ഒന്നാം തരം ബലൂണ്‍ തരാം
ഒരു നല്ല പീപ്പീ തരാം (2)
ഓടിയോടി വാ ..
ഓടിയോടിയോടി വന്നൊരു
മുത്തം തന്നാട്ടേ - ചക്കര
മുത്തം തന്നാട്ടേ
പാട്ടു പാടും പെട്ടി തരാം
താളം മുട്ടാന്‍ ചെണ്ട തരാം (2)
ചോടു വെച്ചൂ -
ചോടു വെച്ചു ചോടു വെച്ചു
കളി നടക്കട്ടെ - നിന്റെ കളി നടക്കട്ടെ
(ഒന്നാം തരം.... )
അരപ്പാത്രം പാലു തരാം
അമ്മ വന്നാല്‍ കാപ്പി തരാം
ആടിയാടി അരികില്‍ വന്നൊരു
നൃത്തം ചെയ്താട്ടേ - നല്ലൊരു
നൃത്തം ചെയ്താട്ടേ
(ഒന്നാം തരം.... )
ചാന്തു കൊണ്ടൊരു പൊട്ടു തരാം
ചക്കറം വെച്ചൊരു വണ്ടി തരാം
ചാടി ചാടി ചാടി വന്നൊരു -
കഥ പറഞ്ഞാട്ടേ - നല്ലൊരു
കഥ പറഞ്ഞാട്ടേ
ഒന്നാം തരം ബലൂണ്‍ തരാം
ഒരു നല്ല പീപ്പീ തരാം
ഓടിയോടിയോടി വന്നൊരു
മുത്തം തന്നാട്ടേ - ചക്കര
മുത്തം തന്നാട്ടേ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page