ശുഭയാത്രാഗീതങ്ങൾ പാടുകയല്ലോ
കിളിയും കാറ്റും കൂട്ടിനലയും ഞാനും (2)
കുരിശുമലയിൽ പള്ളിമണികളുണരും
പുണ്യ ഞായറാഴ്ചകൾ തോറും
കരം കോർത്തു പോകും നാം
ഓശാന പാടും നാം
വരും മാലാഖമാർ വാത്സല്യലോലം (ശുഭയാത്രാ..)
ഇരവിൽ തിരുക്കുടുംബസ്തുതികൾ മധുരം
പാടിപ്പാടി നമ്മളുറങ്ങും
പ്രിയമോലുമീ മാറിൽ
നീ ചാഞ്ഞുറങ്ങുമ്പോൽ
സുഖസ്വപ്നങ്ങളിൽ മാലാഖ പാടും (ശുഭയാത്ര...)
----------------------------------------------------------