പൊയ്പ്പോയതോർക്കുവാൻ എന്തു രസം

 

പൊയ്പ്പോയതോർക്കുവാൻ എന്തു രസം
പോയ സ്വപ്നങ്ങളോർക്കുവാൻ എന്തു രസം

കടവത്ത് വഞ്ചിക്കായ് കാക്കുമ്പോൾ
മഴ വന്നു കുടയില്ലാ പൈതങ്ങളായി നമ്മൾ
അറിയാതെ നിൻ കൈ പിടിച്ചു ഞാൻ
അരികത്തെ അരയാൽ ചുവട്ടിൽ നിന്നു

മഴയുടെ തൂവെള്ളിത്തന്തികൾ കാറ്റിന്റെ
മധുരമാം താളം മുറുകിയപ്പോൾ
തൊട്ടു തൊട്ടില്ലെന്ന മട്ടിൽ നിൽക്കും
നിന്നെ കെട്ടിപ്പിടിച്ചു ഞാൻ മുത്തമിട്ടു
കന്നിമുത്തമിട്ടു
(പൊയ്പ്പോയതോർക്കുവാൻ....)

പനിനീർപ്പൂ മണമുള്ള മുടിയുലർന്നരുമയാം
പതിനേഴിന്നഴകായ് നീ മുന്നിൽ നിൽക്കേ
ഒരു നാൾ ഞാൻ തന്നൊരെൻ പാവക്കിടാവിനും
സുഖമോ എന്നാരാഞ്ഞ് പോയ നേരം
മറുമൊഴിയൊന്നും പറയാതെ നീ
നമ്രമുഖിയായ് മെല്ലെ ഞാൻ ചൊല്ലിയപ്പോൾ
മറ്റൊന്നും വേണ്ടൊരു പുത്തൻ കളിവീടു വെയ്ക്കുവാൻ
ഓമനേ നീ വരുമോ
കൂടെ നീ വരുമോ
(പൊയ്പ്പോയതോർക്കുവാൻ....)