കരിമിഴിക്കുരുവികൾ കവിത മൂളിയോ
കരളിലെ കുയിലുകൾ കവിത പാടിയോ (2)
കദളിക്കൂമ്പിലെ തേൻകണം പോലെ നിൻ
അരുമയാം മൊഴികളിൽ സ്നേഹാമൃതം (കരിമിഴി..)
ഏതു കാട്ടിലോ ഒരു പൂവ് വിരിഞ്ഞു
ഏതു കാറ്റിലോ ഒരു പൂമണം വന്നൂ
ഏതു നെഞ്ചിലോ കിളി പാടിയുണർന്നൂ
പൊന്നൊലീവുകൾ പൂവിടും കാവിലെ മലർ നിഴലിതാ
കുളിർ നിഴലിതാ
ഇതു വഴി നിന്റെ പാട്ടുമായ് പോരൂ നീ (കരിമിഴി...)
ഏതു തോപ്പിലോ തുടുമുന്തിരി പൂത്തു
ഏതു കൈകളോ പനിനീരു കുടഞ്ഞു
ഏതു കന്യതൻ മനമാടിയുലഞ്ഞൂ
ഏതു നീൾമിഴിപൂവിതൾത്തുമ്പിലെ നറുമധുവിതാ
ഉതിർമണികളായ്
കുളിരിലത്തുമ്പിമൂളുമീ പൂക്കളിൽ (കരിമിഴി...)
Film/album
Singer
Music
Lyricist