kazhinjuvallo

കഴിഞ്ഞുവല്ലോ കഴിഞ്ഞുവല്ലോ
കിനാക്കള്‍ തന്നുടെ മേള
കരഞ്ഞുകൊണ്ടിവള്‍ പോകട്ടേ വേര്‍
പിരിഞ്ഞിടട്ടേ ലൈലാ
പിരിഞ്ഞിടട്ടേ ലൈലാ 

മറന്നിടല്ലേ മഞ്ഞുനിലാവേ
മറന്നിടല്ലേ ശാരദരാവേ
കഴിഞ്ഞകാലത്തിവിടെയിരുന്നിരു
കരളുകളാടിയ ലീലാ 
കിനാക്കള്‍ തന്നുടെ മേള 
കഴിഞ്ഞുവല്ലോ കഴിഞ്ഞുവല്ലോ
കിനാക്കള്‍ തന്നുടെ മേള

കാലത്തേയെന്‍ ഖയസ്സു വരുമ്പോള്‍
കാണാതെന്നെ തേടീടുമ്പോള്‍
പറയുക കാറ്റേ നീയാ ചെവിയില്‍
തിരിച്ചു വരുമീ ലൈലാ

 

 

പ്രേമമധുമാസ വനത്തിലെ

Title in English
Prema madhumaasa

 

വിരിഞ്ഞമലരേ നീ വിധിയുടെ കാറ്റില്‍ 
പാറി ദൂരെ പോകയോ.... 

പ്രേമ മധുമാസവനത്തിലെ - മലര്‍ 
വള്ളിക്കുടില്‍ വിട്ടു
മാനത്തു മറഞ്ഞൊരു മലരേ
തേടി വരുന്നുണ്ട് പൂമ്പാറ്റ പുറകേ

വിധിയാകും കൊടും കാറ്റില്‍ 
വിരഹത്തിന്‍ കൊടും ചൂടില്‍
പറക്കുന്നു ലൈലതന്‍ ദേഹം - പക്ഷേ
നിനക്കുള്ളതല്ലയോ ഹൃദയം

കൂട്ടിലെയിണക്കിളി കിനാവും 
കണ്ടുറങ്ങുമ്പോള്‍
ഇരുട്ടിലേയ്ക്കോടിയ കുയിലേ - നിന്നെ
ഇനിയെന്നു കാണുമെന്‍ ലൈലേ
ഇനിയെന്നു കാണുമെന്‍ ലൈലേ

കുപ്പിവള നല്ല നല്ല ചിപ്പിവള

Title in English
Kuppivala nalla nalla chippivala

കുപ്പിവള...  നല്ല നല്ല ചിപ്പിവള (2)
കൂട്ടുകാരൻ കൊണ്ടുവന്ന കുപ്പിവള
പാട്ടു കേട്ടു സമ്മാനിച്ച കുപ്പിവള
കുപ്പിവള നല്ല ചിപ്പിവള

കുപ്പിവള കിലുങ്ങി ചിപ്പിവള കിലുങ്ങി
കൂട്ടുകാരേ ഒരു പാട്ടു പാടാം (2)
കുപ്പിവള...  നല്ല നല്ല ചിപ്പിവള

വസന്ത വനവള്ളിക്കുടിലിൽ
വളകിലുക്കം -  നിന്റെ വളകിലുക്കം കേട്ടു
വന്നല്ലോ - സുന്ദരിയാളേ
രാജകുമാരൻ നിന്റെ രാജകുമാരൻ
വളകിലുക്കം കേൾക്കാനെന്തേ
വാർമുടി ചിക്കിയുണക്കുമ്പോൾ
വന്നില്ലാ...  വന്നില്ലാ വന്നില്ലല്ലോ രാജകുമാരൻ