താഴത്തെച്ചോലയിൽ

താഴത്തെ ചോലയില്‍ ഞാന്‍ നീരാടി നിന്ന നേരം 
താമരപ്പൂക്കളെന്തേ തലതാഴ്ത്തി
താമരപ്പൂക്കളെന്തേ തലതാഴ്ത്തി

തങ്കച്ചിലമ്പുമിട്ടു താതെയ്യം താളമിട്ടു 
തംബുരു മീട്ടി വരും കാറ്റേ ചൊല്ല് 
തംബുരു മീട്ടി വരും കാറ്റേ ചൊല്ല് 
(താഴത്തെ...)

മൂവുരു മുങ്ങിയെന്റെ പൂമുടി ചിന്നിയപ്പോള്‍ 
മൂളിപ്പറന്നതെന്തേ കരിവണ്ടേ 
കണ്ണാടിത്തെളിനീറ്റില്‍ കണ്മുന പതിഞ്ഞപ്പോള്‍ 
തെന്നിപ്പിടഞ്ഞതെന്തേ കരിമീനേ
തെന്നിപ്പിടഞ്ഞതെന്തേ കരിമീനേ
(താഴത്തെ...)

എന്നെ പുണര്‍ന്ന നേരം കുഞ്ഞലക്കൈകള്‍ തോറും 
ചന്ദനച്ചാറണിഞ്ഞ കുളിരെന്തേ കുളിരെന്തേ 
നീരാട്ടു കഴിഞ്ഞു ഞാന്‍ പോകുമ്പോള്‍ എന്തിനെന്നെ
നീലാമ്പല്‍ മൊട്ടുകളാല്‍ വിളിക്കുന്നു 
(താഴത്തെ ...)