ഡ്രാമ/ഫാന്റസി/കോമഡി

നത്തോലി ഒരു ചെറിയ മീനല്ല

Title in English
Natholi Oru Cheriya Meenalla

അതിഥി താരം
വർഷം
2013
റിലീസ് തിയ്യതി
Runtime
118mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

നത്തോലി എന്നു വിളിപ്പേരുള്ള പ്രേം കൃഷ്ണൻ(ഫഹദ് ഫാസിൽ) എന്ന യുവാവിന്റെ ബുദ്ധിമുട്ടേറിയ ജോലിയും ജീവിതവും. പ്രേം കൃഷ്ണൻ എഴുതിക്കൊണ്ടിരിക്കുന്ന സിനിമാതിരക്കഥയിലെ കഥാപാത്രങ്ങളും സംഭവങ്ങളും പ്രേമിന്റെ നിയന്ത്രണങ്ങളിൽ നിന്നും പോകുന്നതും എഴുത്തും ജീവിതവും ഒന്നാകുന്നതുമായ സ്ഥിതിവിശേഷങ്ങൾ നർമ്മരൂപത്തിൽ.

കഥാസംഗ്രഹം

പ്രേം കൃഷ്ണൻ(ഫഹദ് ഫാസിൽ) എന്ന യുവാവ് ഒരു നദീതീരത്തെ ‘പുഴയോരം’ എന്ന ഫ്ലാറ്റിലെ കെയർ ടേക്കറാണ്. ചെറിയ ശരീരപ്രകൃതിയായതുകൊണ്ട് ‘നത്തോലി’ എന്ന വിളിപ്പേര് പ്രേമിനുണ്ട്.  ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമ റിലീസായ സമയത്തായിരുന്നു ജനനം. സിനിമയോടുള്ള താല്പര്യം ഗർഭാവസ്ഥയിൽ തന്നെ ഉണ്ടെന്ന് പ്രേം പറയുന്നുണ്ട്. കരീലക്കുളങ്ങര ഗ്രാമത്തിലായിരുന്നു പ്രേമിന്റെ ജീവിതം. പോളി ടെക്നിക്കിലെ പഠനം മുഴുമിപ്പിച്ചില്ല. നാട്ടിലെ പ്രമാണിയായ ക്യാപ്റ്റൻ ആശാകൃഷ്ണന്റെ ശുപാർശയിൽ സഹോദരൻ ക്യാപ്റ്റൻ ഗീതാകൃഷ്ണൻ(സത്താർ) നോക്കി നടത്തുന്ന  ഒരു ഫ്ലാറ്റിന്റെ കെയർ ടേക്കർ ജോലിക്ക് വേണ്ടി പ്രേം എറണാകുളത്തെത്തുന്നു. സിനിമയോടുള്ള കമ്പം കാരണം പ്രേം ഒരു തിരക്കഥാരചനയിലാണ്. പക്ഷെ കെയർ ടേക്കർ ജീവിതം ദുരിതപൂർണ്ണമായിരുന്നു. മുഴുവൻ സമയവും ജോലിയും കഷ്ടപ്പാടും. അതിനിടയിലെ വിശ്രമവേളയിലാണ് തിരക്കഥയെഴുത്ത്.  ആകെയുള്ള ആശ്വാസം സെക്യൂരിറ്റി വാസുവാണ് (മുകുന്ദൻ) വാസുവിനോടാണ് എഴുത്തും മറ്റു കാര്യങ്ങളും ഷെയർ ചെയ്യുന്നത്.

ഫ്ലാറ്റിൽ സാഹസിക വിനോദയാത്രകൾ ഏർപ്പാടാക്കുന്ന ഒരു കൺസൾട്ടന്റ് പ്രഭ തോമസ് (കമാലിനി) ആയിരുന്നു പ്രേമിന്റെ എന്നത്തേയും അസ്വസ്ഥത. മുൻ ശുണ്ഠിക്കാരിയായ പ്രഭയും മറ്റു അന്തേവാസികളും പ്രേമിനു മാക്സിമം ജോലികൾ കൊടുത്തു. അതിനിടയിലായിരുന്നു ഫ്ലാറ്റിലെ താമസക്കാരിയായ ഒരു വീട്ടമ്മയുടെ ഗൾഫിലുള്ള ഭർത്താവിന്റെ ആവശ്യപ്രകാരം വീട്ടമ്മയെ പിന്തുടർന്ന് അവരുടേ കാര്യങ്ങൾ അറിയുവാനുള്ള ജോലി ഏറ്റെടുക്കേണ്ടിവന്നത്. ഭർത്താവിനു ഭാര്യയെ സംശയമായതുകൊണ്ട് ഭാര്യയുടെ പുറത്തുള്ള യാത്രകൾ മറ്റു കാര്യങ്ങൾ എന്നിവ രഹസ്യമായി അറിയാനായിരുന്നു നിർദ്ദേശം. മനസ്സില്ലാമനസ്സോടെ അത് ഏറ്റെടുക്കുന്ന പ്രേം പക്ഷേ, ഒരവസരത്തിൽ പിടിക്കപ്പെട്ടു. ഫ്ലാറ്റിലെ അന്തേവാസികൾ പ്രേമിനെ തെറ്റിദ്ധരിക്കുകയും മർദ്ദിക്കുകയും ചെയ്തു. നിസ്സഹായനായ പ്രേമിനു അവരെ എതിർക്കാനോ തന്റെ സത്യസന്ധത വെളിവാക്കാനോ സാധിച്ചില്ല.

തന്റെ ജീവിതം ദുസ്സഹമാക്കുന്ന ഫ്ലാറ്റിലെ അന്തേവാസികളോട് പ്രതികാരം ചെയ്യാൻ പ്രേം തന്റെ തിരക്കഥ ഉപയോഗിക്കുന്നു.ഫ്ലാറ്റിലെ അന്തേവാസികൾ തിരക്കഥയിലെ കഥാപാത്രങ്ങളാകുന്നു. ഫ്ലാറ്റിലെ പ്രഭാ തോമാസ് തിരക്കഥയിലെ നായികയാകുന്നു. അഹങ്കാരിയായ നായികയെ അടക്കിനിർത്താൻ പ്രേം ഒരു വില്ലനെ സൃഷ്ടിക്കുന്നു.

പിന്നീടുള്ള സിനിമ പ്രേമിന്റെ തിരക്കഥയിലെ കഥാപാത്രങ്ങൾ അന്തേവാസികളായി പരിണമിക്കുകയും അവരുടെ ബന്ധങ്ങളിൽ അപ്രതീക്ഷിതമായതു സംഭവിക്കുകയും ചെയ്യുന്നു. എന്നാ ഒരു ഘട്ടത്തിൽ പ്രേം സൃഷ്ടിച്ച കഥാപാത്രങ്ങൾ പ്രേമിന്റെ ജീവിതം തന്നെ ഒരു സന്നിഗ്ദ്ധാവസ്ഥയിലെത്തിക്കുന്നു.

അനുബന്ധ വർത്തമാനം

*ഫഹദ് ഫാസിൽ ആദ്യമായി ഡബിൾ റോളിലെത്തുന്നു.
*കുട്ടിസ്രാങ്ക് എന്ന ചിത്രത്തിനു ശേഷം ‘കമാലിനി മുഖർജി’ ഈ സിനിമയിലെ നായികാ വേഷം ചെയ്യുന്നു.
*വ്യത്യസ്ഥമായ ആഖ്യാന ശൈലി.

നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
ചീഫ് അസോസിയേറ്റ് സംവിധാനം
Associate Director
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ആലുവ, അങ്കമാലി
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
വസ്ത്രാലങ്കാരം
സംഘട്ടനം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by Kiranz on Tue, 01/08/2013 - 01:32

ലാസ്റ്റ് ബെഞ്ച്

Title in English
Last Bench

വർഷം
2012
റിലീസ് തിയ്യതി
കഥാസന്ദർഭം

മുകുന്ദപുരം മഹാത്മാ ഹൈസ്ക്കൂളിൽ പത്താംക്ലാസ്സിലെ ലാസ്റ്റ് ബെഞ്ചിൽ ഇരുന്ന് ഒരുമിച്ച് പഠിച്ച നാലു സുഹൃത്തുക്കളുടെ സൌഹൃദത്തിന്റേയും വർഷങ്ങൾക്ക് ശേഷമുള്ള പുനസമാഗമത്തിന്റേയും കഥ.

കഥാസംഗ്രഹം

ജോഷി (വിജീഷ്) റഷീദ് (ബിയോൺ) സാംകുട്ടി(മുസ്തഫ) എന്നിവർ ഒരു യാത്രയിലാണ്. അവരുടെ സുഹൃത്തായ റെജി (മഹേഷ്)യുടേ വിവാഹത്തിനു പങ്കു കൊള്ളാൻ. യാത്രക്കിടയിൽ മൂവരും ഫോൺ വിളിച്ച് യാത്രയെക്കുറിച്ച് തിരക്കുന്നുണ്ട്. ആ യാത്രയിലാണ് അവരുടെ മനസ്സിലേക്ക് അവർ നാലുപേരും സൌഹൃദത്തിലായിരുന്ന പഴയ സ്ക്കൂൾ കാലഘട്ടം ഓർമ്മ വരുന്നത്.

മുകുന്ദപുരം മഹാത്മാ ഹൈസ്ക്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥികളായിരുന്നു നാലുപേരും. ഉഴപ്പന്മാരായിരുന്നതുകൊണ്ട് ലാസ്റ്റ് ബെഞ്ചിലായിരുന്നു അവരുടെ സ്ഥാനം. അധ്യാപകരും വീട്ടുകാരും കയ്യൊഴിഞ്ഞ  നാലുപേരും  സ്ക്കൂളിൽ കുസൃതികൾ ഒപ്പിക്കുന്നതിനും വികൃതികൾ കാണിക്കുന്നതിനും മുൻപന്തിയിലായിരുന്നു. അതിനിടയിലാണ് അവരുടെ ക്ലാസ്സിലേക്ക് റോസിലി ടീച്ചർ (സുകന്യ) എന്നൊരു അദ്ധ്യാപിക വരുന്നത്. തുടക്കം മുതലേ റോസിലി ടീച്ചർ ഇവരെ ശ്രദ്ധിക്കാനും ശകാരിക്കാനും തുടങ്ങി. ഒരു ഓണക്കാല സമയത്ത് സ്ക്കൂളിൽ  പൂക്കള മത്സരം നടക്കുമ്പോൾ ഈ നാലുപേരും നന്നായി മദ്യപിച്ച് വന്ന് ആഘോഷം അലങ്കോലമാക്കുന്നു. റോസിലി ടീച്ചറും ഹെഡ്മാസ്റ്ററും ഇവരെ ശിക്ഷിക്കുന്നു. അതിന്റെ പേരിൽ ഇവർക്ക് വീട്ടിൽ നിന്നും മർദ്ദനമേൽക്കുന്നു. അതിൽ ദ്വേഷ്യപ്പെട്ട് റോസിലി ടീച്ചറോട് പ്രതികാരം ചെയ്യാൻ അവർ തീരുമാനിക്കുന്നു. ക്ലാസ്സ് കഴിഞ്ഞ് ഒന്നാം നിലയിൽ നിന്നും വരുന്ന റോസിലി ടീച്ചറെ ജോഷി കോണിപ്പടിയിൽ വെച്ച് അറിയാത്ത മട്ടിൽ തള്ളിയിടുന്നു. ഗുരുതരമായി പരിക്കേറ്റ ടീച്ചർ ആശുപത്രിയിലാകുന്നു. ഈ സംഭവത്തോടെ നാടുവിടാം എന്ന് നിശ്ചയിച്ച നാലുപേരും ഞെട്ടീക്കുന്ന ഒരു വാർത്തയറിയുന്നു. താൻ കാലിടറി വീണതാണെന്നും അല്ലാതെ തന്നെ ആരും തള്ളിയിട്ടതല്ല എന്നും ടീച്ചർ ആശൂപത്രിയിൽ വെച്ച് എല്ലാവരോടും പറഞ്ഞുവത്രേ. ഇത് കേട്ട് മനസ്സ് മാറിയ നാലുപേരും ആശുപത്രിയിൽ ചെന്ന് ടീച്ചറോട് മാപ്പ് പറയുന്നു. എന്നാൽ ഇനി മുതൽ എല്ലാ ദുശ്ശീലങ്ങളും കളഞ്ഞ് നല്ലതുപോലെ പഠിക്കാൻ തീരുമാനിച്ചാൽ താൻ പൊറുക്കാം എന്ന് ടീച്ചർ ആവശ്യപ്പെടുന്നു. അതു പ്രകാരം നാലുപേരും ടീച്ചർക്ക് വാക്കു കൊടുക്കുന്നു.

തുടർന്ന്  എല്ലാവരേയും സ്തംബ്ദരാക്കിക്കൊണ്ട് നാലുപേരും പഠനത്തിൽ മുന്നേറുന്നു. റോസിലി ടീച്ചറുമായി നാലുപേരും നല്ല ആത്മബന്ധത്തിലാകുന്നു. ഇതിനിടയിൽ ക്ലാസ്സിലെ സ്നേഹ നായർ (ജ്യോതികൃഷ്ണ) എന്ന പെൺകുട്ടിയോട് റെജിക്ക് ഇഷ്ടം തോന്നുന്നു. സ്നേഹക്കും ഇഷ്ടം തോന്നുന്നുണ്ടെങ്കിലും മനു ജോസഫ് എന്നൊരു വിദ്യാർത്ഥിയുടെ ചില ഇടപെടലുകൾ മൂലം സ്നേഹ റെജിയെ തെറ്റിദ്ധരിച്ച് പിണങ്ങുന്നു. സ്ക്കൂൾ ഫൈനൽ പരീക്ഷയിൽ നാലുപേരും നല്ല നിലയിൽ മാർക്ക് വാങ്ങി വിജയിച്ച് സ്ക്കുൾ വിടുന്നു. പിന്നീട് പല തുരുത്തുകളിലായിരുന്ന അവർ റെജിയുടെ വിവാഹത്തലേന്ന് റെജിയുടെ വീട്ടിൽ ഒത്തുകൂടുകയാണ്.

തലേ ദിവസം നല്ലവണ്ണം മദ്യപിച്ച്  ആഘോഷിച്ച അവർക്ക് പഴയ സ്ക്കൂളിലെ പത്താംക്ലാസ്സിൽ പോകണമെന്ന് ആഗ്രഹം തോന്നുന്നു. മദ്യലഹരിയിലായ നാലുപേരും രാത്രി മതിൽ ചാടി സ്ക്കൂളിൽ കടക്കുന്നു. അവിടെ വെച്ച് അവർ പഴയ ഓർമ്മകളെ ചികഞ്ഞെടുക്കുന്നു. പലരേയും കാണണമെന്ന് കരുതുന്നു. മദ്യലഹരിയിലായ അവർ പരസ്പരമറിയാതെ വഴി പിരിയുന്നു.

തുടർന്ന് ചില നാടകീയ സംഭവങ്ങൾ അരങ്ങേറുന്നു.

അനുബന്ധ വർത്തമാനം

ജിജു അശോകൻ എന്ന സംവിധായകന്റെ ആദ്യ സിനിമ.

സ്ക്കൂൾ പശ്ചാത്തലത്തിൽ മലയാളത്തിലെ നാലു യുവ നടന്മാരും ഒരു പുതുമുഖനായികയും പ്രധാന കഥാപാത്രങ്ങളാകുന്നു.

നിർമ്മാണ നിർവ്വഹണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ഇരിങ്ങാലക്കുട നടവരമ്പ് ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ, ഇരിങ്ങാലക്കുട പരിസര പ്രദേശങ്ങൾ.
Submitted by nanz on Tue, 08/07/2012 - 14:18

സിനിമാ കമ്പനി

Title in English
Cinema Company
വർഷം
2012
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
Screenplay
Dialogues
കഥാസന്ദർഭം

സിനിമ സ്വപ്നം കണ്ടു നടക്കുന്ന നാലു സുഹൃത്തുക്കളുടെ സൌഹൃദത്തിന്റേയും സിനിമാ മോഹത്തിന്റേയും ആഗ്രഹ പൂർത്തീകരണത്തിന്റേയും കഥ.

Direction
കഥാസംഗ്രഹം

ഒരു ഫിലിം ഫെസ്റ്റിവലിൽ കണ്ടുമുട്ടിയ സമാന മനസ്കരായ മൂന്നു ചെറുപ്പക്കാരും ഒരു പെൺകുട്ടിയുമടങ്ങുന്ന നാൽ വർ സംഘം സിനിമ കണ്ടും ചർച്ച ചെയ്തും ചില ചില്ലറ ജോലികളാൽ മുന്നോട്ട് പോകുകയാണ്. പോൾസൺ എന്ന പോളച്ചൻ(ബദ്രി), പാറു എന്ന പാർവതി (ശ്രുതി), ഫസൽ (ബാസിൽ), പണിക്കർ (സഞ്ജയ്) എന്നിവർ ചേരുന്ന സംഘത്തിനു സിനിമ തന്നെയായിരുന്നു സ്വപ്നം.

പാർവ്വതി തന്റെ അച്ഛനോട് പിണങ്ങി കൊച്ചിയിൽ പേയിങ്ങ് ഗസ്റ്റായി താമസിക്കുന്നു. പോളച്ചൻ എം ബി എ കഴിഞ്ഞ് ഒരു സ്വകാര്യ ബാങ്കിന്റെ ഇൻഷ്വറൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ചിത്രകാരൻ കൂടിയായ പണിക്കർ തന്റെ ഹാന്റി കാമിൽ ഷോർട്ട് ഫിലിമും മറ്റുമായി കഴിയുന്നു. പണിക്കരുടെ അച്ഛനുമമ്മയും ഏതു നേരവും വഴക്കിലാണ്. ഫസൽ എഴുത്തുകാരനാണ്. നിത്യേനയുള്ള ഇവരുടേ സൌഹൃദം നഗരത്തിലെ പഞ്ചാബി ഹോട്ടലാണ്. ഹോട്ടലുടമയുടേ മകളുമായി പോളച്ചൻ നിശബ്ദ പ്രണയത്തിലാണ്.

ഒരു നവാഗത സംവിധായകന്റെ ആദ്യ സിനിമാ റിലീസ് കഴിഞ്ഞതിനു ശേഷം ആ സിനിമയെ പോസ്റ്റ് മോർട്ടം ചെയ്യുകയായിരുന്ന നാൽ വർ സംഘത്തിന്റെ അഭിപ്രായങ്ങൾ യാദൃശ്ചികമായി അതേ സംവിധായകൻ കേൾക്കുകയും അതിനെ വിമർശിക്കുകയും ചെയ്യുന്നു. ഒരു സിനിമ ചെയ്യുന്നതിന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടും പറയുന്നു. സ്വന്തമായി എന്തെങ്കിലും ക്രിയേറ്റീവ് പ്രൊഡക്റ്റ് ഉണ്ടാക്കാതെ മറ്റുള്ളവരുടേ സിനിമകളെ വൃഥാ വിമർശിക്കുന്നതിനെ ആ സംവിധായകൻ ചോദ്യം ചെയ്യുന്നു. ആ സംഭവത്തിൽ നിന്ന് “നമുക്കും ഒരു സിനിമ പിടിച്ചാലോ” എന്നൊരു ചിന്ത പണിക്കർക്ക് ഉണ്ടാവുകയും മറ്റു കൂട്ടുകാർ അതിനെ പിന്താങ്ങുകയും ചെയ്യുന്നു. ആ തീരുമാനത്തിൽ അവർ നാലുപേരും ചേർന്ന് ഒരു സിനിമ ചെയ്യാൻ തുടങ്ങുന്നു. ഫസൽ കഥയെഴുതുതാനും  പണിക്കർ സംവിധാനം ചെയ്യാനും പാർവ്വതി അതിനു മ്യൂസിക് ചെയ്യാനും തയ്യാറാവുന്നു. സിനിമയിലെ നായകനായി പോൾസനെ തീരുമാനിക്കുന്നു. സിനിമയുടേ ആദ്യഘട്ടം തീരുമ്പോൾ ഒരു നിർമ്മാതാവിനെ ആവശ്യമായി വരുന്നു. പക്ഷെ പല പരിശ്രമങ്ങൾക്കു ശേഷവും ഒരു നിർമ്മാതാവിനെ അവർക്ക് ലഭിക്കുന്നില്ല. അങ്ങിനെയാണ് ഫസലിന്റെ കാമുകിയുടെ അപ്പച്ചൻ (ലാലു അലക്സ്) ഈ സിനിമ നിർമ്മിക്കാൻ തയ്യാറാവുന്നത്.

സിനിമയുടെ എല്ലാ പ്ലാനുകളും പൂർത്തിയായി ഷൂട്ടിങ്ങിനുള്ള ഒരുക്കങ്ങളിലേക്കെത്തവെയാണ് നിർമ്മാതാവ് തന്റെ ചില ആവശ്യങ്ങൾ പറയുന്നത്. അത് പക്ഷെ ഈ നാൽ വർ സംഘത്തിനു താങ്ങുന്നതിനു അപ്പുറമായിരുന്നു. അവരുടേ സൌഹൃദത്തിനു വിള്ളലേൽ‌പ്പിക്കുന്നതായിരുന്നു. ഒപ്പം ഫസൽ എഴുതിയ അവരുടെ തന്നെ കഥ സ്വന്തം ജീവിതത്തിൽ പതിയെപ്പതിയെ യാഥാർത്ഥ്യമാകാനും തുടങ്ങി.

വെബ്സൈറ്റ്
http://cinemacompany.in/
അനുബന്ധ വർത്തമാനം

മമാസ് എന്ന യുവ സംവിധായകന്റെ രണ്ടാമത്തെ ചിത്രം

സംവിധായകരായ സിബി മലയിൽ, സിദ്ധിക്ക്, കമൽ എന്നിവരും സംഗീത സംവിധായകനായ അല്ഫോൺസും ഈ ചിത്രത്തിൽ അവരായിത്തന്നെ അഭിനയിക്കുന്നു.

“സിനിമാ കമ്പനി“യിലെ  ഒരു സിനിമാ നടൻ കഥാപാത്രത്തിനെ സൃഷ്ടിച്ചത് നടൻ പൃഥീരാജിനെ അപമാനിക്കാനാണെന്ന് ആരോപിച്ച് ഈ സിനിമയുടെ റിലീസിനു ശേഷം പൃഥീരാജിന്റെ ആരാധകർ സംവിധായകന്റേയും സിനിമയുടേയും  ഫേസ് ബുക്ക് പേജിൽ ഭീഷണി മുഴക്കുകയും മോശം കമന്റുകളെഴുതി പ്രതിക്ഷേധിക്കുകയും ചെയ്തു.

പ്രധാന കഥാപാത്രങ്ങളടക്കം 9 പുതുമുഖങ്ങൾ ഈ സിനിമയിൽ അഭിനയിക്കുന്നു.

സംഘട്ടനം
Submitted by nanz on Mon, 07/30/2012 - 09:26

ശങ്കരനും മോഹനനും

Title in English
Sankaran and Mohanan

വർഷം
2011
റിലീസ് തിയ്യതി
അവലംബം
വിക്കിപ്പീഡിയ, ട്രെയിലർ
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
വസ്ത്രാലങ്കാരം

മുക്കുവനെ സ്നേഹിച്ച ഭൂതം

Title in English
Mukkuvane Snehicha Bhootham

mukkuvane snehicha bhootham poster

വർഷം
1978
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

കരയിലെ പ്രമാണിയാണ്‌ അച്യുതൻ മുതലാളി. അയാളുടെ മകൻ രാജനും അടുത്തയാൾ കൃഷ്ണൻകുട്ടിയും ചേർന്നാണ് അയാളുടെ ബിസിനസ് ഒക്കെ നോക്കിയിരുന്നത്. അച്യുതന്റെ സഹോദരി ചിരുതയും ഭർത്താവ് കേശവനും അതേ കരയിൽ ദാരിദ്ര്യത്തിൽ ജീവിക്കുന്നു. തന്റെ അപ്പനപ്പൂപ്പന്മാരായി ഉപജീവനത്തിനുപയോഗിച്ചിരുന്ന കൊച്ച് ഇലവ് വള്ളത്തിൽ മീൻ പിടിച്ചായിരുന്നു കേശവനും കുടുംബവും കഴിഞ്ഞിരുന്നത്. എന്നാൽ ചിരുതയും കേശവനും ആ കരയിൽ തന്നെ കഴിയുന്നത് അച്യുതൻ ഒരു അപമാനമായി കണ്ടു. ഒടുവിൽ അവരെ ഉപദ്രവിക്കാനായി അച്യുതൻ കൃഷ്ണൻകുട്ടിയുടെ സഹായത്തോടെ കേശവന്റെ വള്ളം തകർത്തു കളയുന്നു. അച്യുതന്റെ മകൻ രാജനും കേശവന്റെ മകൾ അമ്പിളിയും തമ്മിൽ ഇഷ്ടത്തിലാണ്. പക്ഷേ പണത്തിന്റെ അന്തരം മൂലം അച്യുതൻ മുതലാളി ആ ബന്ധത്തെ എതിർക്കുന്നു. വള്ളം തകർന്ന കേശവൻ വലയുമായി മീൻ പിടിക്കാൻ ഇറങ്ങി. ഒരിക്കൽ കടലിൽ വലവീശുന്ന കേശവന് ഒരു കുടം ലഭിക്കുന്നു. ആ കുടം തുറന്നപ്പോൾ പുറത്ത് വന്നത് ഒരു ഭൂതമായിരുന്നു. നൂറ്റാണ്ടുകളായി ആ കുടത്തിൽ  അടക്കപ്പെട്ട ആ ഭൂതത്തെ തുറന്ന് വിട്ട കേശവന്റെ അടിമയായി ആ ഭൂതം കൂടുന്നു. ഭൂതത്തിന്റെ രൂപം കണ്ടു പേടിച്ച കേശവന്റെ മുന്നിൽ ഭൂതം ഒരു അറബിയായി മാറുന്നു. കേശവന്റെ സത്യസന്ധത കണ്ട് അമ്പരുന്നു പോയ ഭൂതം, അയാളെ സഹായിക്കാം എന്നേറ്റു. ഭൂതം അവർക്ക് എല്ലാ സൗഭാഗ്യങ്ങളും നൽകി. രാജന്റെയും അമ്പിളിയുടേയും കല്യാണം ഉറപ്പിക്കുന്നു. അറബി രൂപത്തിലുള്ള ഭൂതം രാജന്റെയും അമ്പിളിയുടേയും ജീവിതത്തിൽ ഒരു പ്രശ്നമായി മാറുമ്പോൾ, കേശവന് ഒരു മോതിരം സമ്മാനിച്ചു ഭൂതം അപ്രത്യക്ഷനാകുന്നു. ആ മോതിരം കൈവശമുള്ളയാളുടെ അടിമയായിരിക്കും താനെന്നു പറഞ്ഞാണ് ഭൂതം മറയുന്നത്. എന്നാൽ ചതിയിലൂടെ അച്യുതൻ മുതലാളി ആ മോതിരം കൈക്കലാക്കുന്നു. അയാൾ കേശവനെ ഭൂതത്തിന്റെ സഹായത്തോടെ പഴയ പട്ടിണിക്കാരനാക്കുന്നു. ഭൂതം വന്ന കുടം ഉടക്കുന്ന കേശവൻ അത് വഴി മറ്റൊരു ഭൂതത്തെ സ്വതന്ത്രമാക്കുന്നു. അവർ ഭൂതത്തെ അച്യുതന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിക്കുന്നു.

Producer
നിർമ്മാണ നിർവ്വഹണം
സ്റ്റുഡിയോ
വാതിൽപ്പുറ ചിത്രീകരണം
Art Direction
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
സംഘട്ടനം
Choreography
പരസ്യം
ഡിസൈൻസ്