ലളിതസംഗീതം

ഞാനീ കാറ്റിന്റെ

ഞാനീ കാറ്റിന്റെ കൂടെപ്പോയൊരു പൂ നുള്ളി വന്നാലോ
ഒന്നല്ലൊരു പിടി പൂവ്  നുള്ളി
എൻ മുടിച്ചാർത്തിൽ നീ ചൂടിക്കില്ലേ
പൂവായ പൂവെല്ലാം ചൂടിക്കാം നിന്നെ
 ആ പൂമണം ഞാനെടുക്കും
മെല്ലെ മുകർന്നെടുക്കും
(ഞാനീ കാറ്റിന്റെ...)

സ്നേഹാമൃതം നുകർന്നോമനേ നമ്മളും
ദേവതാത്മാക്കളാകും
മുക്കുറ്റി പൂക്കുമെൻ മുറ്റത്തും
സ്വർഗ്ഗവാതിൽക്കിളി പാടും
സ്വർഗ്ഗവാതിൽക്കിളി പാടും
പാടാം നമ്മൾക്ക് സ്നേഹം
നമ്മുടെ വീടൊരു സ്വർഗ്ഗമാക്കും
വീടൊരു സ്വർഗ്ഗമാക്കും
(ഞാനീ കാറ്റിന്റെ...)

ഗാനശാഖ

പൊയ്പ്പോയതോർക്കുവാൻ എന്തു രസം

 

പൊയ്പ്പോയതോർക്കുവാൻ എന്തു രസം
പോയ സ്വപ്നങ്ങളോർക്കുവാൻ എന്തു രസം

കടവത്ത് വഞ്ചിക്കായ് കാക്കുമ്പോൾ
മഴ വന്നു കുടയില്ലാ പൈതങ്ങളായി നമ്മൾ
അറിയാതെ നിൻ കൈ പിടിച്ചു ഞാൻ
അരികത്തെ അരയാൽ ചുവട്ടിൽ നിന്നു

മഴയുടെ തൂവെള്ളിത്തന്തികൾ കാറ്റിന്റെ
മധുരമാം താളം മുറുകിയപ്പോൾ
തൊട്ടു തൊട്ടില്ലെന്ന മട്ടിൽ നിൽക്കും
നിന്നെ കെട്ടിപ്പിടിച്ചു ഞാൻ മുത്തമിട്ടു
കന്നിമുത്തമിട്ടു
(പൊയ്പ്പോയതോർക്കുവാൻ....)

ഗാനശാഖ

ശരദിന്ദുവായ് വന്ന ശാലീനതേ

 

 

ശരദിന്ദുവായി വന്ന ശാലീനതേ
നീ ഒരു കുമ്പിൾ കുളിർ നിലാവെനിക്ക് തന്നു
ശത തന്ത്രിയാം നിന്റെ വീണ മീട്ടി
ഒരു മധുരസംഗീതമായ് നീ ഒഴുകി വന്നു
(ശരദിന്ദു....)

ഇന്നൊരു ഗസലിൻ രജനീ ഗന്ധി
എൻ മലർ വാടിയിൽ വിരിയേ
ഇതൾ വിരിയേ
നനവാർന്നൊരു പട്ടുറുമാലായ് നിൻ
മൃദുമാനസമതിലമരുമ്പോൾ
പടരുകയല്ലേ തോഴീ അതിലെൻ
പ്രണയപരാഗ സുഗന്ധം
(ശരദിന്ദു....)

ഗാനശാഖ

ഹോ ഒരു ശേഭാലീ പുഷ്പത്തിൻ

 

ഹോ ഒരു ശേഭാലീ പുഷ്പത്തിൻ നറുമണമായ് നീ വന്നു
ഹോ ഒന്നു വലം വെച്ചെങ്ങോ മായും തെന്നലായ് നീ വന്നൂ
എന്നെ ഒന്നു തഴുകി മറഞ്ഞു
(ഹോ ഒരു ശേഭാലീ...)

പവിഴത്തിരിയിൽ മുത്തുകൾ കോർത്തൊരാ
കവിത കുറിക്കും മുല്ലേ
മുല്ലേ പവിഴമുല്ലേ
പ്രണയാതുരമാം ഈ ഉപഹാരം
പറയൂ നീയാർക്കേകും
എൻ പേർ ചൊല്ലി കേണലയുന്നോരൻപിനു
തൃക്കണി വെയ്ക്കും
തൃക്കണി പൊൻ കണി വെയ്ക്കും
(ഹോ ഒരു ശേഭാലീ...)

ഗാനശാഖ

എത്ര പൂവുണ്ടായാലും

 

 

എത്ര പൂവുണ്ടായാലും എൻ മലർത്തൊടിയിലെ
തൊട്ടാവാടി പൂവിനെയാണെനിക്കിഷ്ടം (2)
കാണാതെ മെല്ല്ലെ വന്നു കാറ്റൊന്നു തൊട്ടാൽ പോലും
നാണിച്ചു കണ്ണടച്ചു തല കുനിക്കും
നിന്നെപ്പോലെ സഖീ നിന്നെപ്പോലെ

പാട്ടുപാടുവാൻ വരും ജാലകപ്പക്ഷികളിൽ
ജാലകമൈനയോടാണെനിക്കിഷ്ടം
പാട്ടുപാടുവാൻ വരും ജാലകപ്പക്ഷികളിൽ
പാവമാ മൈനയോടാണെനിക്കിഷ്ടം
വാലിട്ടു കണ്ണെഴുതി വേലിക്കൽ നിന്നെ കാത്തു
ചൂളം വിളിക്കുമവൾ മെല്ലെ മെല്ലെ
നിന്നെപ്പോലെ സഖീ നിന്നെപ്പോലെ
(എത്ര പൂവുണ്ടായാലും...)

ഗാനശാഖ

പറയൂ നിനക്കെന്നെ

 

പറയൂ നിനക്കെന്നെ ഇഷ്ടമാണെന്നെന്നൊന്നു
പറയൂ പതുക്കെയെൻ കാതിൽ (2)
പറയാതെ അറിയുന്ന കാര്യവും നേരിൽ നീ
പറയുമ്പോളതു കേൾക്കാൻ എന്തു സുഖം
എന്തു സുഖം......പറയൂ...
(പറയൂ...)

പുഴയും പനിച്ചു കിടക്കുന്ന വേനലിൽ
മുകിലിന്റെ സംഗീതം പോലെ (2)
തരുനിര വീണ്ടും തളിർക്കുമാറെങ്ങോ നിന്നൊരു
കുയിൽ പാടുന്ന പോലെ (2)
മൃദുദലമർമ്മരം പോലെ
കളമധുരമൊരീരടി പോലെ പറയൂ...
(പറയൂ...)

ഗാനശാഖ

ഓർമ്മക്കായ് ഇനിയൊരു

ഓര്‍മ്മക്കായ് ഇനിയൊരു സ്നേഹഗീതം..

ആദ്യമായ് പാടുമെൻ ആത്മഗീതം..

നിനക്കായ് കരുതിയൊരിഷ്ട്ട ഗീതം..

രാഗ സാന്ദ്രമാം ഹൃദയഗീതം..

എൻ പ്രാണനില്‍ പിടയുന്ന വര്‍ണ്ണഗീതം..

കവിതകുറിക്കുവാൻ കാമിനിയായ്..

ഓമനിക്കാൻ എൻ‌റെ മകളായി..

കനവുകൾ കാണുവാൻ കാര്‍വര്‍ണ്ണനായ് നീ..

ഓമനിക്കാൻ ഓമല്‍ കുരുന്നായി..

വാത്സല്യമേകുവാൻ അമ്മയായ് നീ..

നേര്‍വഴി കാട്ടുന്ന തോഴിയായി..

പിന്നെയും ജീവൻ‌റെ സ്പ്ന്ദനം പോലും..

നിൻ സ്വരരാഗ ലയഭാവ താളമായി..

അറിഞ്ഞതല്ലെ നീ അറിഞ്ഞതല്ലെ..

ഒന്നിനുമല്ലാതെ എന്തിനോ വേണ്ടി നാം..

ഗാനശാഖ
Submitted by Hitha Mary on Sun, 07/05/2009 - 19:15

തൃച്ചംബരത്തിലെ തൃത്താപ്പൂവുകൾ

 

തൃച്ചംബരത്തിലെ തൃത്താപ്പൂവുകൾ
നൃത്തം ചവിട്ടുന്ന രാത്രി
ഉണ്ണി തൃക്കൈയ്യിലേന്തുന്ന തൂവെണ്ണയാകുവാൻ
ചിത്തം കൊതിക്കുന്ന രാത്രി
ശ്രീകൃഷ്ണജയന്തി രാത്രി
(തൃച്ചംബരത്തിലെ.....)

ഭട്ടതിരിയുടെ നാരായണീയം ഭക്തി ചൊരിയുന്ന രാത്രി
ഇന്നു പൂന്താനപ്പാന ഗുരുവായൂരപ്പനു
പൂന്തേൻ നിവേദിക്കും രാത്രി
നറുപൂന്തേൻ നിവേദിക്കും രാത്രി
കൃഷ്ണഹരേ ജയ കൃഷ്ണഹരേ
കൃഷ്ണഹരേ ജയ ജയ കൃഷ്ണഹരേ
(തൃച്ചംബരത്തിലെ.....)

ഗാനശാഖ

ഓടക്കുഴലേ ഓടക്കുഴലേ

 

ഓടക്കുഴലെ ഓടക്കുഴലേ
ഓമനത്താമരക്കണ്ണന്റെ ചുംബന തൂമധു നുകർന്നവളേ
രാഗിണീ നീ അനുരാഗിണീ മറ്റൊരു
രാധയോ രുഗ്മിണിയോ
(ഓടക്കുഴലേ......)

എത്ര മധുമയ ചുംബനപുഷ്പങ്ങൾ
ചാർത്തിച്ചു നിന്നെ കണ്ണൻ
ആനന്ദഭൈരവി രാഗനിലാവായ് നിൻ
ആത്മാവിലലിഞ്ഞൊഴുകി
ആത്മാവിലലിഞ്ഞൊഴുകി
(ഓടക്കുഴലേ......)

കണ്ണന്റെ കൈയ്യിലെ പുല്ലാങ്കുഴലേ നീ പുണ്യവതിയല്ലോ
മോഹനരാഗസുധാരസത്തിനായ് നീ
ദാഹിച്ചു നിൽക്കയല്ലോ നീ
ദാഹിച്ചു നിൽക്കയല്ലോ
(ഓടക്കുഴലേ......)

ഗാനശാഖ

ഇന്ദ്രനീലയമുനാതീരം

 

ഇന്ദ്രനീലയമുനാതീരം സമയമൊരേകാന്ത സന്ധ്യ
ചന്ദ്രമുഖിയുടെ മന്ത്രവീണയിൽ
വൃന്ദാവന സാരംഗം
(ഇന്ദ്രനീല...)

നിറമാർന്ന കനവിൽ നീലക്കടമ്പിൽ
വസന്ത സൗന്ദര്യം
വല്ലവിയുടെ രതിപല്ലവിയിൽ  അനംഗതാളലയം
(ഇന്ദ്രനീല...)

രസരാസകേളീസദനങ്ങളിലെ സല്ലാപധ്വനിയിൽ
പ്രണയമരാളം നീന്തി വരും
മൃദുമന്ത്രതരംഗസുഖം
(ഇന്ദ്രനീല...)

 

ഗാനശാഖ