ലളിതസംഗീതം

കലാഞ്ജന കാന്ത സന്ധ്യാതീരം

 

കലാഞ്ജന കാന്ത സന്ധ്യാതീരം
കനകരുചിരം ഏകാന്തം
ഏകമുഖം ഈ തീർത്ഥസഞ്ചാരം
വിരഹവിധുരം
(കലാഞ്ജന...)

എണ്ണിയാൽ ഒടുങ്ങാതെ എണ്ണം
വർണ്ണിപ്പാനരുതാതെ വർണ്ണം
ഇയമേയത അപ്രമേയത ദൈവം
ദൈവരചനാവൈഭവം
(കലാഞ്ജന...)

എങ്ങുനിന്നീ വഴി അണഞ്ഞു
ഏതൊരു ദൂതുമായ് വലഞ്ഞു
ആരുടെ സങ്കേതം തിരഞ്ഞു
ഈ അനന്തത നീളുമപാരത മാർഗ്ഗം
മാർഗ്ഗം താനോ മോചനം
(കലാഞ്ജന...)

ഗാനശാഖ

മാലേയമണിയും

 

മാലേയമണിയും മാറിൻ രാവിൽ
മയങ്ങി ഞാൻ നിലാവിൽ
മന്മഥ ചിന്താഗന്ധവുമായ് മയങ്ങി നടന്നു തെന്നൽ
(മാലേയ...)

നിന്റെ പീലിക്കണ്ണിനുള്ളിലെ
നീലഗോപുരവാതിലിലെ
പിരിയാത്ത പ്രേമകാവൽക്കാരികൾ
പ്രിയനെ നോക്കിയിരുന്നു
മയങ്ങും പ്രിയനെ നോക്കിയിരുന്നു
(മാലേയ...)

എന്റെ ഹൃദയസ്പന്ദനമന്നൊരു
മന്ത്രസംഗീതമായലിയും
അനുതാപചരണം പ്പൊലെ നിൻ ഹൃദയം
അതിന്റെ ചരണം പാടി
മൃദുവായ് അതിന്റെ ചരണം പാടി
(മാലേയ...)
 

ഗാനശാഖ

വളപ്പൊട്ടു കണ്ടപ്പോൾ

 

വളപ്പൊട്ടു കണ്ടപ്പോൾ നിൻ ചിരിച്ചില്ലു കൊണ്ടപ്പോൾ
തൊടല്ലേ തൊടല്ലേ എന്നു
പേടി പൂണ്ട പേടമാൻ
മിഴികളാണോർമ്മയിൽ എന്നോർമ്മയിൽ
(വളപ്പൊട്ടു....)

പ്രണയഗീതത്തിൻ അനുപല്ലവി പോലെ
തെന്നലിൽ മർമ്മരം പെയ്യുമ്പോൾ
മുകിലിൻ മൺ കുടമൊക്കത്തു ചൂടി നീ വരുമ്പോൾ
കൊതിച്ചു പോയീ എന്തോ കൊതിച്ചു പോയീ
(വളപ്പൊട്ടു...)

ഈ വഴിയരികത്ത് ഈ കളിയരങ്ങത്ത്
ആദ്യമായി നമ്മളന്നു കണ്ടപ്പോൾ
പൊന്നണിജാലകം പാതി തുറന്നൊരു പൂന്തിങ്കൾ
മാനത്തുണർന്നിരുന്നു അന്നുണർന്നിരുന്നു
(വളപ്പൊട്ടു...)

ഗാനശാഖ

അനുരാഗപ്പാൽക്കടലിന്നാഴമറിയുമോ

Title in English
anurafappalkadalinnazhamariyumo

 

അനുരാഗപ്പാൽക്കടലിന്നാഴമറിയുമോ
പാടുമീ പാവം മണിവീണ
എന്റെ കരളിൽ തേങ്ങും മൺ വീണ
(അനുരാഗ...)

മീട്ടുന്ന വിരലുകൾക്കറിയുമോ
തരളമാം തന്ത്രികൾ പേറുന്ന ദുഃഖരാഗം
എന്തറിഞ്ഞു നീ മല്പ്രാണസഖീ
എന്റെ വിരഹത്തിന്നാഴം എന്തറിഞ്ഞു നീ
(അനുരാഗ....)


പദങ്ങളിൽ കൊഞ്ചും ചിലങ്കകൾക്കറിയാമോ
മുറിവേറ്റ സ്വപ്നത്തിൻ ഭഗ്നതാളം
എന്തറിഞ്ഞു നീ മല്പ്രാണസഖീ
എന്തെ ആത്മനിശ്വാസത്തിൻ ആഴം
(അനുരാഗ...)
ഗാനശാഖ

സരസ്വതീ മനോഹരീ

 

സരസ്വതീ മനോഹരീ പ്രിയരാഗസന്ദായിനീ
എന്നാത്മനന്ദനം നിന്റെ കേളീവനം
നിന്റെ മന്ദഹാസം നിർവൃതിദായകം
(സരസ്വതീ....)

താവകസൗന്ദര്യ ലഹരിയിലുണർന്നു
കാളിദാസഹൃദയം
നിന്നെ പ്രദക്ഷിണം ചെയ്യുന്നു നിത്യവും
ഏകാന്തസൂര്യബിംബം
(സരസ്വതീ...)

തവപദകമലപരാഗമഴയായ്
അമൃതവർഷിണി രാഗം
നിന്റെ കരാംഗുലീ ലാളനയാൽ ദേവീ
വീണകൾ ശ്രുതിലയമാർന്നു
(സരസ്വതീ...)

 

ഗാനശാഖ

ശിലയല്ല ചന്ദനശില്പമല്ല

ശിലയല്ല ചന്ദനശില്പമല്ല
മരതകക്കാട്ടിലെ ശലഭമല്ല
ചന്ദ്രിക തൊട്ടാൽ പൊട്ടിത്തരിക്കുന്ന
നീലാമ്പലാണെൻ വികാരം
(ശിലയല്ല...)

മിഴിനീരിൽ പൊൻമയിൽപ്പീലി മുക്കി
കൗമാരമെഴുതി ദുഃഖഗാനം (2)
ചുറ്റമ്പലങ്ങളിൽ വാടി വീണു
സുന്ദരനിർമ്മാല്യ ബാല്യകാലം
(ശിലയല്ല...)

കരളിന്റെ ഗദ്ഗദം കടയുകയില്ലെങ്കിലെൻ
നഷ്ടവസന്തത്തിൻ കവിത ചൊല്ലാം (2)
ആത്മാർത്ഥമാമെൻ കരൾത്തുടി കേൾക്കാത്ത (2)
കപടലോകത്തിൻ കഥകളോതാം
(ശിലയല്ല...)

ഗാനശാഖ

കല്പനാനദിയുടേ

 

കല്പനാനദിയുടെ തീരത്തു ഞാൻ
നവരത്ന മന്ദിരം തീർത്തു
മത്സഖീ നിനക്കായ് നിനക്കായ് മാത്രം
വെണ്ണിലാപൊയ്ക ഞാൻ തീർത്തു
(കല്പനാ....)

വാസന്തസന്ധ്യാകുങ്കുമം ചാലിച്ചു
പൂമുഖമലങ്കരിച്ചു
രാജനീമല്ലിക പൂവിതൾ കൊണ്ടൊരു
സ്വപ്നശയ്യാ തലമൊരുക്കി
എന്നു വരും നീ എന്നു വരും
എന്നു വരും നീ എന്നുവരും
(കല്പനാ...)

പുഞ്ചിരിത്താരകൾ വിരുന്നു വരാനെൻ
നാലകം തുറന്നു വെച്ചു
പതിനേഴിനേഴഴകായ് നീ എന്നിലേക്ക്
ആരോരുമറിയാതെ എന്നു വരും
എന്നു വരും ഇനി എന്നു വരും
എന്നു വരും ഇനി എന്നുവരും
(കല്പനാ...)

ഗാനശാഖ

കല്പനാനദിയുടെ തീരത്തു ഞാൻ

 

കല്പനാനദിയുടെ തീരത്തു ഞാൻ
നവരത്നമന്ദിരം തീർത്തു
മത്സഖീ നിനക്കായ് നിനക്കായ് മാത്രം
വെണ്ണിലാ പൊയ്ക ഞാൻ തീർത്തു
(കല്പനാ....)

വാസന്തസന്ധ്യാ കുങ്കുമം ചാലിച്ചു
പൂമുഖമലങ്കരിച്ചു
രാജനീമല്ലിക പൂവിതൾ കൊണ്ടൊരു
സ്വപ്നശയ്യാ തലമൊരുക്കി
എന്നുവരും നീ എന്നുവരും
എന്നുവരും നീ എന്നു വരും
(കല്പനാ...)

പുഞ്ചിരിത്താരകൾ വിരുന്നു വരാനെൻ
നാലകം തുറന്നു വെച്ചു
പതിനേവിനേഴഴകായ് നീ എന്നിലേക്ക്
ആരോരുമറിയാതെ എന്നു വരും
എന്നുവരും നീ എന്നുവരും
എന്നുവരും നീ എന്നു വരും
(കല്പനാ...)
 

ഗാനശാഖ

ബ്രഹ്മകമലദള യുഗങ്ങളിലുണരും

 

ബ്രഹ്മകമലദള യുഗങ്ങളിലുണരും
ബ്രഹ്മമയീ നാദബ്രഹ്മമയീ
സ്വരരാഗസുമമാല്യം  അണിയും
സുധാമയീ സുരസോമയീ
സുധാമയീ സുരസോമയീ

ആദിയുഷസ്സിൽ അനാദിയുഷസ്സിൽ
ആദ്യം പ്രപഞ്ചമുണർന്നപ്പോൾ
ആയിരം കയ്യുകളാൽ എതിരേറ്റോ
രനന്തതേ അപാരതേ നാദം തരൂ
താളം തരൂ നാദം തരൂ
നാദതാളലയങ്ങളെനിക്കു തരൂ
(ബ്രഹ്മ....)

ആദിതമസ്സിൽ അനാദിതമസ്സിൽ
ആദ്യം പ്രപഞ്ചമുറങ്ങുമ്പോൾ
ആയിരം കൈയ്യുകൾ വിടർത്തി വീശും
അനന്തതേ അപാരതേ നാദം തരൂ
താളം തരൂ നാദം തരൂ
നാദതാളലയങ്ങളെനിക്കു തരൂ
(ബ്രഹ്മ....)

 

ഗാനശാഖ

കലാവതീ സരസ്വതീ

കലാവതീ സരസ്വതീ
കലയുടെ പുണ്യപ്രഭാവതീ
നിരുപമ ലീലാമനോഹരീ
നിനക്കു നൽകാൻ പുഷ്പാഞ്ജലി

കലയുടെ ഉത്സവതിരുനാളിൽ
കനകനിലാവായ് വരൂ വരൂ
പ്രതിഭയിൽ ഞങ്ങടെ പ്രതിഭയിൽ നീ
പ്രഭാതമാവുക പ്രഭാമയീ

അഭിനയനർത്തന ലയമായും
അനുഭൂതിയുടെ സ്വരമായും
അണിയറ തന്നിലും അരങ്ങിലും
അനുഗ്രഹിക്കുക മനസ്വിനീ
കലാവതീ സരസ്വതീ
 

ഗാനശാഖ