പുഷ്യരാഗമോതിരമിട്ടൊരു

പുഷ്യരാഗമോതിരമിട്ടൊരു പുലരിക്കതിർ പോലെ..
സ്വർഗ്ഗവാതിൽ തുറന്നുവരുന്നൊരു സ്വപ്നകല പോലെ...
ഉറങ്ങുമെന്നിലെ എന്നെ ചുംബിച്ചുണർത്തി നിൻ ഗാനം..
മനസ്സിൽ മായാനിർവൃതി പാകിയ മയൂര സന്ദേശം..
പുഷ്യരാഗമോതിരമിട്ടൊരു പുലരിക്കതിർ പോലെ

ഏകാന്തതയുടെയഴികൾക്കുള്ളിലെ ഏതോ നിശ്വാസം..
എന്റെ വികാരത്തളിരിൽ വിരൽതൊടും ഏതോ നിശ്വാസം..
വിതിർത്തൊരെന്നിലെ ലജ്ജയെ മൂടിപ്പൊതിഞ്ഞു നിൻ ഗാനം..
ഉറക്കൊഴിക്കും മോഹശതങ്ങളെ ഉണർത്തി നിൻ ഗാനം..
പുഷ്യരാഗമോതിരമിട്ടൊരു പുലരിക്കതിർ പോലെ

വീണിഴപൊട്ടിയൊരനുരാഗത്തിൻ വീണാതന്ത്രികളിൽ..
വിരഹം നിത്യതപസ്സിനിരുത്തിയ വീണാതന്ത്രികളിൽ..
തുടുത്ത നഖമുനകൊണ്ടു തലോടി തുടിപ്പൂ നിൻ ഗാനം..
വിടർന്ന മൗനം ഗദ്ഗദമാക്കി തുടിപ്പൂ നിൻ പ്രേമം..

പുഷ്യരാഗമോതിരമിട്ടൊരു പുലരിക്കതിർ പോലെ..
സ്വർഗ്ഗവാതിൽ തുറന്നുവരുന്നൊരു സ്വപ്നകല പോലെ...
ഉറങ്ങുമെന്നിലെ എന്നെ ചുംബിച്ചുണർത്തി നിൻ ഗാനം..
മനസ്സിൽ മായാനിർവൃതി പാകിയ മയൂര സന്ദേശം..