സിന്ദാബാദ് സ്വന്തം കാര്യം സിന്ദാബാദ്

Title in English
Zindabad swantham karyam

 

സിന്ദാബാദ് സിന്ദാബാദ്
സ്വന്തം കാര്യം സിന്ദാബാദ് (2)
എന്തിലുമേതിലും ഈ ദുനിയാവിൽ
സ്വന്തം കാര്യം സിന്ദാബാദ്  (2)
സിന്ദാബാദ് സിന്ദാബാദ്
സ്വന്തം കാര്യം സിന്ദാബാദ്

കരളലിയാത്തൊരു ലോകം
കണി കാണില്ല സ്നേഹം
കലികാലത്തിൻ രോഗം - ഇത്
കാണാൻ നമ്മൾക്ക് യോഗം
(കരളലിയാത്തൊരു... )

എന്നിട്ടും വന്നില്ലല്ലോ

Title in English
Ennittum vannillallo

 

എന്നിട്ടും വന്നില്ലല്ലോ - എന്റെ
കണ്ണു തുടച്ചില്ലല്ലോ (2)
എന്നിട്ടും വന്നില്ലല്ലോ

നിന്നെയും കാത്തു നീറുമീയെന്റെ
തേങ്ങൽ നീ കേട്ടില്ലല്ലോ - എൻ
തേങ്ങൽ നീ കേട്ടില്ലല്ലോ

ദുനിയാവിലാശയ്ക്കു വിലയില്ലല്ലോ (2)
പ്രണയത്തിനായിന്നു വിലയില്ലല്ലോ
പണവും പദവിയുമുണ്ടെങ്കിലാരെയും
പണയപ്പെടുത്താമല്ലോ - ആരെയും
പണയപ്പെടുത്താമല്ലോ

എന്നിട്ടും വന്നില്ലല്ലോ - എന്റെ
കണ്ണു തുടച്ചില്ലല്ലോ  
എന്നിട്ടും വന്നില്ലല്ലോ

മഹാബലി വന്നാലും

മഹാബലി വന്നാലും പുതു
മലർക്കളംകണ്ടാലും നൃപ(മഹാബലി...)

സുദിനമതിൽ തവപദം തന്നിൽ
സുരഭിലമാം പൂവുകൾ തൂകിടാം
മധുരമധുരം ശീലുകളിൽ തവജയ
ഗാഥകൾ പാടാം കളികളുമാടാം (മഹാബലി...)

അത്തം നാൾ തൊട്ടു പത്തു വരേയ്ക്കുമീ
ഇത്തിരിമുല്ലപ്പൂ കമ്മലിട്ടും
കാട്ടിൽ കിടക്കണ കായാമ്പൂ വള്ളികൾ
കണ്ണെഴുതും റോജ പൊട്ടു കുത്തും
പൊൻ മലർ ചൂടിയ തെച്ചിപ്പൂവള്ളികൾ
കുമ്മിയടിക്കും ഇളം കാറ്റിൽ
ഓണനിലാവത്തു  കൈയ്യിൽ കുഴലായി
കാനനപ്പൂങ്കുയിൽ പാട്ടുപാടും (അത്തം...)

വിണ്ണിലുള്ള താരകമേ

Title in English
Vinnilulla thaarakame

വിണ്ണിലുള്ള താരകമേ കണ്മഷി കടം തരുമോ
വെണ്ണിലാവേ നിന്റെ കണ്ണാടി നീ തരുമോ (2)
വിണ്ണിലുള്ള താരകമേ കണ്മഷി കടം തരുമോ

ചമഞ്ഞിട്ടും ചമഞ്ഞിട്ടും ചന്തം വരുന്നില്ലല്ലോ (2)
ചന്ദനത്താലവുമായ് ചന്ദ്രാ നീ വന്നീടുമോ
വിണ്ണിലുള്ള താരകമേ കണ്മഷി കടം തരുമോ  

വാടാത്ത പുഷ്പമാല തിരുമാറിൽ ചാർത്തിടുവാൻ (2)
കാട്ടുമുല്ലേ കൈ നിറയെ പൂവുകൾ നീ തന്നിടേണം
മനതാരിൻ....  
മണിവീണ.... 
മനതാരിൻ മണിവീണ മായാമനോഹരമായ്
തിരുമുമ്പിൽ മീട്ടി മീട്ടി പാടിടേണം 
വിണ്ണിലുള്ള താരകമേ കണ്മഷി കടം തരുമോ

നിമിഷങ്ങളെണ്ണിയെണ്ണി

Title in English
Nimishangal enniyenni

 

നിമിഷങ്ങളെണ്ണിയെണ്ണി
ദിവസങ്ങളെണ്ണിയെണ്ണി
തിരുമുഖം കണി കാണാൻ
കാത്തിരുന്നു - തങ്ക
കാത്തിരുന്നു
നിമിഷങ്ങളെണ്ണിയെണ്ണി
ദിവസങ്ങളെണ്ണിയെണ്ണി

തീരാത്ത മോഹമെന്നും
ചേരുമെൻ മിഴിയിനാൽ (2)
തോരാതെ രാവുകൾ തൻ 
ഇരുളിൽ കാത്തു ഞാൻ
ഇരുളിൽ കാത്തു ഞാൻ 
നിമിഷങ്ങളെണ്ണിയെണ്ണി
ദിവസങ്ങളെണ്ണിയെണ്ണി

ഒഴുകുമെൻ കണ്ണീരാൽ 
കാലിണ കഴുകീടാൻ
ഓമനത്തിരുവടി മുടിയിൽ
തഴുകീടാൻ
മുടിയിൽ തഴുകിടാൻ
നിമിഷങ്ങളെണ്ണിയെണ്ണി
ദിവസങ്ങളെണ്ണിയെണ്ണി

വേളിക്കുന്നിൽ പള്ളിമഞ്ചലു

Title in English
Velikkunnil pallimanchalu

 

വേളിക്കുന്നിൽ പള്ളിമഞ്ചലു -
മൂളിവരുന്നതു കണ്ടില്ലേ (2)
മഞ്ചലിലേറി നിന്നെക്കാണാൻ
മലരമ്പൻ വരുമല്ലോ - ഒരു
മലരമ്പൻ വരുമല്ലോ 
വേളിക്കുന്നിൽ പള്ളിമഞ്ചലു -
മൂളിവരുന്നതു കണ്ടില്ലേ

മയങ്ങിടാതെ കുണുങ്ങിടാതെ
മണവാട്ടി ചമയേണം (2)
മയ്യെഴുതേണം പൂങ്കവിളിങ്കൽ
മഞ്ഞളു നന്നായണിയേണം
വേളിക്കുന്നിൽ പള്ളിമഞ്ചലു -
മൂളിവരുന്നതു കണ്ടില്ലേ

കാർമുടി കോതി പൂവുകൾ ചൂടി
കാതിൽ തോടകളണിയേണം (2)
മോതിരമാ‍ല പൊൻകൊരലാരം
മോടിയിൽ മാറിതിലണിയേണം  
വേളിക്കുന്നിൽ പള്ളിമഞ്ചലു -
മൂളിവരുന്നതു കണ്ടില്ലേ

ഉടവാളേ പടവാളേ നീ ഉണരുക

Title in English
Udavaale padavaale

 

ഉടവാളേ പടവാളേ- നീ
ഉണരുകവേണം വാളേ
ഉടവാളേ പടവാളേ- നീ
ഉണരുകവേണം വാളേ

അപമാനങ്ങള്‍ തുടച്ചു മാറ്റാന്‍
അവനോടു പകരം വീട്ടാന്‍
വഞ്ചകനവനുടെ നെഞ്ചില്‍ നിന്നും
ചെഞ്ചോരപ്പുഴ ചീറ്റാന്‍

ചോരതുളുമ്പും കൈകളുമായി
പോരിനു വരുന്നു ഞങ്ങള്‍ (2)
ഉടവാളേ പടവാളേ- നീ
ഉണരുകവേണം വാളേ

ഇല്ലാ തെല്ലുമൊരു പേടിയുള്ളിലായ്
മല്ലില്‍ വീണു മരിക്കാന്‍ 
ആണുങ്ങള്‍ക്കു പിറന്നവര്‍ ഞങ്ങള്‍
അങ്കച്ചേവകര്‍ ഞങ്ങള്‍

ഉറങ്ങാതെന്റുണ്ണീ ഉറങ്ങാതെന്റുണ്ണീ

Title in English
urangathentunni

 

ഓ...ഓ...ഓ..ഓ..
ഉറങ്ങാതെന്റുണ്ണീ ഉറങ്ങാതെന്റുണ്ണീ
പക വീട്ടാൻ പാടുന്ന പാട്ടാണെന്റുണ്ണീ (2)

പടവാൾ തരാം പരിച തരാം
തുളുനാട്ടിൽ ആശാനെ കൂട്ടിരുത്താം
അമ്മ കൂട്ടിരുത്താം

ഓ..ഓ... ഉണ്ണിക്കൈ വളരേണം
ഉണ്ണിക്കാൽ വളരേണം
കണ്ണിനു കണിയായി പൊന്നുണ്ണി വളരേണം

വിരിമാറും വളരേണം വീരനായ് വളരേണം
പടവാളെടുക്കേണം പയറ്റിത്തെളിയേണം

അപമാനം തീർക്കേണം - അമ്മതൻ
ചുടുകണ്ണീർ മായ്ക്കേണം
പടവെട്ടാൻ പായേണം - മാറ്റാനോടു
പക വീട്ടാൻ പോകേണം

വിരിമാറും വളരേണം വീരനായ് വളരേണം
പടവാളെടുക്കേണം പയറ്റിത്തെളിയേണം

Year
1961

പ്രതികാരദുർഗ്ഗേ പായുക

Title in English
Prathikaara durge

 

പ്രതികാരദുര്‍ഗ്ഗേ... പായുക നീ പടവാളുമായ്
കൂടപ്പിറപ്പിനെ കൊന്ന വഞ്ചകനെത്തേടി 

വീരമരണമിലതെന്തിനു കണ്ണീര്‍
വിഷാദമരുതരുതേ - പിതാവേ
വിഷാദമരുതരുതേ (2)

ചതിച്ചു കൊന്നൊരു ചന്തൂ നിന്നെ തുടച്ചു മാറ്റാനായി
കുതിച്ചു കുതിച്ചു കുതിച്ചു കൊണ്ടൊരു
വീരസഹോദരി വരവായി

ചാകാന്‍ പിറന്ന ചേകോന്‍ നിന്‍ മകന്‍
കരയരുതിനിയമ്മേ - പൊന്നമ്മേ 
കരയരുതിനിയമ്മേ (2)

പാലു കൊടുത്തൊരു കൈയ്യില്‍ കടിച്ചു
പായുകയാണോ പാമ്പേ നീ
പ്രതികാരത്തിന്‍ പരുന്തു പിന്നില്‍
പറന്നു പറന്നു വരുമല്ലോ. . . 

നീലക്കടൽ രാജാത്തി

Title in English
Neelakkadal raajaathi

നീലക്കടൽ രാജാത്തി ദൂരത്തെ രാജാത്തി
വല നിറയെ മീനിനെത്തന്ന്
മീനിനെത്തന്ന് മീനിനെത്തന്നല്ലോ (2)
എന്നും നല്ലതു വാഴുന്നവർക്കു 
എല്ലും മുള്ളും ഞങ്ങൾക്ക്
(നീല...)

കറിവെയ്ക്കാൻ മീ‍നില്ല കരിക്കാടിക്കരിയില്ലാ
ഹൊയ് കരിക്കാടിക്കരിയില്ലാ (2)
ഏഴു കടൽ വാഴുമമ്മാ കടലമ്മാ കാത്തിടേണം
കരിം കടലമ്മ കാത്തിടേണം (2)
(നീല...)

ദേവികൾക്കും ദേവിയെടീ കടൽ വാഴും രാജാത്തി
വൻ കടൽ വാഴും രാജാത്തി (2)
കൈ നിറയെ നിധി കൊടുക്കണ
കടൽ വാഴും തമ്പുരാട്ടി - വൻ
കടൽ വാഴും തമ്പുരാട്ടി
(നീല..)