ഒരു പുലരിത്തുടുകതിർ പോലെ

ഒരു പുലരിത്തുടുകതിർ പോലെ
ഒരു തുള്ളി നിലാവൊളി പോലെ
ഒരു കുങ്കുമനാളം പോലെ
ഒരു പൂവെന്നുള്ളിൽ വിടർന്നു
സ്നേഹം സ്നേഹം സ്നേഹം

ഇതളുകളിൽ കണ്ണീരോടെ
ഹൃദയത്തിൻ പരിമളമോടെ
വെറുതേയൊരു സ്വപ്നം പോലെ
ഒരു പൂവെന്നുള്ളിൽ വിടർന്നു
സ്നേഹം സ്നേഹം സ്നേഹം
പാഴ്‌മഞ്ഞിൻ കണികകൾ പോലും
പവിഴത്തുടുമണിയായ് മാറ്റും
ഏതോ ഹൃദ്പത്മദലങ്ങൾ
തേടുകയാണെന്തിനോ ഞാൻ (ഒരു പുലരി...)

നിറതിങ്കളുദിക്കും രാവിൽ
തിര തല്ലി മദിക്കും കടലായ്
കടൽ തേടി പാടി വരുന്നൊരു
നദിയായ് ഞാൻ കാക്കുവതാരേ (ഒരു പുലരി..)

മന്ത്രം പോൽ മണിനാദം പോൽ
തന്ത്രികളിൽ മധുരശ്രുതി പോൽ
എൻ കരളിൻ പഞ്ജരമാർന്നൊരു
പൈങ്കിളിയോ പാടി വിളിപ്പൂ
സ്നേഹം സ്നേഹം സ്നേഹം (ഒരു പുലരി...)

------------------------------------------------------------