പവനുരുക്കീ പവനുരുക്കീ

പവനുരുക്കീ പവനുരുക്കീ
പഞ്ചമിരാവൊരു പവനുരുക്കീ (2)
പല പല പണ്ടം പണിതൊരുക്കീ
പഞ്ചമിരാവൊരു പവനുരുക്കി (2)
ആഹ പഞ്ചമിരാവൊരു പവനുരുക്കീ

വാരിവാരി ദൂരെയെറിഞ്ഞു
പാരിനാകെ സമ്മാനം (2)
പലരും നേടീ സമ്മാനം (2)
വെള്ളിക്കുന്നിനു പൂത്താലി
വെള്ളാരം കുന്നിനു മണിത്താലി
തുള്ളിയോടും കുഞ്ഞോളത്തിനു -
പൊന്നിൻ കിങ്ങിണി കാലാകെ (2)  

ആഹ പവനുരുക്കീ പവനുരുക്കീ
പഞ്ചമിരാവൊരു പവനുരുക്കീ

മാനത്തുള്ളൊരു മണിമാളികയിലെ
രാജകുമാരിക്ക് ലോലാക്ക് (2)
നീലക്കല്ലിൻ ലോലാക്ക് (2)
തങ്കം തങ്കം നമുക്കു കിട്ടി
തങ്കം കൊണ്ടൊരു മണിമേട
പാടിയാടി സ്വപ്നം കാണാൻ
പഞ്ചമി പണിതൊരു മണിമേട (2)

ഓഹോ പവനുരുക്കീ പവനുരുക്കീ
പഞ്ചമിരാവൊരു പവനുരുക്കീ