ലാസ്റ്റ് ബെഞ്ച്

കഥാസന്ദർഭം

മുകുന്ദപുരം മഹാത്മാ ഹൈസ്ക്കൂളിൽ പത്താംക്ലാസ്സിലെ ലാസ്റ്റ് ബെഞ്ചിൽ ഇരുന്ന് ഒരുമിച്ച് പഠിച്ച നാലു സുഹൃത്തുക്കളുടെ സൌഹൃദത്തിന്റേയും വർഷങ്ങൾക്ക് ശേഷമുള്ള പുനസമാഗമത്തിന്റേയും കഥ.

റിലീസ് തിയ്യതി
Last Bench
2012
കഥാസന്ദർഭം

മുകുന്ദപുരം മഹാത്മാ ഹൈസ്ക്കൂളിൽ പത്താംക്ലാസ്സിലെ ലാസ്റ്റ് ബെഞ്ചിൽ ഇരുന്ന് ഒരുമിച്ച് പഠിച്ച നാലു സുഹൃത്തുക്കളുടെ സൌഹൃദത്തിന്റേയും വർഷങ്ങൾക്ക് ശേഷമുള്ള പുനസമാഗമത്തിന്റേയും കഥ.

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ഇരിങ്ങാലക്കുട നടവരമ്പ് ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ, ഇരിങ്ങാലക്കുട പരിസര പ്രദേശങ്ങൾ.
അനുബന്ധ വർത്തമാനം

ജിജു അശോകൻ എന്ന സംവിധായകന്റെ ആദ്യ സിനിമ.

സ്ക്കൂൾ പശ്ചാത്തലത്തിൽ മലയാളത്തിലെ നാലു യുവ നടന്മാരും ഒരു പുതുമുഖനായികയും പ്രധാന കഥാപാത്രങ്ങളാകുന്നു.

കഥാസംഗ്രഹം

ജോഷി (വിജീഷ്) റഷീദ് (ബിയോൺ) സാംകുട്ടി(മുസ്തഫ) എന്നിവർ ഒരു യാത്രയിലാണ്. അവരുടെ സുഹൃത്തായ റെജി (മഹേഷ്)യുടേ വിവാഹത്തിനു പങ്കു കൊള്ളാൻ. യാത്രക്കിടയിൽ മൂവരും ഫോൺ വിളിച്ച് യാത്രയെക്കുറിച്ച് തിരക്കുന്നുണ്ട്. ആ യാത്രയിലാണ് അവരുടെ മനസ്സിലേക്ക് അവർ നാലുപേരും സൌഹൃദത്തിലായിരുന്ന പഴയ സ്ക്കൂൾ കാലഘട്ടം ഓർമ്മ വരുന്നത്.

മുകുന്ദപുരം മഹാത്മാ ഹൈസ്ക്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥികളായിരുന്നു നാലുപേരും. ഉഴപ്പന്മാരായിരുന്നതുകൊണ്ട് ലാസ്റ്റ് ബെഞ്ചിലായിരുന്നു അവരുടെ സ്ഥാനം. അധ്യാപകരും വീട്ടുകാരും കയ്യൊഴിഞ്ഞ  നാലുപേരും  സ്ക്കൂളിൽ കുസൃതികൾ ഒപ്പിക്കുന്നതിനും വികൃതികൾ കാണിക്കുന്നതിനും മുൻപന്തിയിലായിരുന്നു. അതിനിടയിലാണ് അവരുടെ ക്ലാസ്സിലേക്ക് റോസിലി ടീച്ചർ (സുകന്യ) എന്നൊരു അദ്ധ്യാപിക വരുന്നത്. തുടക്കം മുതലേ റോസിലി ടീച്ചർ ഇവരെ ശ്രദ്ധിക്കാനും ശകാരിക്കാനും തുടങ്ങി. ഒരു ഓണക്കാല സമയത്ത് സ്ക്കൂളിൽ  പൂക്കള മത്സരം നടക്കുമ്പോൾ ഈ നാലുപേരും നന്നായി മദ്യപിച്ച് വന്ന് ആഘോഷം അലങ്കോലമാക്കുന്നു. റോസിലി ടീച്ചറും ഹെഡ്മാസ്റ്ററും ഇവരെ ശിക്ഷിക്കുന്നു. അതിന്റെ പേരിൽ ഇവർക്ക് വീട്ടിൽ നിന്നും മർദ്ദനമേൽക്കുന്നു. അതിൽ ദ്വേഷ്യപ്പെട്ട് റോസിലി ടീച്ചറോട് പ്രതികാരം ചെയ്യാൻ അവർ തീരുമാനിക്കുന്നു. ക്ലാസ്സ് കഴിഞ്ഞ് ഒന്നാം നിലയിൽ നിന്നും വരുന്ന റോസിലി ടീച്ചറെ ജോഷി കോണിപ്പടിയിൽ വെച്ച് അറിയാത്ത മട്ടിൽ തള്ളിയിടുന്നു. ഗുരുതരമായി പരിക്കേറ്റ ടീച്ചർ ആശുപത്രിയിലാകുന്നു. ഈ സംഭവത്തോടെ നാടുവിടാം എന്ന് നിശ്ചയിച്ച നാലുപേരും ഞെട്ടീക്കുന്ന ഒരു വാർത്തയറിയുന്നു. താൻ കാലിടറി വീണതാണെന്നും അല്ലാതെ തന്നെ ആരും തള്ളിയിട്ടതല്ല എന്നും ടീച്ചർ ആശൂപത്രിയിൽ വെച്ച് എല്ലാവരോടും പറഞ്ഞുവത്രേ. ഇത് കേട്ട് മനസ്സ് മാറിയ നാലുപേരും ആശുപത്രിയിൽ ചെന്ന് ടീച്ചറോട് മാപ്പ് പറയുന്നു. എന്നാൽ ഇനി മുതൽ എല്ലാ ദുശ്ശീലങ്ങളും കളഞ്ഞ് നല്ലതുപോലെ പഠിക്കാൻ തീരുമാനിച്ചാൽ താൻ പൊറുക്കാം എന്ന് ടീച്ചർ ആവശ്യപ്പെടുന്നു. അതു പ്രകാരം നാലുപേരും ടീച്ചർക്ക് വാക്കു കൊടുക്കുന്നു.

തുടർന്ന്  എല്ലാവരേയും സ്തംബ്ദരാക്കിക്കൊണ്ട് നാലുപേരും പഠനത്തിൽ മുന്നേറുന്നു. റോസിലി ടീച്ചറുമായി നാലുപേരും നല്ല ആത്മബന്ധത്തിലാകുന്നു. ഇതിനിടയിൽ ക്ലാസ്സിലെ സ്നേഹ നായർ (ജ്യോതികൃഷ്ണ) എന്ന പെൺകുട്ടിയോട് റെജിക്ക് ഇഷ്ടം തോന്നുന്നു. സ്നേഹക്കും ഇഷ്ടം തോന്നുന്നുണ്ടെങ്കിലും മനു ജോസഫ് എന്നൊരു വിദ്യാർത്ഥിയുടെ ചില ഇടപെടലുകൾ മൂലം സ്നേഹ റെജിയെ തെറ്റിദ്ധരിച്ച് പിണങ്ങുന്നു. സ്ക്കൂൾ ഫൈനൽ പരീക്ഷയിൽ നാലുപേരും നല്ല നിലയിൽ മാർക്ക് വാങ്ങി വിജയിച്ച് സ്ക്കുൾ വിടുന്നു. പിന്നീട് പല തുരുത്തുകളിലായിരുന്ന അവർ റെജിയുടെ വിവാഹത്തലേന്ന് റെജിയുടെ വീട്ടിൽ ഒത്തുകൂടുകയാണ്.

തലേ ദിവസം നല്ലവണ്ണം മദ്യപിച്ച്  ആഘോഷിച്ച അവർക്ക് പഴയ സ്ക്കൂളിലെ പത്താംക്ലാസ്സിൽ പോകണമെന്ന് ആഗ്രഹം തോന്നുന്നു. മദ്യലഹരിയിലായ നാലുപേരും രാത്രി മതിൽ ചാടി സ്ക്കൂളിൽ കടക്കുന്നു. അവിടെ വെച്ച് അവർ പഴയ ഓർമ്മകളെ ചികഞ്ഞെടുക്കുന്നു. പലരേയും കാണണമെന്ന് കരുതുന്നു. മദ്യലഹരിയിലായ അവർ പരസ്പരമറിയാതെ വഴി പിരിയുന്നു.

തുടർന്ന് ചില നാടകീയ സംഭവങ്ങൾ അരങ്ങേറുന്നു.

റിലീസ് തിയ്യതി

നിർമ്മാണ നിർവ്വഹണം
Submitted by nanz on Tue, 08/07/2012 - 14:18