സിനിമാ കമ്പനി

കഥാസന്ദർഭം

സിനിമ സ്വപ്നം കണ്ടു നടക്കുന്ന നാലു സുഹൃത്തുക്കളുടെ സൌഹൃദത്തിന്റേയും സിനിമാ മോഹത്തിന്റേയും ആഗ്രഹ പൂർത്തീകരണത്തിന്റേയും കഥ.

U/A
റിലീസ് തിയ്യതി
http://cinemacompany.in/
Cinema Company
2012
കഥാസന്ദർഭം

സിനിമ സ്വപ്നം കണ്ടു നടക്കുന്ന നാലു സുഹൃത്തുക്കളുടെ സൌഹൃദത്തിന്റേയും സിനിമാ മോഹത്തിന്റേയും ആഗ്രഹ പൂർത്തീകരണത്തിന്റേയും കഥ.

Dialogues
അനുബന്ധ വർത്തമാനം

മമാസ് എന്ന യുവ സംവിധായകന്റെ രണ്ടാമത്തെ ചിത്രം

സംവിധായകരായ സിബി മലയിൽ, സിദ്ധിക്ക്, കമൽ എന്നിവരും സംഗീത സംവിധായകനായ അല്ഫോൺസും ഈ ചിത്രത്തിൽ അവരായിത്തന്നെ അഭിനയിക്കുന്നു.

“സിനിമാ കമ്പനി“യിലെ  ഒരു സിനിമാ നടൻ കഥാപാത്രത്തിനെ സൃഷ്ടിച്ചത് നടൻ പൃഥീരാജിനെ അപമാനിക്കാനാണെന്ന് ആരോപിച്ച് ഈ സിനിമയുടെ റിലീസിനു ശേഷം പൃഥീരാജിന്റെ ആരാധകർ സംവിധായകന്റേയും സിനിമയുടേയും  ഫേസ് ബുക്ക് പേജിൽ ഭീഷണി മുഴക്കുകയും മോശം കമന്റുകളെഴുതി പ്രതിക്ഷേധിക്കുകയും ചെയ്തു.

പ്രധാന കഥാപാത്രങ്ങളടക്കം 9 പുതുമുഖങ്ങൾ ഈ സിനിമയിൽ അഭിനയിക്കുന്നു.

സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

ഒരു ഫിലിം ഫെസ്റ്റിവലിൽ കണ്ടുമുട്ടിയ സമാന മനസ്കരായ മൂന്നു ചെറുപ്പക്കാരും ഒരു പെൺകുട്ടിയുമടങ്ങുന്ന നാൽ വർ സംഘം സിനിമ കണ്ടും ചർച്ച ചെയ്തും ചില ചില്ലറ ജോലികളാൽ മുന്നോട്ട് പോകുകയാണ്. പോൾസൺ എന്ന പോളച്ചൻ(ബദ്രി), പാറു എന്ന പാർവതി (ശ്രുതി), ഫസൽ (ബാസിൽ), പണിക്കർ (സഞ്ജയ്) എന്നിവർ ചേരുന്ന സംഘത്തിനു സിനിമ തന്നെയായിരുന്നു സ്വപ്നം.

പാർവ്വതി തന്റെ അച്ഛനോട് പിണങ്ങി കൊച്ചിയിൽ പേയിങ്ങ് ഗസ്റ്റായി താമസിക്കുന്നു. പോളച്ചൻ എം ബി എ കഴിഞ്ഞ് ഒരു സ്വകാര്യ ബാങ്കിന്റെ ഇൻഷ്വറൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ചിത്രകാരൻ കൂടിയായ പണിക്കർ തന്റെ ഹാന്റി കാമിൽ ഷോർട്ട് ഫിലിമും മറ്റുമായി കഴിയുന്നു. പണിക്കരുടെ അച്ഛനുമമ്മയും ഏതു നേരവും വഴക്കിലാണ്. ഫസൽ എഴുത്തുകാരനാണ്. നിത്യേനയുള്ള ഇവരുടേ സൌഹൃദം നഗരത്തിലെ പഞ്ചാബി ഹോട്ടലാണ്. ഹോട്ടലുടമയുടേ മകളുമായി പോളച്ചൻ നിശബ്ദ പ്രണയത്തിലാണ്.

ഒരു നവാഗത സംവിധായകന്റെ ആദ്യ സിനിമാ റിലീസ് കഴിഞ്ഞതിനു ശേഷം ആ സിനിമയെ പോസ്റ്റ് മോർട്ടം ചെയ്യുകയായിരുന്ന നാൽ വർ സംഘത്തിന്റെ അഭിപ്രായങ്ങൾ യാദൃശ്ചികമായി അതേ സംവിധായകൻ കേൾക്കുകയും അതിനെ വിമർശിക്കുകയും ചെയ്യുന്നു. ഒരു സിനിമ ചെയ്യുന്നതിന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടും പറയുന്നു. സ്വന്തമായി എന്തെങ്കിലും ക്രിയേറ്റീവ് പ്രൊഡക്റ്റ് ഉണ്ടാക്കാതെ മറ്റുള്ളവരുടേ സിനിമകളെ വൃഥാ വിമർശിക്കുന്നതിനെ ആ സംവിധായകൻ ചോദ്യം ചെയ്യുന്നു. ആ സംഭവത്തിൽ നിന്ന് “നമുക്കും ഒരു സിനിമ പിടിച്ചാലോ” എന്നൊരു ചിന്ത പണിക്കർക്ക് ഉണ്ടാവുകയും മറ്റു കൂട്ടുകാർ അതിനെ പിന്താങ്ങുകയും ചെയ്യുന്നു. ആ തീരുമാനത്തിൽ അവർ നാലുപേരും ചേർന്ന് ഒരു സിനിമ ചെയ്യാൻ തുടങ്ങുന്നു. ഫസൽ കഥയെഴുതുതാനും  പണിക്കർ സംവിധാനം ചെയ്യാനും പാർവ്വതി അതിനു മ്യൂസിക് ചെയ്യാനും തയ്യാറാവുന്നു. സിനിമയിലെ നായകനായി പോൾസനെ തീരുമാനിക്കുന്നു. സിനിമയുടേ ആദ്യഘട്ടം തീരുമ്പോൾ ഒരു നിർമ്മാതാവിനെ ആവശ്യമായി വരുന്നു. പക്ഷെ പല പരിശ്രമങ്ങൾക്കു ശേഷവും ഒരു നിർമ്മാതാവിനെ അവർക്ക് ലഭിക്കുന്നില്ല. അങ്ങിനെയാണ് ഫസലിന്റെ കാമുകിയുടെ അപ്പച്ചൻ (ലാലു അലക്സ്) ഈ സിനിമ നിർമ്മിക്കാൻ തയ്യാറാവുന്നത്.

സിനിമയുടെ എല്ലാ പ്ലാനുകളും പൂർത്തിയായി ഷൂട്ടിങ്ങിനുള്ള ഒരുക്കങ്ങളിലേക്കെത്തവെയാണ് നിർമ്മാതാവ് തന്റെ ചില ആവശ്യങ്ങൾ പറയുന്നത്. അത് പക്ഷെ ഈ നാൽ വർ സംഘത്തിനു താങ്ങുന്നതിനു അപ്പുറമായിരുന്നു. അവരുടേ സൌഹൃദത്തിനു വിള്ളലേൽ‌പ്പിക്കുന്നതായിരുന്നു. ഒപ്പം ഫസൽ എഴുതിയ അവരുടെ തന്നെ കഥ സ്വന്തം ജീവിതത്തിൽ പതിയെപ്പതിയെ യാഥാർത്ഥ്യമാകാനും തുടങ്ങി.

റിലീസ് തിയ്യതി
വെബ്സൈറ്റ്
http://cinemacompany.in/
Submitted by nanz on Mon, 07/30/2012 - 09:26