കണ്ടോ കണ്ടോ കണ്ണനെ നിങ്ങൾ
കാടേ കുയിലേ പൂമരമേ
നേരമായി നേരമായി
കാലി മേയ്ക്കാൻ പോകുവാൻ
(കണ്ടോ. . .)
തൈരോ തൈര് പാലോ പാല് (2)
കയ്യിൽ ചോരാത്ത കട്ടിയുള്ള തൈരോ തൈര്
കുടിച്ചാൽ തീരാത്ത മധുരമുള്ള പാലോ പാല്
അകിടു തോരാത്ത പശുവിന്റെ പാലോ പാല്
തൈരോ തൈര് പാലോ പാല്
(തൈരോ. . . )
കാലിമേച്ചു കാലിമേച്ചു കാലാകെ കുഴഞ്ഞു
കോലക്കുഴലൂതിയൂതി തൊണ്ടയാകെ വരണ്ടു
തൈരു തരാമോ അൽപ്പം പാലു തരാമൊ
അമ്മാ തൈരു തരാമോ
കാലി മേയ്ക്കും പിള്ളാർക്കൊന്നും പാലു തരില്ല -ഞങ്ങൾ
കളിയാക്കും കുട്ടികൾക്കു തൈരു തരില്ല
തൈരു തരില്ല കണ്ണാ പാലു തരില്ല
ഞങ്ങൾ തൈരു തരില്ല
തൈരോ തൈര് പാലോ പാല്
ഒന്നാം തരം തൈരൊന്നാം തരം
ഒന്നാം തരം പാലുമൊന്നാം തരം (2)
ഓടേണ്ടാ കണ്ണാ ഓടേണ്ട
കാടത്തം കാട്ടി നീ ഓടണ്ട
വീട്ടിലിരിയ്ക്കും നിന്നമ്മയെ കാണട്ടെ
കാട്ടിത്തരാം കണ്ണാ കാട്ടിത്തരാം (2)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page