ഞാനീ കാറ്റിന്റെ

ഞാനീ കാറ്റിന്റെ കൂടെപ്പോയൊരു പൂ നുള്ളി വന്നാലോ
ഒന്നല്ലൊരു പിടി പൂവ്  നുള്ളി
എൻ മുടിച്ചാർത്തിൽ നീ ചൂടിക്കില്ലേ
പൂവായ പൂവെല്ലാം ചൂടിക്കാം നിന്നെ
 ആ പൂമണം ഞാനെടുക്കും
മെല്ലെ മുകർന്നെടുക്കും
(ഞാനീ കാറ്റിന്റെ...)

സ്നേഹാമൃതം നുകർന്നോമനേ നമ്മളും
ദേവതാത്മാക്കളാകും
മുക്കുറ്റി പൂക്കുമെൻ മുറ്റത്തും
സ്വർഗ്ഗവാതിൽക്കിളി പാടും
സ്വർഗ്ഗവാതിൽക്കിളി പാടും
പാടാം നമ്മൾക്ക് സ്നേഹം
നമ്മുടെ വീടൊരു സ്വർഗ്ഗമാക്കും
വീടൊരു സ്വർഗ്ഗമാക്കും
(ഞാനീ കാറ്റിന്റെ...)

അമ്പിളിത്താമര കുമ്പിളിൽ നമ്മൾക്ക്
പൈമ്പാലു പകർന്നു തരും
നൊന്തു നുകരുന്ന കൈപ്പുനീരും
മുന്തിരിച്ചാറാ‍ായി മാറും
മുന്തിരിച്ചാറാ‍ായി മാറും
പാടാം നമ്മൾക്ക് സ്നേഹം
നമ്മുടെ ഭൂമിയെ സ്വർഗ്ഗമാക്കും
ഭൂമിയെ സ്വർഗ്ഗമാക്കും
(ഞാനീ കാറ്റിന്റെ...)