പറയൂ നിനക്കെന്നെ ഇഷ്ടമാണെന്നെന്നൊന്നു
പറയൂ പതുക്കെയെൻ കാതിൽ (2)
പറയാതെ അറിയുന്ന കാര്യവും നേരിൽ നീ
പറയുമ്പോളതു കേൾക്കാൻ എന്തു സുഖം
എന്തു സുഖം......പറയൂ...
(പറയൂ...)
പുഴയും പനിച്ചു കിടക്കുന്ന വേനലിൽ
മുകിലിന്റെ സംഗീതം പോലെ (2)
തരുനിര വീണ്ടും തളിർക്കുമാറെങ്ങോ നിന്നൊരു
കുയിൽ പാടുന്ന പോലെ (2)
മൃദുദലമർമ്മരം പോലെ
കളമധുരമൊരീരടി പോലെ പറയൂ...
(പറയൂ...)
മഴയുടെ സംഗീത മേളയായെന്നോതും
മഴവില്ലിൻ നിറമൗനം പോലെ (2)
അലതല്ലും പാലപ്പൂ മണമാർന്നൊരാതിരാ
കുളിർ കാറ്റിൻ കുറുമൊഴി പോലെ (2)
കരളിന്റെ നേർമൊഴി പോലെ
ഇണക്കിളിയുടെ മറുമൊഴി പോലെ പറയൂ
(പറയൂ...)