ഡ്രാമ/ത്രില്ലർ/ക്രൈം

ഈ കണ്ണി കൂടി

Title in English
Ee Kannikoodi (Malayalam Movie)

ee kanni koodi malayalam movie poster

വർഷം
1990
വിതരണം
Runtime
138mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

നാട്ടിലെ അറിയപ്പെടുന്ന വേശ്യ കുമുദം ഒരു ദിവസം അവരുടെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെടുന്നു..ഇതിനേത്തുടർന്നുണ്ടാവുന്ന തിരച്ചിലുകളും കണ്ണികൾ ഒന്നൊന്നായി യോജിപ്പിച്ചെടുക്കുന്ന ഒരു പോലീസ് കുറ്റാന്വേഷണ കഥ

 

കഥാസംഗ്രഹം

നാട്ടിലെ അറിയപ്പെടുന്ന വേശ്യ കുമുദം ഒരു ദിവസം അവരുടെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെടുന്നു. സി ഐ രവീന്ദ്രൻ(സായികുമാർ) ആണ് കേസ് അന്വേഷിക്കുന്നത്. കുമുദത്തിനു നാട്ടിലെ പല ഉന്നതരുമായും ബന്ധമുണ്ടായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പലരെയും ചോദ്യം ചെയ്യുന്നുവെങ്കിലും കുമുദത്തിന്റെ വീട്ടുകാരെ കുറിച്ചോ ശരിയായ പേരോ ആർക്കും അറിയില്ല. നല്ല വിദ്യാഭ്യാസമുള്ള സ്ത്രീ ആയിരുന്നുവെന്നും കലകളെക്കുറിച്ചും മറ്റും നന്നായി സംസാരിക്കുമായിരുന്നെന്നും മാത്രം പലരിൽ നിന്നായി അറിയുന്നു. പോസ്റ്മോര്ട്ടം റിപ്പോർട്ടിൽ നിന്നും വിഷം അകത്തു ചെന്നാണ് മരിച്ചതെന്നും അതിനു തൊട്ടുമുന്നെ പിടിവലി നടന്നിട്ടുണ്ടെന്നും കഴുത്തു ഞെരിച്ചിരുന്നെന്നും വെളിവാകുന്നു. തുറക്കാതെ വച്ച ഒരു ഭക്ഷണപൊതിയും പൊട്ടിയ ഗ്ലാസും മദ്യക്കുപ്പിയും മദ്യം കഴിക്കാനുപയോഗിച്ച ഒരു ഗ്ളാസ്സും ഭക്ഷണ മുറിയിൽ കണ്ടെത്തിയിരുന്നു. അതിൽ നിന്നും രണ്ടുപേരുടെ വിരലടയാളങ്ങളും കണ്ടെത്തി. 

 തുടർന്നുള്ള അന്വേഷണത്തിൽ മദ്യവും ഭക്ഷണവും കൊണ്ടുവന്നത് സൈമണ്‍ മുതലാളി(തിലകൻ) ആണെന്ന് കണ്ടെത്തുന്നു. സൈമണ്‍ മുതലാളി അവിടെ വന്നിരുന്നത് സത്യമാണെന്നും പക്ഷെ കുമുദം സൈമണ്‍ മുതലാളിയെ ദേഷ്യപ്പെട്ട് തിരിച്ചയക്കുകയാണ് ഉണ്ടായതെന്നും ചോദ്യം ചെയ്യലിൽ വ്യക്തമാകുന്നു. ഇതിനിടെ കുമുദത്തിന്റെ വീട്ടിൽനിന്നും കിട്ടിയ സർട്ടിഫിക്കറ്റിൽ നിന്നും അവരുടെ ശരിയായ പേര് സൂസൻ ഫിലിപ്പ് എന്നാണെന്ന് കണ്ടെത്തുന്നു, കൂടെ അവരുടെ അഡ്രസ്സും. ഇതിനിടയിൽ അവിടെ മരണദിവസം  രാത്രി അവിടെ വന്നുപോയ രണ്ടു കോളേജ് വിദ്യാർഥികളെ ചോദ്യം ചെയ്തെങ്കിലും അവരെയും കുമുദം പിണക്കി തിരിച്ചയച്ചു എന്നറിയുന്നു.

സൂസൻ ഫിലിപ്പിന്റെ അഡ്രെസ്സിൽ അന്വേഷിക്കാനെത്തിയ രവീന്ദ്രന്, എല്ലാവരെയും ഭയന്ന് വീട്ടിൽ അടച്ചു കഴിയുന്ന സൂസന്റെ മാതാപിതാക്കളെയാണ് കാണാൻ കഴിയുന്നത്. അന്യമതസ്ഥനായ യുവാവിന്റെ കൂടെ വീടുവിട്ടു പോയതാണ് സൂസൻ എന്നും പിന്നീടുള്ള വിവരങ്ങൾ ഒന്നും അവർക്ക് അറിയില്ലെന്നും രവീന്ദ്രനു മനസിലാവുന്നു. പത്രത്തിൽ നിന്നും മകളുടെ അപഥസഞ്ചാരത്തിന്റെ കഥയറിഞ്ഞ മാതാപിതാക്കൾ മറ്റുള്ളവരുടെ പരിഹാസപാത്രമാവുകയും നാട്ടുകാരും ബന്ധുക്കളും അവരെ ഒറ്റപെടുത്തുകയും ചെയ്യുന്നു. മകളുടെ വിവരമറിഞ്ഞ അവർ ദു:ഖത്തോടെ തങ്ങൾക്ക് അവളുടെ മൃതശരീരം കാണേണ്ട എന്നറിയിക്കുന്നു. സൂസന്റെ വീട്ടിൽ നിന്നും കിട്ടിയ ഒരു സ്കൂൾ അഡ്രസ്സിൽ അന്വേഷിച്ച രവീന്ദ്രന്, സൂസന്റെ മകൻ ആ സ്കൂളിൽ താമസിച്ച് പഠിക്കുന്നുണ്ടെന്നു മനസിലാകുന്നു. കുട്ടിയെ കാണുന്നെങ്കിലും അമ്മയുടെ മരണവിവരം അപ്പോൾ അറിയിക്കുന്നില്ല. ഇതിനിടെ സൂസന്റെ മൃതദേഹം അന്വേഷിച്ച് ഒരു സ്ത്രീ അവിടെ വരുന്നു. അവർ സൂസന്റെ വേലക്കാരി ആയിരുന്നു എന്നും, സൂസന്റെ ഭർത്താവ് ഹർഷൻ കുടിച്ചു കുടിച്ച് മരിച്ചു എന്നും അറിയിക്കുന്നു. ഭർത്താവ് മരിച്ച വിവരം അറിയിക്കുന്നത് സുഹൃത്ത് ചാർലി എന്ന ചിട്ടികമ്പനി മുതലാളി ആണെന്നും അതിനു ശേഷം സൂസനും ചാർലിയും വളരെ അടുപ്പത്തോടെ ആണ് കഴിഞ്ഞതെന്നും ചാർളിയുടെ കമ്പനിയിൽ സൂസനു ജോലി ഉണ്ടായിരുന്നെന്നും അറിയുന്നു. ചാർലി ഇപ്പോൾ ചിട്ടി പൊളിഞ്ഞ് ജയിലിൽ ആണ്.  ജയിലിൽ അന്വേഷിച്ച രവീന്ദ്രന്, ചാർലി പരോളിൽ ആണെന്ന മറുപടി ലഭിക്കുന്നു. പരോൾ കാലാവധി കഴിഞ്ഞുവന്ന ചാർലിയെ ചോദ്യം ചെയ്തെങ്കിലും ചാർലി സൂസന്റെ വീട്ടിൽ ചില രേഖകൾ വാങ്ങാൻ പോയിരുന്നു എന്നല്ലാതെ സൂസന്റെ മരണവും ആയി ബന്ധപ്പെടുത്തുന്ന ഒന്നും ലഭിക്കുന്നില്ല. പക്ഷെ പഴയ കഥകൾ എല്ലാം ചാർലി തുറന്നു പറയുന്നു. ചിട്ടികമ്പനി പൊട്ടുമെന്ന ഘട്ടത്തിൽ എങ്ങനെയെങ്കിലും അതിൽ നിന്നും രക്ഷപെടാൻ ചാർലി സൂസനെ പലരുമായും ഭീഷണിപ്പെടുത്തി ബന്ധപ്പെടുത്തുന്നു. പക്ഷെ ചിട്ടികമ്പനി പൊളിയുകതന്നെ ചെയ്യുന്നു, ചാർലി ജയിലിൽ ആവുന്നു. ജയിലിൽ പെടുന്നതിനു മുന്നേ ചാർലി ചില രേഖകൾ സൂസനെ എല്പിച്ചിരുന്നു. അവയാണ് പരോളിൽ ഇറങ്ങിയ സമയത്ത് സൂസനെ കണ്ട് ചാർലി തിരിച്ച് വാങ്ങുന്നത്. കൂടാതെ സൂസന്റെ ഭർത്താവ് ഹർഷൻ മരിച്ചിട്ടില്ലെന്നും ഒരു ഭ്രാന്താശുപത്രിയിൽ ഉണ്ടെന്നും ചാർലി വെളിപ്പെടുത്തുന്നു. 

പി ആർ ഒ
അനുബന്ധ വർത്തമാനം
  • പ്രശസ്ത മനശ്ശാസ്ത്ര വിദഗ്ധൻ ഡോ. മാത്യൂ വെല്ലൂർ അഭിനയിച്ച ചിത്രം.
  • നടി സേതുലക്ഷ്മിയുടെ ആദ്യ ചലച്ചിത്രം
കഥാവസാനം എന്തു സംഭവിച്ചു?

ഭാന്താശുപത്രിയിൽ അന്വേഷിച്ച രവീന്ദ്രന്, ഹർഷൻ അവിടം വിട്ടെന്ന് മനസിലാകുന്നു. ഹർഷൻ ആകാം സൂസന്റെ മരണത്തിന്റെ പിന്നിൽ എന്ന് ഊഹിക്കുന്ന രവീന്ദ്രൻ, ഹർഷനെ തേടുന്നു. ഇതിനിടെ സൂസന്റെ മകനെ ദാത്തെടുക്കാനെന്ന വ്യാജേന പ്രസാദ് എന്ന പേരിൽ ഹർഷൻ എത്തുകയും പോലീസിന്റെ വലയിൽ അകപ്പെടുകയും ചെയ്യുന്നു. സൂസന്റെ മരണദിവസം അവിടെ എത്തിയിരുന്നെന്ന സത്യവും, അവൾ കുമുദം എന്ന വേശ്യ ആണെന്ന സത്യമറിഞ്ഞ താൻ തകർന്നു പോയെന്നും ഹർഷൻ വെളിപ്പെടുത്തുന്നു. എല്ലാം മറന്ന് ദൂരെ എവിടെയെങ്കിലും പോയി ജീവിക്കാമെന്ന് പറയുന്നെങ്കിലും അത് സൂസന് സമ്മതമായിരുന്നില്ല. തുടർന്ന് മദ്യപിച്ച് ലക്കുകെട്ട ഹർഷൻ സൂസനെ കൊല്ലാൻ ശ്രമിക്കുന്നു. പിറ്റിവിട്ട് ഓടിയ സൂസാൻ, താൻ സൂക്ഷിച്ചിരുന്ന വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്നു. സത്യമറിഞ്ഞ പോലീസ്, കോടതിയിലെ തുടർനടപടികൾക്കായി ഹർഷനെ കൊണ്ടുപോകുന്നു.

ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ഓഡിയോഗ്രാഫി
Film Score
വാതിൽപ്പുറ ചിത്രീകരണം
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
ഡിസൈൻസ്
ടൈറ്റിൽ ഗ്രാഫിക്സ്
Submitted by suvarna on Thu, 04/03/2014 - 21:49

ഗീതാഞ്ജലി

Title in English
Geethanjali

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും ഗീതാഞ്ജലിയിലൂടെ.മണിച്ചിത്രത്താഴിലെ സണ്ണി എന്ന കഥാപാത്രമായി മോഹൻലാൽ തിരിച്ചെത്തുന്ന ഗീതാഞ്ജലി ഒരു സൈക്കോ ത്രില്ലറാണ്.സുരേഷ്കുമാർ മേനക ദമ്പതിമാരുടെ മകൾ കീർത്തി സുരേഷാണ് ചിത്രത്തില നായിക.മണിച്ചിത്രത്താഴ് പുറത്തിറങ്ങി 20 വർഷങ്ങൾക്ക് ശേഷമാണ് ഗീതാഞ്ജലി എത്തുന്നത്.

അതിഥി താരം
വർഷം
2013
റിലീസ് തിയ്യതി
Runtime
149mins
സർട്ടിഫിക്കറ്റ്
Executive Producers
കഥാസന്ദർഭം

അറക്കൽ തറവാട്ടിലെ അഞ്ജലിയുടേയും അനൂപിന്റേയും വിവാഹം ഉറപ്പിച്ചതിനെ തുടർന്നു വർഷങ്ങൾക്കു മുമ്പു കൊല്ലപ്പെട്ട അഞ്ജലിയുടെ ഇരട്ട സഹോദരി ഗീതയുടെ പ്രേതത്തിന്റെ ശല്യങ്ങളുണ്ടാവുന്നു. അനൂപ് ആവശ്യപ്പെട്ടതനുസരിച്ച് മനശാസ്ത്രഞ്ജനായ ഡോ. സണ്ണി ജോസഫ് പ്രേതബാധയൊഴിവാക്കാനായി എത്തുന്നു.

 

അസോസിയേറ്റ് ക്യാമറ
കഥാസംഗ്രഹം

മുംബൈയിൽ ജോലി ചെയ്യുന്ന അനൂപും (നിഷാൻ) അഞ്ജലിയും (കീർത്തി) തമ്മിലുള്ള വിവാഹം വീട്ടുകാരുടെ സമ്മതത്തോടെ ഉറപ്പിച്ചിരിക്കുകയാണു. അഞ്ജലിയുടെ ഇരട്ട സഹോദരിയായ ഗീത മരിച്ചതിനു ശേഷം അമ്മയായ അന്നമ്മ (സീമ) നാട്ടിലുള്ള അറക്കൽ തറവാട്ടിൽ ഒറ്റക്കാണു താമസം. അനൂപിനു ഇംഗ്ലണ്ടിൽ ജോലി ലഭിച്ചതു കൊണ്ടു വേഗം വിവാഹം നടത്താൻ ബേബിച്ചായൻ (മധു) അഭിപ്രായപ്പെടുന്നു. ബേബിച്ചായന്റെ ഇളയ സഹോദരി സിസിലിയുടെ (അംബിക മോഹൻ) മകനാണു അനൂപ്. വിവാഹം മുംബൈയിൽ നടത്തിയിട്ടു നാട്ടിൽ അമ്മയെ പോയി അനുഗ്രഹം വാങ്ങിയാൽ മതിയാകുമെന്നു അഞ്ജലി പറഞ്ഞെങ്കിലും അനൂപിന്റെ ബന്ധുക്കളധികവും നാട്ടിലായതു കൊണ്ടു വിവാഹം അവിടെ വെച്ചു മതിയെന്നു തീരുമാനിക്കുന്നു.

ഒരു പരസ്യ ചിത്രികരണത്തിനായി ഊട്ടിയിൽ പോയി മടങ്ങി വരുമ്പോഴാണു അമ്മ ബാൽക്കണിയിൽ നിന്നു വീണു നട്ടെല്ലിനു പരുക്കു പറ്റി ആശുപത്രിയിലായ വിവരം അഞ്ജലി അറിയുന്നതു. അനൂപിനോടൊപ്പം അമ്മയെ കാണാനായി അഞ്ജലി നാട്ടിലെത്തുന്നു. ലൈഫ് സപ്പോർട്ടിന്റെ സഹായത്തലാണു അന്നമ്മ കഴിയുന്നതു. അഞ്ജലി അനൂപിനൊപ്പം തറവാടായ അറക്കൽ തറവാട്ടിലേക്കു പോകുന്നു. അവിടെയുള്ള വേലക്കാരും മറ്റു നാട്ടുകാരുമെല്ലാം അതൊരു പ്രേതബാധയുള്ള വീടായാണു കാണുന്നതു. അവിടെയെത്തുന്ന ദിവസം മുതൽ അഞ്ജലിക്കു പലപ്പോഴും ഗീതയുടെ സാന്നിധ്യം അനുഭവപ്പെടുന്നു.

അന്നമ്മയുടെ കാര്യത്തിൽ തീരുമാനമൊന്നുമില്ലാത്തതു കൊണ്ടു വിവാഹം നിശ്ചയിച്ച ദിവസം തന്നെ നടത്തുവാൻ തീരുമാനിക്കുന്നു. നാട്ടുകാരനായ വാസുദേവനു (ഗണേഷ് കുമാർ) അറക്കൽ തറവാട് വാങ്ങാൻ താത്പര്യമുണ്ട്. അതിനു വേണ്ടി കാര്യങ്ങൾ അഞ്ജലിയുമായി പറഞ്ഞുറപ്പിക്കുന്നു. വിവാഹം ഉറപ്പിക്കുന്നതോടെ അന്നമ്മയുടെ സഹോദരൻ കോശിയും (മഹേഷ്) സഹോദരി മോളിയും (മായ വിശ്വനാഥ്) മറ്റു ബന്ധുക്കളും അതു പോലെ മുമ്പു അവിടെ കാര്യങ്ങൾ നോക്കി നടത്തിയിരുന്ന തമ്പിച്ചായനും (സിദ്ധീഖ്) തറവാട്ടിലെത്തുന്നു. തറവാറ്റ് വിൽക്കുന്ന വിവരമറിഞ്ഞു അവരുടെ ബന്ധുവായ കൊച്ചു റാണിയെ വിവാഹം കഴിച്ചിരുന്ന തങ്കപ്പനാശാരിയും (ഇന്നസെന്റ്) മകൾ മേരിയും (സ്വപ്ന മേനോൻ) തങ്ങളുടെ അവകാശം ആവശ്യപ്പെട്ട് അവിടെയെത്തുന്നു.

ഗീതയുടെ പ്രേതാക്രമണത്തിൽ പരുക്കേറ്റു അഞ്ജലി ആശുപത്രിയിലാകുന്നു. വിവാഹത്തിനു മുമ്പു അഞ്ജലിയെ ഒരു മന:ശാസ്ത്രഞ്ജനെ കാണിക്കണമെന്നു ബേബിച്ചായൻ ആവശ്യപ്പെടുന്നു. അനൂപ്, സുഹൃത്തായ നകുലൻ (സുരേഷ് ഗോപി) വഴി മന:ശാസ്ത്രഞ്ജനായ ഡോക്ടർ സണ്ണി ജോസഫിനെ (മോഹൻലാൽ) വരുത്തുന്നു. സണ്ണി ആവശ്യപ്പെട്ടതനുസരിച്ചു അഞ്ജലി ഗീത കൊല്ലപ്പെടാനിടയായ സംഭവങ്ങൾ വിവരിക്കുന്നു. അഞ്ജലിയെ പോലെ തന്നെ ഗീതക്കും അനൂപിനെ ഇഷ്ടമായിരുന്നു. പക്ഷേ, അനൂപിനു അഞ്ജലിയെയാണു ഇഷ്ടമെന്നു അറിയുകയും അവർ തമ്മിലുള്ള വിവാഹം ഉറപ്പിക്കുകയും ചെയ്തതോടെ അതിന്റെ പേരിൽ വഴക്കിട്ടാണു ഗീത കടലിൽ ചാടി. മൃതശരീരം ലഭിച്ചില്ലെങ്കിലും മരണം നടന്നതായി സ്ഥിരീകരിക്കുകയായിരുന്നു.

സണ്ണി, അന്നമ്മയെ കണ്ടു കൂടുതൽ വിവരങ്ങളറിയാൻ ശ്രമിക്കുന്നെങ്കിലും ഫലമുണ്ടാകുന്നില്ല. ഗീതയുടെ മരണശേഷം പ്രശ്നങ്ങളുണ്ടാകുമ്പോൾ പുരോഹിതനായ കദളിക്കാട്ട് തിരുമേനി (നാസ്സർ) വന്നു പ്രാർത്ഥിച്ചു അവിടെ ഒരു കുരിശു വെച്ചതിനു ശേഷമാണു പ്രശ്നങ്ങളടങ്ങിയതു. തിരുമേനി വീണ്ടും വന്നു പ്രാർത്ഥന നടത്തുന്നു. സണ്ണിയുമായി സംസാരിക്കുന്ന തിരുമേനി പ്രശ്നങ്ങൾ കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നു പറയുന്നു.

തറവാട് വാസുദേവനു വിൽക്കാനായി രജിസ്ട്രേഷൻ നടത്തുമ്പോൾ അന്നമ്മ ബാൽക്കണിയിൽ നിന്നും വീണ ദിവസം ഗീതയെ ഒരു കാറിൽ കണ്ടതായി വാസുദേവൻ സംശയം പറയുന്നു. ആ കാറിന്റെ നമ്പർ എഴുതിവെച്ചതു കണ്ടുപിടിക്കാൻ ശ്രമിക്കുമ്പോൾ വാസുദേവനു ഗീതയുടെ ഫോൺ കോൾ വരുന്നു. ഗീത ആവശ്യപ്പെട്ടതനുസരിച്ചു പള്ളിയിൽ ചെല്ലുന്ന വാസുദേവൻ സണ്ണിയേയും അഞ്ജലിയേയും ഫോൺ ചെയ്തു വരുത്തുന്നെങ്കിലും അവരെത്തുന്നതിനു മുമ്പു കൊല്ലപ്പെടുന്നു. വാസുദേവന്റെ കയ്യിലുണ്ടായിരുന്ന കുരിശു തമ്പിച്ചായനു കദളിക്കാട്ടു തിരുമേനി നൽകിയിരുന്നതാണെന്നു സണ്ണി മനസ്സിലാക്കുന്നു. തമ്പിച്ചായൻ അഞ്ജലിയോടു തറവാടിന്റെ ഒരോഹരി ആവശ്യപ്പെടുന്നു.

അനൂപിന്റേയും അഞ്ജലിയുടേയും വിവാഹം നടത്താൻ വീട്ടുകാർ ശ്രമിക്കുമ്പോൾ സണ്ണി അഞ്ജലിക്കും മാനസിക രോഗമാണെന്നു പറഞ്ഞു തടയാൻ ശ്രമിക്കുന്നെങ്കിലും എല്ലാവരുടേയും എതിർപ്പിനെ തുടർന്നു വിവാഹ തീയതി ഉറപ്പിക്കുന്നു. വിവാഹത്തിനു മുമ്പു തമ്പിച്ചായൻ തീപിടിച്ചു മരണമടയുന്നു. അനൂപ് വീട്ടിൽ നിന്നു പുറത്താക്കുന്നെങ്കിലും സണ്ണി ബോധം തെളിഞ്ഞ അന്നമ്മയെ പോയി കണ്ടു സംസാരിക്കുന്നു.

 

വെബ്സൈറ്റ്
http://www.geethanjalimalayalammovie.com/
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം

ഫാസിൽ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തേയും പ്രശസ്ത ചിത്രങ്ങളിലൊന്നായ മണിചിത്രത്താഴിലെ കഥാപാത്രമായ ഡോ. സണ്ണി (മോഹൻലാൽ) തന്നെ ഈ സിനിമയിലും നായകനായി വരുന്നു. മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം എന്ന പേരിലാണു അറിയപ്പെട്ടതെങ്കിലും സംവിധയകൻ പ്രിയദർശൻ ഇതൊരു രണ്ടാം ഭാഗമല്ല എന്നാണു അവകാശപ്പെട്ടതു.  മണിച്ചിത്രത്താഴിൽ അഭിനയിച്ചവരിൽ സുരേഷ് ഗോപി ഒരു അതിഥി കഥാപാത്രമായി ഈ സിനിമയിലുണ്ട്.

മണിച്ചിത്രത്താഴിൽ അഭിനയിച്ചവരിൽ ഇന്നസെന്റ്, ഗണേഷ് കുമാർ എന്നിവർ ഗീതാഞ്ജലിയിലും ഉണ്ടെങ്കിലും തികച്ച വ്യത്യസ്തമായ വേഷങ്ങളായിരുന്നു.

നായിക കീർത്തി സുരേഷിന്റെ ആദ്യ സിനിമയാണിതു. നിർമ്മാതാവായ സുരേഷ് കുമാറിന്റേയും നടി മേനകയുടേയും മകളാണു കീർത്തി.

തമിഴ് നടൻ നാസ്സർ ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. നാസ്സർ ഇതിനു മുമ്പ് ഉടയോനിൽ മോഹൻലാലിനോടൊപ്പം അഭിനയിച്ചിരുന്നു.

മണിച്ചിത്രത്താഴിന്റെ രണ്ടാം യൂണിറ്റിന്റെ സംവിധായകരിൽ ഒരാൾ പ്രിയദർശനായിരുന്നു. മറ്റുള്ളവർ - സിദ്ധീഖ്, ലാൽ, സിബി മലയിൽ.

മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗമെന്ന പേരിൽ സിനിമ റിലീസിനു മുമ്പ് പ്രശസ്തി നേടിയെങ്കിലും ബോക്സോഫീസിൽ പരാജയമായിരുന്നു.

സിനിമ സമർപ്പിച്ചിരിക്കുന്നതു നിർമ്മാതാവായ ജി പി വിജയകുമാറിന്റെ പിതാവ് ശ്രീ ഇടവന ഗോപാലപിള്ളക്കാണു.

 

Cinematography
Goofs
സിനിമയിൽ അനൂപിന്റെ അമ്മയുടേ (അംബിക മോഹൻ) പേരു സിസിലി എന്നു പറയുന്നുണ്ടെങ്കിലും ടൈറ്റിൽ കാർഡിലിൽ ഗ്രേസി എന്നാണെഴുതിയിരിക്കുന്നതു.
നിർമ്മാണ നിർവ്വഹണം
കഥാവസാനം എന്തു സംഭവിച്ചു?

കല്യാണത്തിനായി അഞ്ജലിയെ വിളിക്കാൻ വരുന്ന അനൂപിനെ കണ്ടു സണ്ണി കാര്യങ്ങളെല്ലാം വിശദീകരിക്കുന്നു. അനൂപും അഞ്ജലിയുമായുള്ള വിവാഹം ഉറപ്പിച്ചതിന്റെ പേരിൽ വഴക്കിട്ടു ഗീത അഞ്ജലിയെ കൊല്ലുകയായിരുന്നു. അതിനു ശേഷം അന്നമ്മയുടേയും തമ്പിച്ചായന്റേയും അറിവോടെ ഗീത അഞ്ജലിയായി മാറി ജീവിക്കുകയായിരുന്നു. മുമ്പു ഊട്ടിയിൽ വന്ന ശേഷം അമ്മയെ കാണാൻ വന്നിട്ടുണ്ടാകുന്ന വഴക്കിലാണു അന്നമ്മ ബാൽക്കണിൽ നിന്നു താഴെ വീഴുന്നതു. ഗീത ആവശ്യപ്പെട്ടതനുസരിച്ചു തമ്പിച്ചായനായിരുന്നു വാസുദേവനെ കൊലപ്പെടുത്തിയതു. ഗീത തന്നെയാണു പിന്നീട് ബേബിച്ചായനെ കൊല്ലുന്നതും. മനസ്സിലുള്ള കുറ്റബോധം കൊണ്ടായിരുന്നു ഗീതക്കു അഞ്ജലിയുടെ പ്രേതം തന്നെ ആക്രമിക്കാൻ വരുന്നതായി തോന്നിയിരുന്നതു. ഇതെല്ലാം അറിഞ്ഞ ഗീതയെ പോയി കാണുന്ന അനൂപിനെ ഗീത വധിക്കാൻ ശ്രമിക്കുന്നെങ്കിലും സണ്ണിയെത്തി രക്ഷിക്കുന്നു. ഗീത കൊല്ലപ്പെടുകയും ചെയ്യുന്നു.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
സ്റ്റുഡിയോ
വാതിൽപ്പുറ ചിത്രീകരണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
തിരുവനന്തപുരം, മുംബൈ
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
ഗാനലേഖനം
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം
സംഘട്ടനം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by Neeli on Wed, 11/06/2013 - 12:05

ബാങ്കിങ്ങ് അവേഴ്സ് - 10 ടു 4

Title in English
Banking Hours-10 to 4

വർഷം
2012
റിലീസ് തിയ്യതി
Runtime
113mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

കൊച്ചി നഗരത്തിലെ ഒരു ബാങ്കിൽ നടക്കുന്ന മോഷണ ശ്രമവും അതിനൊപ്പം ബാങ്കിലുണ്ടാകുന്ന ഒരു കൊലപാതകവും ബാങ്കിങ്ങ് സമയത്തിനുള്ളിൽത്തന്നെ തീരുന്ന അന്വേഷണവും. ക്രൈം ത്രില്ലർ ഇൻവെസ്റ്റിഗേഷൻ സിനിമ.

Direction
കഥാസംഗ്രഹം

ലിമോ ബാങ്കിന്റെ കൊച്ചി ബ്രാഞ്ചിലെ ഒരു തിങ്കളാഴ്ച ദിവസം. വിവിധ ആവശ്യങ്ങൾക്കായി നിരവധി കസ്റ്റമേഴ്സ് രാവിലെത്തന്നെ ബാങ്കിലെത്തിയിട്ടുണ്ട്. സ്വർണ്ണാഭരണം പണയം വെയ്ക്കാൻ വന്നതാണ് ഹരി(ജയകൃഷ്ണൻ)യുടെ ഭാര്യ(ലക്ഷ്മി പ്രിയ) അവൾ പണവുമായി വരുന്നത് കാത്ത് പുറത്ത് അവളുടെ അച്ഛനും(രാഘവൻ) സഹോദരനും മകനുമുണ്ട്. സഹോദരന്റെ എം ബി ബി എസ് പഠനത്തിനു അച്ഛൻ ഹരിയോട് പണം ചോദിച്ചെങ്കിലും അയാൾ അച്ഛനെ അപമാനിച്ചയക്കുന്നു. സഹോദരനോട് വാത്സല്യമുള്ള ഹരിയുടേ ഭാര്യ ഹരിയറിയാതെ അവളുടെ സ്വർണ്ണം പണയം വെച്ച് പണം സംഘടിപ്പിക്കാനാണ് ബാങ്കിൽ ഇരിക്കുന്നത്.

കൌമാരം കടന്ന മകളു(ഷഫ്ന)മായി ഫെർണാണ്ടസ്(ശങ്കർ) ബാങ്കിൽ എത്തിയിട്ടുണ്ട്. മകൾക്കൊരു കാമുകനുണ്ടെന്നും ആ ബന്ധം തുടരാതിരിക്കാൻ മകളെ വാഗമണ്ണിലുള്ള ബന്ധുവിന്റെ വീട്ടിൽ കൊണ്ടു പോകുന്നതിനു മുൻപായി ബാങ്കിൽ നിന്ന് ചില രേഖകൾ വാങ്ങാൻ എത്തിയതാണ് അയാളും മകളും. എന്നാൽ അയാളും മകളും ബാങ്കിൽ വരുമെന്നറിഞ്ഞ് ബാങ്കിലെത്തിയിട്ടുണ്ട് മകളുടെ കാമുകനായ രാഹുലും(മുന്ന) രണ്ട് സുഹൃത്തുക്കളും. രാഹുലിന്റെ കാമുകിയെ വാഗമണ്ണിലേക്ക് പറഞ്ഞയക്കുന്നു എന്നറിഞ്ഞ ഉടനെ രാഹുലും സുഹൃത്തുക്കളും രാഹുലിനേയും കാമുകിയേയും രജിസ്റ്റർ വിവാഹം ചെയ്യാനും മറ്റൊരിടത്തേക്ക് പറഞ്ഞയക്കാനും പ്ലാൻ ചെയ്ത് വന്നതാണ് ബാങ്കിൽ.

എന്നാൽ അതേ ദിവസം തന്നെ ബാങ്കിന്റെ ലോക്കർ റൂമിൽ നിന്നും കനത്തു തുക മോഷ്ടിക്കാൻ തയ്യാറായി ഒരു ബാങ്ക് മോഷണ സംഘം പ്ലാൻ ചെയ്തു വന്നിട്ടുണ്ട് (നിഷാന്ത് സാഗർ, അരുൺ, കിരൺ രാജ്) വ്യക്തമായ പ്ലാ‍നിങ്ങാണ് അവർ അതിനായി ചെയ്തിരിക്കുന്നത്. ഇവർ ബാങ്കിന്റെ ഉള്ളിൽ പല വശങ്ങളിലായി നിലയുറപ്പിക്കുന്നു. ആ സമയത്താണ് ഒരു വികാരിയച്ചൻ(അശോകൻ) ചെക്ക് മാറി പണം വാങ്ങാൻ ബാങ്കിലെത്തിയിരിക്കുന്നത്.

ഇതേ ദിവസം ഇതേ സമയത്തു തന്നെ നഗരത്തിലെ പ്രമുഖ ബിസിനസ്സ് മാനായ നന്ദനും(ഇർഷാദ്) ബാങ്കിലെത്തിയിട്ടുണ്ട്. രണ്ട് കോടി തുക തന്റെ അക്കൌണ്ടിൽ നിന്നും പിൻ വലിക്കുകയാണ് അയാളുടെ ഉദ്ദേശ്യം. അയാൾ ആകെ അസ്വസ്ഥനാണ്. കാരണം തലേ ദിവസം ഫ്ലാറ്റിന്റെ പാർക്കിങ്ങ് ഗ്രൌണ്ടിലെ കാറിൽ നിന്ന് നന്ദന്റെ മകളെ ആരോ തട്ടിക്കൊണ്ടുപോയി. അവർക്ക് രണ്ട് കോടി കൊടുത്താൽ മകളെ അപായപ്പെടുത്താതെ തിരിച്ചു ലഭിക്കും. മകളെ തിരിച്ചു കിട്ടാനുള്ള വ്യഗ്രതയിൽ പോലീസിനെപ്പോലും അറിയിക്കാതെ രണ്ട് കോടി കൊടുത്ത് മകളെ തിരിച്ചു വാങ്ങുകയാണ് നന്ദന്റെ ലക്ഷ്യം.

രാവിലെ നിരവധി ബാങ്കിങ്ങ് ഇടപാടുള്ളതുകൊണ്ട് ബാങ്ക് സ്റ്റാഫ്സും ജനറൽ മാനേജരും (കൃഷ്ണ) വളരെ തിരക്കിലാണ്. മാനേജരുടെ സുഹൃത്തും ബാങ്കിന്റെ കസ്റ്റമറുമായ അജയ് വാസുദേവും(കൈലാഷ്) ബാങ്കിലെത്തിയിട്ടുണ്ട്. അയാൾക്ക് അന്ന് തന്നെ ഓസ്ട്രേലിയക്ക് പോകേണ്ടതാണ്. അതിന്റെ ഡീറ്റെയിത്സും മറ്റു അനുബന്ധ കാര്യങ്ങളും ബാങ്കാണ് ഏർപ്പാട് ചെയ്യുന്നത്. അതിനു വേണ്ടി ബാങ്കിലെത്തിയ അജയ് വാസുദേവ് തന്റെ മൊബൈലിൽ വളരെ തിരക്കിലാണ്. നിരവധി കാമുകിമാരുള്ള അജയ്അവരോടൊക്കെ മൊബൈലിൽ സംസാരിക്കുന്നു. അജയിന്റെ അമ്മാവന്റെ (മജീദ്) മകളു(സരയൂ)മായി വിവാഹം ഉറപ്പിച്ചിരിക്കുകയാണ് അച്ഛനും അമ്മയും (സത്താർ - അംബികാ മോഹൻ) പക്ഷെ, അയാൾക്ക് സ്ത്രീ എന്നത് വെറുമൊരു ലഹരിയായിരുന്നു.

രാവിലത്തെ തിരക്കു പിടിച്ച സമയത്തു തന്നെ കുറച്ച് ഐ ടി വിദ്യാർത്ഥികൾ (ബിയോൺ, വിഷ്ണുപ്രിയ) കാർ ലോണിനെപ്പറ്റിയറിയാൻ ബാങ്കിലെത്തുന്നു. ഇതേ സമയത്ത് തന്നെ ബാങ്കിൽ ഇടപാടുകൾക്കെന്നപോലെ മൂന്ന് അജ്ഞാതരും നിലയുറപ്പിച്ചിട്ടുണ്ട് (ജിഷ്ണു രാഘവൻ, റ്റിനി ടോം, മനോജ് പറവൂർ) അല്പസമയത്തിനു ശേഷം ശ്രാവൺ വർമ്മ (അനൂ‍പ് മേനോൻ) എന്ന ചെറുപ്പക്കാരൻ ബാങ്കിലെത്തുന്നു. അയാൾ ആരോടൊക്കെയോ മൊബൈലിൽ സംസാരിക്കുകയും നിർദ്ദേശം കൊടുക്കുകയും ചെയ്യുന്നുണ്ട്. അജ്ഞാതമാണ് ഇവരുടെ പ്രവൃത്തികൾ. ഇതിനിടയിൽ അജയ് വാസുദേവനും കാർലോണിനെക്കുറിച്ച് അന്വേഷിച്ചെത്തിയ സംഘവും തമ്മിൽ ചെറിയ വഴക്കുണ്ടാകുന്നു. വിദ്യാർത്ഥിസംഘത്തിലെ പെൺകുട്ടിയോട് അജയ് അപമര്യാദയായി പെരുമാറിയതായിരുന്നു വിഷയം. അതിനു അല്പസമയത്തിനു ശേഷം ബാങ്കിൽ കറണ്ട് പോകുന്നു. ജനറേറ്ററും പ്രവർത്തിക്കാത്തതിനാൽ ബാങ്ക് പൂർണ്ണമായും ഇരുട്ടിലാകുന്നു. ഇരുട്ടിൽ നിന്ന് ഏതോ ചെറുപ്പക്കാരന്റെ അമർത്തിപ്പിടീച്ച നിലവിളി കേൾക്കുന്നു. കുറച്ചു നിമിഷങ്ങൾക്ക് ശേഷം കറണ്ട് വന്നപ്പോൾ കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റ് അജയ് വാസുദേവൻ തറയിൽ കിടന്ന് പിടക്കുന്നതാണ് കണ്ടത്.  അത് കണ്ട് എല്ലാവരും പരിഭ്രാന്തരാകുന്നു. അല്പ സമയത്തെ പിടച്ചിലിനു ശേഷം അജയ് വാസുദേവൻ മരണപ്പെടുന്നു. സ്ഥിതിഗതികൾ ഇങ്ങിനെയാണെന്ന് കണ്ട ശ്രാവൺ വർമ്മ താൻ ആരാണെന്നും എന്തിനു ബാങ്കിൽ എത്തിയെന്നും ജനറൽ മാനേജരോടും അവിടെ കൂടി നിന്ന കസ്റ്റമേഴ്സിനോടും വെളിപ്പെടുത്തുന്നു. റോബറി നടക്കുമെന്ന് കരുതിയ ബാങ്കിൽ ഒരു കൊലപാതകം തന്നെ നടക്കുന്നു.

തുടർന്ന് അത്യന്തം സസ്പെൻസ് നിറഞ്ഞ മുഹൂർത്തങ്ങൾ

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
വാതിൽപ്പുറ ചിത്രീകരണം
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
സംഘട്ടനം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ
Submitted by nanz on Fri, 10/05/2012 - 22:15

ഇലക്ട്ര

Title in English
Electra
വർഷം
2016
റിലീസ് തിയ്യതി
കഥാസന്ദർഭം

പുരാതന ഗ്രീക്ക് മിത്തോളജിയിലെ ‘ഇലക്ട്ര’ എന്ന രാജകുമാരിയുടെ ജീവിത സംഘർഷങ്ങളുടെ കഥ മലയാള ഭൂമികയിലേക്ക് പറിച്ചു നട്ട് കേരളത്തിലെ മധ്യ തിരുവിതാംകൂറിലെ തിരുവല്ലയിൽ ‘അമരത്ത്’ തറവാട്ടിലെ കുടുംബ ജീവിത സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഒരേ സമയം ഫാമിലി സ്റ്റോറിയായും അതോടോപ്പം ഒരു ക്രൈം ഡിറ്റക്ഷൻ സ്റ്റോറിയായും അവതരിപ്പിക്കുന്നു.

അസോസിയേറ്റ് ക്യാമറ
കഥാസംഗ്രഹം

മധ്യ തിരുവിതാംകൂറിലെ തിരുവല്ല ഭാഗത്തെ ‘അമരത്ത്’ തറവാടിനെ കേന്ദ്രീകരിച്ചാണു സിനിമയുടെ മുഖ്യപ്രമേയത്തിന്റെ പശ്ചാത്തലഭൂമിക. തിരുവല്ലയിലെ പ്ലാന്ററായ എബ്രാഹാമിന്റെ (പ്രകാശ് രാജ്) തറവാടാണു അമരത്ത് തറവാട്. എബ്രഹാമിനും ഭാര്യ ഡയാന(മനീഷ കൊയ് രാള) യ്ക്കും രണ്ടു മക്കൾ എഡിനും ഇലക്ട്ര(നയൻ താര)യും.

എഡ്വിൻ അമ്മയുടെ മകനായിരുന്നെങ്കിൽ ഇലക്ട്ര അപ്പന്റെ മകളായിരുന്നു. ഇലക്ട്രയ്ക്ക് അപ്പനോടായിരുന്നു സ്നേഹവും അടുപ്പവും കൂടുതൽ. അപ്പനോട് കടുത്ത ഭക്തിയും കടപ്പാടും വിധേയത്വവും തീവ്ര സ്നേഹവും ഇലക്ട്രയ്ക്കുണ്ടായിരുന്നു. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ വിദ്വേഷം, ചതി, പ്രതികാരം, പ്രണയം എന്നീ വികരങ്ങൾ അമരത്ത് തറവാട്ടിലെ അംഗങ്ങളുടെ മനസ്സിൽ സ്വരൂപിക്കപ്പെട്ടു. ആ കുടുംബബന്ധങ്ങൾ താളം തെറ്റി. സമ്മിശ്ര വികാരങ്ങളിൽ കുടുംബം മുന്നോട്ട് പോകവേയാണ് അപ്രതീക്ഷിതമായി എബ്രഹാമിന്റെ മരണം അവിടെ നടന്നത്.

എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ അപ്പന്റെ മരണം സ്വാഭാവികമല്ല അതൊരു കൊലപാതകമാണെന്ന് ഇലക്ട്ര തിരിച്ചറിയുന്നു. അപ്പനോട് എല്ലാ അംഗങ്ങളും തീവ്ര സ്നേഹത്തിലായിരുന്നെങ്കിലും അപ്പൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന തിരിച്ചറിവ് ഇലക്ട്രയെ കൂടുതൽ സംശയാലുവാക്കി. ആ മരണത്തിന്റെ ദുരൂഹതകളിലേക്ക് ഇലക്ട്ര ഇറങ്ങി തിരിച്ചു. ഇലക്ട്രയുടെ സഞ്ചാരവും തുടർന്നുള്ള പ്രതികാരവുമാണ് പിന്നീട് സിനിമ പറയുന്നത്.

അനുബന്ധ വർത്തമാനം
  • ബോളിവുഡ് നടി മനീഷ കൊയ് രാള, തമിഴ് നടൻ പ്രകാശ് രാജ്, മലയാളത്തിൽ തുടക്കം കുറിച്ച് പിന്നീട് തമിഴ് സിനിമയിൽ സജീവമായ നയൻ താര എന്നിവർ ഈ സിനിമയിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

 

  • ഹിന്ദി സിനിമയിലെ പ്രമുഖ ഛായാഗ്രാഹകൻ സനു ജോൺ വർഗ്ഗീസാണു ഈ ചിത്രത്തിന്റെ ഛായാഗ്രഹണം.
  •  
  • നിരവധി ഫെസ്റ്റിവലുകളിൽ നിരവധി പുരസ്കാരങ്ങളും നിരൂപക ശ്രദ്ധയും നേടി 2010 ൽ പൂർത്തിയായ ഈ ചിത്രം 2016 ലാണ് റിലീസ് ചെയ്തത്
അസ്സോസിയേറ്റ് എഡിറ്റർ
Art Direction
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Daasan on Mon, 04/23/2012 - 17:58

വീട്ടിലേക്കുള്ള വഴി

Title in English
Veettilekkulla Vazhi ( The Way Home )
വർഷം
2011
റിലീസ് തിയ്യതി
Runtime
95mins
Screenplay
അവലംബം
http://www.thewayhomecinema.com/
കഥാസന്ദർഭം

വീട്ടിലേക്കുള്ള വഴി മാനുഷിക ബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള സാഹസികമായ ഒരു യാത്രയുടെ കഥ പറയുന്നു.മനുഷ്യത്വവും,നിസ്സഹായതയും,സ്നേഹവും,അതിജീവനവും,നിഷ്ക്കളങ്കതയുമൊക്കെ ഉൾപ്പെടുന്ന ചോരയുടെ മുഖമുള്ള ഇന്ത്യൻ ഭീകരപ്രവർത്തനത്തിന്റെ വിവിധ മുഖങ്ങൾ ഈ സിനിമയിലൂടെ അനാവരണം ചെയ്യപ്പെടുന്നു.

കഥാസംഗ്രഹം

ഭൂതകാലം അസാധാരണമായി വേട്ടയാടപ്പെടുന്ന ഒരു ഡോക്ടറുടെ കഥയാണ് വീട്ടിലേക്കുള്ള വഴി.ഡൽഹിയിലെ ഒരു മാർക്കറ്റിൽ വച്ച് നടക്കുന്ന ഒരു ബോംബ് സ്ഫോടനത്തിൽ കണ്മുന്നിൽ വച്ച് കൊല്ലപ്പെട്ട ഭാര്യയുടെയും അഞ്ച് വയസ്സുള്ള സ്വന്തം മകന്റേയും ഓർമ്മകളാണ് അയാളെ വേട്ടയാടുന്നത്.

ജയിലിലെ ഹോസ്പിറ്റലിൽ ജോലി നോക്കുന്ന ഡോക്ടർ ഇന്ത്യൻ ജിഹാദെന്ന സംഘടനയിലെ ആത്മഹത്യാ സ്ക്വാഡ് മെംബറന്മാരിലൊരാളായ സ്ത്രീയെ ആണ് ചികിത്സിക്കുന്നത്. ബോബ്സ്ഫോടനത്തിനു ശ്രമിച്ച് വളരെ ഗുരുതരാവസ്ഥയിൽക്കഴിയുന്ന അവരുടെ ജീവൻ രക്ഷിക്കാനുള്ള ഡോക്ടറുടെ ശ്രമങ്ങൾ പരാജയപ്പെടുന്നു. മരിക്കുന്നതിനു മുമ്പ് അഞ്ച് വയസ്സുള്ള  അവരുടെ മകനെ കണ്ടെത്തി അവന്റെ ഭർത്താവിനെ ഏൽപ്പിക്കണമെന്ന് അപേക്ഷിക്കുന്നു. ഭീകരസംഘടനയുടെ തലവനായ അബ്ദുൾ സുബാൻ താരിഖാണ് കുട്ടിയുടെ പിതാവ്.

കേരളത്തിൽ നിന്ന് കണ്ടെത്തുന്ന കുട്ടിയോടൊപ്പം അവന്റെ പിതാവിനെ കണ്ടെത്താനായി ഡോക്ടർ നടത്തുന്ന യാത്രയും ആ യാത്രയിൽ അയാൾക്ക് മനസ്സിലാവുന്ന ഭീകരസംഘടനയുടെ രഹസ്യങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം.

വെബ്സൈറ്റ്
http://www.thewayhomecinema.com/
അനുബന്ധ വർത്തമാനം
  • പതിനഞ്ചോളം അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിൽ ഔദ്യോഗികമായി പ്രദർശനത്തിനു തിരഞ്ഞെടുത്ത ചിത്രം.
  • 2010 ഒക്ടോബർ 22ന് മുംബൈയിലെ 12ആം ചലച്ചിത്രോത്സവത്തിനു തുടക്കം കുറിച്ച ചിത്രം.
  • 58-ആമത് ഇന്ത്യൻ ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച മലയാള ചലച്ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ലഡാക്ക്,കാശ്മീർ,ജൈസൽമേർ,ജോധ്പൂർ,ബിക്കംകൂർ,അജ്മീർ,പുഷ്ക്കരന്ദ്,ഡൽഹി കേരള തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇതിന്റെ ചിത്രീകരണം.
വസ്ത്രാലങ്കാരം
പരസ്യം
Submitted by m3db on Mon, 08/01/2011 - 15:25

ന്യൂ ഡൽഹി

Title in English
New Delhi
വർഷം
1987
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

ശങ്കര്‍(ദേവന്‍), സി. ആര്‍. പണിക്കര്‍(ജഗന്നാഥ വര്‍മ്മ) എന്നീ രണ്ടു രാഷ്ട്രീയനേതാക്കള്‍ ജി. കൃഷ്ണമൂര്‍ത്തിയെന്ന (മമ്മൂട്ടി) പത്രപ്രവര്‍ത്തകനെ രാഷ്ട്രീയ-പക പോക്കലിന്റെ പേരില്‍ കഠിനമായി മര്‍ദ്ദിക്കുകയും ഭ്രാന്താരോപിച്ച് ജയിലിലാക്കുകയും, കൃഷ്ണമൂര്‍ത്തിയുടെ സുഹൃത്ത് മരിയയെ(സുമലത) ബലാല്‍കാരം ചെയ്യുകയും ചെയ്യുന്നു. ശിക്ഷയ്ക്കു ശേഷം ജയില്‍ വിമോചിതനായ കൃഷ്ണമൂര്‍ത്തി മരിയയുടെ പണം കൊണ്ട് ന്യൂ ഡെല്‍ഹി ഡയറി എന്ന പേരില്‍ പത്രം തുടങ്ങുകയും, തന്റെ ഒത്താശയാല്‍ ജയില്‍ ചാടിയ നാലു സുഹൃത്തുക്കളെ ഉപയോഗിച്ച് പ്രതികാരം ചെയ്യുകയും ചെയ്യുന്നു

അസോസിയേറ്റ് ക്യാമറ
Direction
ഓഫീസ് നിർവ്വഹണം
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം

ഇർവിംഗ് വാലസിന്റെ "ദ് ഓൾമൈറ്റി" എന്ന നോവലിന്റെ കഥാതന്തു ആസ്പദമാക്കിയ ചിത്രം

നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
വാതിൽപ്പുറ ചിത്രീകരണം
Art Direction
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
ചമയം
വസ്ത്രാലങ്കാരം
സംഘട്ടനം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by rkurian on Mon, 01/17/2011 - 15:29

മൂന്നിലൊന്ന്

Title in English
Moonnilonnu
വർഷം
1996
സർട്ടിഫിക്കറ്റ്
Executive Producers
കഥാസന്ദർഭം

മൂന്നു സഹോദരിമാരെ പ്രണയം നടിച്ച് വധിക്കാനൊരുങ്ങുന്നൊരു സീരിയൽ കില്ലർ, അയാളെ നേരിടുന്ന പെൺകുട്ടിയും അവളുടെ സുഹൃത്തും...

അനുബന്ധ വർത്തമാനം

ഒന്നിലധികം ഹിച്കോക്ക് സിനിമകളിൽ നിന്നുള്ള കഥാതന്തുക്കളും സംഗീതവും രംഗങ്ങളും ഉപയോഗിച്ചിരിക്കുന്നു.

ഇഫക്റ്റ്സ്
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
സംഘട്ടനം
Submitted by rkurian on Tue, 01/04/2011 - 06:39

പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ

Title in English
Paleri Manikyam: Oru Pathira Kolapathakathinte Katha

 

 

 

 

 
അതിഥി താരം
Paleri Manikyam
വർഷം
2009
റിലീസ് തിയ്യതി
Runtime
155mins
അനുബന്ധ വർത്തമാനം
  •  തിരക്കഥാകൃത്ത് ടി എ റസാഖ് ഈ ചിത്രത്തിൽ ഒരു ഗസൽ ഗായകന്റെ വേഷം ചെയ്തിരിക്കുന്നു. 
Art Direction
Submitted by m3db on Thu, 01/21/2010 - 12:36

രൗദ്രം

Title in English
Roudram
വർഷം
2008
റിലീസ് തിയ്യതി
Runtime
153mins
സർട്ടിഫിക്കറ്റ്
ലെയ്സൺ ഓഫീസർ
കഥാസന്ദർഭം

ഒരു പ്രമുഖ കഞ്ചാവ് കള്ളക്കടത്തുകാരാൻ കന്പിളികണ്ടം ജോസ് കൊച്ചിയിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു. സംസ്ഥാന മുഖ്യമന്ത്രി അതന്വേഷിക്കാൻ അസിസ്റ്റന്റ് കമ്മിഷണർ നരേന്ദ്രനെ നേരിട്ടു ചുമതലപ്പെടുത്തുന്നു. അന്വേഷിച് ഒരോ തുന്പുകൾ കണ്ടെതുന്പോൾ അവരെല്ലാം കൊല്ലപ്പെടുന്നു. ശത്രുക്കൾ പ്രമുഖർ, ശക്തരായവർ പണം കൊണ്ടും അധികാരം കൊണ്ടും. അവർക്കെതിരെയുള്ള നരേന്ദ്രന്റെ ധീരമായ പോരാട്ടം.

അസോസിയേറ്റ് ക്യാമറ
പി ആർ ഒ
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
വാതിൽപ്പുറ ചിത്രീകരണം
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
വസ്ത്രാലങ്കാരം (പ്രധാന നടൻ)
സംഘട്ടനം
ഡിസൈൻസ്
Submitted by Pachu on Tue, 02/17/2009 - 10:13