പൊന്നൊലീവിൻ പൂത്ത ചില്ലകളിൽ
മന്ത്ര മർമ്മരമോ
നൂറു പൈങ്കിളികൾ പ്രേമമന്ത്രം ചൊല്ലിയതോ
മലർപ്പന്തൽ പോലാം ഒരേ വാനിൻ കീഴിൽ
മനസ്സൊന്നു ചേരും ഒരേ ഹർഷവായ്പിൽ
സ്വരങ്ങളായ് നിറങ്ങളായ് പറന്നുയരാം
നീളേ പറന്നുയരാം
വസന്തം വിടർന്നു വഴിത്താര തോറും
വിളക്കേന്തി നിന്നൂ മൊഴിത്തേനുതിർന്നു
ഈ ഭൂമിയാകെ കുളിർ കോരി നിന്നൂ
നീ തന്ന പൂക്കൾ നിലാവായുതിർന്നൂ
ഇണപ്പക്ഷി ദൂരെ വിളിക്കുന്നതാരെ
ഒരേ ആത്മദാഹം തേടി വന്ന പാത്രം
നിറയ്ക്കുന്നതാരോ ഈ പാനപാത്രം
സുഗന്ധങ്ങളോലും നിൻ മനസ്സിന്റെ പാത്രം
--------------------------------------------------------------------